ചന്ദ്രബോസ് കൊലക്കേസിലെ ഒന്നാം സാക്ഷി അനൂപ് കൂറു മാറി

നിസാമിന്റെ വഴികള്‍ തെളിയുന്നു. കേസ് പ്രതിസന്ധിയിലേക്ക്. ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റി. മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയത് പൊലീസിന്റെ സമ്മര്‍ദത്താലെന്ന് അനൂപ് വിചാരണക്കോടതിയില്‍ പറഞ്ഞു. സാക്ഷി കൂറുമാറിയെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഇതോടെ കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന്‍ പ്രതിസന്ധിയിലായി.
നിസം ചന്ദ്രബോസിനെ ആക്രമിക്കുന്നതു കണ്ടിട്ടില്ലെന്നും അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി അറിയില്ലെന്നും അനൂപ് പറഞ്ഞു. മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയതു പൊലീസിന്റെ സമ്മര്‍ദം മൂലമെന്നും അനൂപ് വിചാരണക്കോടതിയില്‍ ബോധിപ്പിച്ചു. പുഴക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസ് ഇതോടെ വഴിത്തിരിവിലെത്തുകയാണ്. തൃശൂര്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. തുടക്കത്തില്‍ കൂറുമാറ്റത്തിന്‍െ സൂചനയൊന്നും അനുപ് നല്‍കിയില്ല. എന്നാല്‍ തുടര്‍ന്ന് നാടകീയമായി കാര്യങ്ങള്‍ മാറ്റി പറയുകയായിരുന്നു.
പൊലീസ് ബലം പ്രയോഗിച്ചു പറയിപ്പിച്ച മൊഴിയാണിതെന്നും അനൂപ് പറഞ്ഞു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അനൂപ്. കാര്‍ അമിതവേഗത്തിലെത്തി ഇടിക്കുകയായിരുന്നുവെന്നാണ് അനൂപ് നല്‍കിയ ആദ്യ മൊഴി. എന്നാല്‍ ആക്രമണം താന്‍ കണ്ടിട്ടില്ലെന്നാണ് അനൂപ് ഇപ്പോള്‍ കോടതിയെ അറിയിച്ചത്. ചന്ദ്രബോസിനോടുള്ള മുന്‍വൈരാഗ്യം മൂലം ആഡംബരകാര്‍ ഇടിപ്പിച്ച് നിസാം കൊന്നുവെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ചന്ദ്രബോസിന്റെ മരണമൊഴിയും രക്തംപുരണ്ട വസ്ത്രങ്ങളും അടക്കം പ്രധാനതെളിവുകളില്ലാത്ത കേസില്‍ സാക്ഷിമൊഴികളാണ് നിര്‍ണായകം. അതുകൊണ്ട് തന്നെ സാക്ഷിയുടെ കൂറുമാറ്റം നിര്‍ണ്ണായകമാണ്.
കഴിഞ്ഞ ജനുവരി 29നാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു. ഏപ്രില്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ചു. ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പന്ത്രണ്ടാം സാക്ഷിയാണ്.
108 സാക്ഷികളുള്ള കേസിലെ ആദ്യ രണ്ടു സാക്ഷികളെയാണ് ഇന്നു വിസ്തരിക്കുന്നത്. വിവാദ വ്യവസായി മുഹമ്മദ് നിസാമാണു കേസില്‍ പ്രതി. ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന നിസാമിന്റെ ഭാര്യ അമല്‍ 11ാം സാക്ഷിയാണ്. നവംബര്‍ ഏഴ് വരെ 104 സാക്ഷികളെ വിസ്തരിക്കും. നവംബര്‍ 30ന് വിധി പറയുന്ന വിധമാണ് വിചാരണയുടെ സമയക്രമം തീരുമാനിച്ചിരിക്കുന്നത്. ചന്ദ്രബോസിനെ ഇടിക്കാനുപയോഗിച്ച ആഡംബര വാഹനമായ ഹമ്മര്‍ കാര്‍ കഴിഞ്ഞ ദിവസം കോടതി വളപ്പിലത്തെിച്ചു. ജഡ്ജ് കെ.പി. സുധീറാണ് വാദം കേള്‍ക്കുന്നത്. ഒന്നു മുതല്‍ 11 വരെ സാക്ഷികളുടെ വിസ്താരം ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ദിവസവും ഉച്ചകഴിഞ്ഞ് കോടതി സമയം തുടങ്ങി വൈകീട്ട് അഞ്ച് വരെയായിരിക്കും വിചാരണ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha