വാക്കു തര്‍ക്കം കയ്യാങ്കളിയായി..... പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം....പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു...

വാക്കു തര്‍ക്കം കയ്യാങ്കളിയായി..... പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം....പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു...
കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. ഇന്നലെ് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്ത് റിഷാദിന് ഒപ്പമായിരുന്നു വൈകീട്ട് ഹക്കീം ഉണ്ടായിരുന്നത്. സംസാരത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടയില്‍ കയ്യില്‍ ഉണ്ടായിരുന്ന പേനാക്കത്തി കൊണ്ട് റിഷാദ് ഹക്കീമിനെ പരിക്കേല്‍പ്പിച്ചു എന്നാണ് പ്രാഥമിക വിവരമുള്ളത്.
ഹക്കീനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രി 11 മണിയോടെ സുഹൃത്ത് റിഷാദിനെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. അതേസമയം ഹക്കീമിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha


























