പാക് ബാലന്‍ റംസാനെ ഗീതക്ക് പകരം കൈമാറിയേക്കും

പാകിസ്താനില്‍ എത്തപ്പെട്ട ഗീതയെ തിരികെ എത്തിച്ചതിനു പിന്നാലെ സമാനരീതിയില്‍ ഇന്ത്യയില്‍ അകപ്പെട്ട റംസാന്‍ എന്ന ബാലനെ പാകിസ്താന് കൈമാറിയേക്കും. റംസാനെ സംരക്ഷിക്കുന്ന ഭോപ്പാല്‍ ചൈല്‍ഡ് ലൈനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ചര്‍ച്ച ചെയ്തതാണ് ശുഭപ്രതീഷയ്ക്ക് ഇടയാക്കിയത്.
ഗീതയുടേത് ആകസ്മികസംഭവമാണെങ്കില്‍ റംസാന്‍ ഇന്ത്യയിലെത്തിയതിനുപിന്നില്‍ ദുരന്താനുഭവങ്ങളുടെ കഥയുണ്ട്. 10 വര്‍ഷം മുമ്പാണ് റംസാന്റെ മാതാവിനെ ഉപേക്ഷിച്ച് പിതാവ് ബംഗ്ലാദേശിലേക്ക് പോയത്. ഒപ്പം റംസാനെയും കൂട്ടി. എന്നാല്‍ ബംഗ്ലാദേശിലെത്തിയ റംസാനെ കാത്തിരുന്നത് രണ്ടാനമ്മയുടെ പീഡനങ്ങളായിരുന്നു.
ഒടുവില്‍ പാകിസ്താനിലേക്ക് പോകുകയെന്ന ഉദ്ദേശത്തോടെ 2011 ല്‍ ഒറ്റയ്ക്ക് ബംഗ്ലാദേശ്ഇന്ത്യന്‍ അതിര്‍ത്തി കടന്ന റംസാന്‍ നിരവധി സംസ്ഥാനങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു. ഭോപ്പാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പോലീസുകാര്‍ റംസാനെ സാമൂഹ്യക്ഷേമവകുപ്പിന്റെ ഭവനത്തിലാക്കി. ഭോപ്പാലിലെ ചൈല്‍ഡ് ലൈന്‍ഡയറക്ടര്‍ അര്‍ച്ചന സഹായി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചെങ്കിലും റംസാന്‍ പാകിസ്താന്‍ പൗരനാണെന്നതിന് രേഖകളില്ലാത്തതിനാല്‍ ഫയല്‍ ക്ലോസ് ചെയ്തതായി അറിയിച്ചു.
ഭോപ്പാലിലെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ട് വിദ്യാര്‍ഥി തന്റെ ഫേസ് ബുക്കിലൂടെ റംസാന്റെ ചിത്രം പങ്കുവെച്ചതോടെയാണ് കറാച്ചിയിലെ ബന്ധുക്കള്‍ റംസാനെ തിരിച്ചറിഞ്ഞത്. റംസാനെ തിരികെ പാകിസ്താനിലേക്ക് അയക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്ന ഒരു വീഡിയോ മാതാവ് റസിയ ബീഗം ഇന്റര്‍നെറ്റ് അപ് ലോഡ് ചെയ്തിരുന്നു. ഇന്റര്‍നെറ്റില്‍ ഏറെ പ്രചരിച്ച ഈ വീഡിയോയും കാര്യമായ ഫലമുണ്ടാക്കിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























