കേരളത്തില്‍ തുലാവര്‍ഷം ഈയാഴ്ച എത്തും

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിനിടെ തുലാവര്‍ഷം കേരളത്തില്‍ ഈയാഴ്ച എത്തും. 28ന് ശേഷം ഇതിനുള്ള അനുകൂല സാഹചര്യമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.
വടക്കുകിഴക്കന്‍ കാലവര്‍ഷം എന്നറിയപ്പെടുന്ന തുലാവര്‍ഷത്തില്‍ കേരളം ഉള്‍പ്പെടുന്ന തെക്കന്‍ ഉപദ്വീപില്‍ ഇത്തവണ സാധാരണയിലുമധികം മഴപെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
28 വരെ മഴ ശക്തമാകില്ല. എന്നാല്‍, ശ്രീലങ്കാതീരത്തെ ന്യൂനമര്‍ദ്ദം 29ഓടെ തമിഴ്‌നാട് തീരത്ത് എത്തുമെന്നും തമിഴ്‌നാട്ടിലും മഴ ശക്തിപ്പെടുമെന്നുമാണ് കണക്കാക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാതീരം, കര്‍ണാടകത്തിന്റെ തെക്കുഭാഗം, കേരളം എന്നിവിടങ്ങളിലാണ് തുലാവര്‍ഷം ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ മഴ കനക്കുന്നതും കിഴക്കന്‍ കാറ്റ് ശക്തിപ്പെടുന്നതുമാണ് കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha