പിണറായിക്ക് നേരേ വജ്രായുധം എറിഞ്ഞു... കാലിടറി വീഴും! ആറര കോടി ഒളിപ്പിച്ചത് എവിടെയാണ്?

ലൈഫ് മിഷനിൽ ആറ് കോടിയുടെ കോഴ ഇടപാട് നടന്നുവെന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. തൻ്റെ കൈയിൽ കോഴ ഇടപാടുകളുടെ തെളിവുകളുണ്ടെന്നും ആറര കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ എത്ര മാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു.
ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 3 മില്യൻ ദിർഹത്തിൻറെ ഇടപാടാണ് നടന്നത്. ലൈഫ് മിഷൻ കോഴക്കേസിലും സ്വർണക്കടത്ത് കേസിലും ഉണ്ടായിരുന്ന മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരണം. വളരെ പ്രതീക്ഷയോടെയാണ് ഇ.ഡിക്ക് മുമ്പിൽ ഹാജരാകുന്നതെന്നും സ്വപ്ന വ്യക്തമാക്കി.
അതേസമയം ലൈഫ് മിഷനിൽ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തിൽ തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആർ സരിത്തും വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായതായിരുന്നു ഇരുവരും.
ലൈഫ് മിഷൻ കോഴക്കേസിൽ സി.ബി.ഐ നേരത്തെ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കേസിലും സ്വർണക്കടത്ത് കേസിലും ഉൾപ്പെട്ട എല്ലാ പ്രതികളെയും പുറത്തുകൊണ്ടുവരണമെന്നും സ്വപ്ന പറഞ്ഞു. 2021ൽ റജിസ്റ്റർ ചെയ്ത കേസിൽ സരിത, സന്ദീപ്, സരിത് എന്നിവരാണ് പ്രതികൾ.
ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലുകോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻറെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകകാരം കേസെടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരുകോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇഡി കണ്ടെത്തൽ.
ഇതിൻറെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. കേസിൽ നേരത്തെ തന്നെ ഇഡി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴി ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ശിവശങ്കറിൻറെ അറസ്റ്റോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ അങ്ങേയറ്റം പ്രതിരോധത്തിലായത്. അറസ്റ്റിനും സസ്പെൻഷനും ശേഷം ഒരു വർഷമായി പുറത്ത് നിൽക്കുന്ന ശിവശങ്കറിൻറെ സസ്പെൻഷൻ കാലാവധി അടുത്ത വെള്ളിയാഴ്ച തീരും എന്നുള്ള വാർത്തകൾ പുറത്ത് വരുന്നത്. തുടർനടപടിയിൽ സർക്കാർ തീരുമാനം വളരെ നിർണ്ണായകമായി തന്നെ തുടരുകയാണ്.
സ്പ്രിംക്ലർ വിവാദം കത്തി നിൽക്കുമ്പോൾ സ്വന്തം ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ തീരുമാനെടുത്തെന്ന് തുറന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ. മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ച പ്രിൻസിപ്പൽ സെക്രട്ടറി. ഇങ്ങനെയൊക്കെയയായിരുന്നു അദ്ദേഹത്തിന് ചാർത്തി നൽകിയിരുന്നു വിശേഷണങ്ങൾ, എന്നാൽ സ്പ്രിംക്ലറോടെ ഇടിഞ്ഞ പ്രതിച്ഛായ സ്വർണ്ണക്കടത്തോടെ പൊളിഞ്ഞു പാളീസായി.
മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥൻ പ്രതിസ്ഥാനത്ത് എത്തി മറ്റ് ഉദ്യോഗസ്ഥർക്കു കൂടി നാണക്കേടായി മാറി. സ്വപ്നയും സർക്കാരുമായുള്ള കണ്ണിയെല്ലാം ശിവശങ്കറുമായി ബന്ധപ്പെട്ടാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കർ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈ 16ന് എം ശിവശങ്കർ സസ്പെൻഷനിലായി.
കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബർ 28-നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ചുമത്തിയത്. സ്വർണ്ണക്കടത്തിൽ ഒത്താശ ചെയ്തുവെന്ന് കസ്റ്റംസ്. ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് അദ്ദേഹത്തിന്.
സ്വപ്ന അനധികൃതപണമിടപാടുകൾ നടത്തിയത് ശിവശങ്കറിന് വേണ്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വാദിക്കുന്നുണ്ട്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷനിൽ ശിവശങ്കറിന് കിട്ടിയ കമ്മീഷനെന്നാണ് ഇഡി പറയുന്നത്. 100 മണിക്കൂറാണ് എം ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത്.
എന്നാൽ എൻഐഎ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയോ സാക്ഷിയോ ആയില്ല. പക്ഷേ, സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനപൊലീസിൻറെ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ആരോപണത്തിൽ വിജിലൻസ് കേസിൽ പ്രതി കൂടിയായി എം ശിവശങ്കർ. അറസ്റ്റിന് ശേഷം മന്ത്രിമാരും സിപിഎം നേതാക്കളും ശിവശങ്കറെ കൂട്ടത്തോടെ തള്ളിപ്പറഞ്ഞു. അപ്പോഴും മുഖ്യമന്ത്രി ശിവശങ്കറെ കടുത്ത ഭാഷയിൽ തള്ളിപ്പറയാൻ തയ്യാറായില്ല.
https://www.facebook.com/Malayalivartha