അവനോട് ദൈവം പൊറുക്കില്ല... കണ്ണീരോടെ ചന്ദ്രബോസിന്റെ അമ്മ അംബുജം

കേരളത്തെ തന്നെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നാണ് ചന്ദ്രബോസ് വധക്കേസ്. ആരും പ്രതീക്ഷിച്ചില്ല ഒന്നാം സാക്ഷി കെ.സി. അനൂപ് കൂറുമാറുമെന്ന്. അനൂപ് കൂറുമാറാന്‍ കാരണമെന്താണെന്നാണ് പലരുടെയും ചോദ്യം. പണമോ ഭീഷണിയോ?. എന്റെ മകനെ കൊന്നവനോട് ദൈവം പൊറുക്കില്ലെന്നായിരുന്ന കണ്ണീരോടെ ഇന്നലെ കോടതി വരാന്തയില്‍ വച്ച് ചന്ദ്രബോസിന്റെ അമ്മ അംബുജ പറഞ്ഞ വാക്കുകള്‍. മുകളിലിരുന്ന് ദൈവം ഇതെല്ലാം കാണുന്നുണ്ടെന്നും അംബുജം നിറഞ്ഞ കണ്ണീരോടെ പറഞ്ഞു. അനൂപ് കൂറുമാറിയത് സോഷ്യല്‍മീഡിയയാണ് ആവേശത്തോടെ ചര്‍ച്ച ചെയ്തതു. അനൂപിനെ കൂറുമാറാന്‍ ഭയപ്പെടുത്തുന്ന ആ കറുത്ത കരങ്ങള്‍ ആരുടെത്.?
ശോഭാ സിറ്റിയില്‍ ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ അനൂപ്. കേസിലെ പ്രതി മുഹമ്മദ് നിഷാം കാറിടിപ്പിച്ചാണു ചന്ദ്രബോസിനെ കൊലപ്പെടുത്തിയതെന്ന ആദ്യ മൊഴിയാണ് ഇന്നലെ അനൂപ് മാറ്റിപ്പറഞ്ഞത്. വിചാരണയുടെ ആദ്യ ദിവസം തന്നെ ഒന്നാം സാക്ഷി മൊഴി മാറ്റിയതു പ്രോസിക്യൂഷനു വന്‍തിരിച്ചടിയായി മാറുകയായിരുന്നു. പൊലീസ് ബലം പ്രയോഗിച്ചു പറയിപ്പിച്ച മൊഴിയാണ് ആദ്യത്തേതെന്നും പൊലീസിന്റെ ഭീഷണി മൂലമാണ് ഇതേ മൊഴി മജിസ്‌ട്രേട്ടിന് മുന്‍പില്‍ ആവര്‍ത്തിച്ചതെന്നും അനൂപ് പറഞ്ഞു.
ചന്ദ്രബോസിനെ മദ്യലഹരിയില്‍ മര്‍ദ്ദിച്ചവശനാക്കിയ നിഷാം പിന്നീടു വാഹനം കയറ്റി കൊല്ലുകയായിരുന്നുവെന്നാണ് അനൂപ് നേരത്തെ പൊലീസിനും മജിസ്‌ട്രേട്ടിനും നല്‍കിയിരുന്ന മൊഴി. എന്നാല്‍ പൊലീസ് എഴുതിക്കൊണ്ടുവന്ന മൊഴി തന്നെക്കൊണ്ട് ഒപ്പിടിവിപ്പിക്കുകയായിരുന്നുവെന്നും ആക്രമണം താന്‍ കണ്ടിട്ടില്ലെന്നുമാണ് അനൂപ് ഇന്നലെ വിചാരണയില്‍ പറഞ്ഞത്. തുടര്‍ന്നു സാക്ഷി കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യുഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
മജിസ്‌ട്രേട്ടിനു മുന്‍പില്‍ നേരത്തേ ഒന്നാം സാക്ഷി നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സാക്ഷിയെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഒരുങ്ങിയെങ്കിലും മകനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ടെന്ന് അറിയിച്ചതിനാല്‍ പൊലീസ് സംരക്ഷണത്തില്‍ വീട്ടില്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. പണത്തിന്റെ സ്വാധീനമാണ് മൊഴിമാറ്റലിനു പിന്നിലെന്ന് ചന്ദ്രബോസിന്റെ കുടുംബവും ആരോപിച്ചു.
14,500 രൂപ ശമ്പളം വാങ്ങുകയും വാടകയും മറ്റും കിഴിച്ച് 2,500 രൂപ മാത്രം നീക്കിയിരിപ്പുള്ള അനൂപ് ഇതിലേറെ തുകയ്ക്കുള്ള വായ്പയെടുത്ത് വാഹനം വാങ്ങിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. വാഹനമോടിക്കാന്‍ അറിയാത്തതിനാല്‍ െ്രെഡവറെ ഉപയോഗിച്ചാണ് വാഹനം ഓടിക്കുകയെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. അസത്യം പറയുന്നതിനായി പ്രതിയില്‍ നിന്ന് വന്‍ തുക ഒന്നാം സാക്ഷി കൈപ്പറ്റിയതായും പ്രോസിക്യുഷന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16നാണ് ചന്ദ്രബോസ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha