അമിതമായ അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കപ്പൈട്ട മാഗി നൂഡില്‍സ് വീണ്ടും വിപണിയിലേക്ക്

അധിക അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട മാഗി നൂഡില്‍സ് വീണ്ടും വിപണിയിലേക്ക്. ബോംബൈ ഹൈകോടതി നിര്‍ദേശ പ്രകാരം നടത്തിയ പരിശോധന മാഗിക്ക് അനുകൂലമായിരുന്നു. തുടര്‍്ന്നാണ് വീണ്ടും ഉത്പ്പാദനം തുടങ്ങാന്‍ കമ്പനി തീരുമാനിച്ചത്. കര്‍ണാടക, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ നിര്‍മാണത്തിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. നവംബറില്‍ മാഗി വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമെന്നു സ്വിസ്സ് കമ്പനി വക്താവ് പറഞ്ഞു. നിര്‍മാണം തുടങ്ങുന്നു എങ്കിലും വിപണിയില്‍ എത്തിക്കും മുന്പ് കോടതി നിര്‍ദേശിക്കുന്ന പരിശോധനകള്‍ പൂര്ത്തിയാക്കുമെന്നാണ് കമ്പനി നിലപാട്.
നേരത്തെ പരിശോധനാ ഫലം വന്നതിനു പിന്നാലെ ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ മാഗിയുടെ നിരോധനം ഒഴിവാക്കിയിരുന്നു. മാഗി ബ്രാന്‍ഡിലുള്ള ആറ് ഉത്പന്നങ്ങളുടെ 90 സാമ്പിളുകളാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം മൂന്നു ലബോറട്ടറികളില്‍ പരിശോധന നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha