നിൽക്കേണ്ടിടത്ത് നിൽക്കണം, ഇല്ലെങ്കിൽ..ഗണേഷ് കുമാറിനെ നിർത്തി പൊരിച്ച് മുഖ്യൻ..ഗണേഷിന്റെ വാ അടഞ്ഞു..

ഇടത് മന്ത്രിമാർക്കെതിരെ പലപ്പോഴും രൂക്ഷമായ വിമർശനം ഉന്നയിക്കാറുള്ളത് ഗണേഷ് കുമാർ , പലപ്പോഴും എല്ലാവരുടെയും നോട്ട പുള്ളിയാണ്..പറയനേടാത്ത പറയേണ്ടിടത് പറയാൻ ഗണേഷ് കുമാറിന് ഒരു മടിയുമില്ല, അതുകൊണ്ട് തന്നെ പലപ്പോഴും രൂക്ഷമായ വിമർശനം അദ്ദേഹം ഏറ്റു വാങ്ങാറുമുണ്ട്, കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം ഇത്തരത്തിൽ വകുപ്പ് മന്ത്രമാർക്കെതിരെ വിമർശനം നടത്തികൊണ്ട് രംഗത്ത് വന്നിരുന്നു..പല വകുപ്പുകളും ഒന്നും നടക്കുന്നില്ല എന്നും എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇടതുമുന്നണി നിയമസഭാ കക്ഷി യോഗത്തിൽ ആയിരുന്നു ഭരണ പക്ഷ എംഎൽഎയുടെ രൂക്ഷ വിമർശനം.ബജറ്റ് സമ്മേളനത്തിന്റെ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പതിവു ശൈലിയിൽ ഗണേഷ് കുമാർ ആഞ്ഞടിച്ചു. ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ മുന്നോട്ടു പോകാൻ ആകില്ലെന്നും ഗണേഷ് കുമാർ തുറന്നടിച്ചു...അത് മാധ്യമങ്ങളിലെ അടക്കം വാര്തയാവുകയും ഇടത് പക്ഷ സർക്കാരിന് അത് വലിയ തലവേദനയായിരുന്നു ഉണ്ടാക്കിയത്, എന്നാൽ ആ വിഷയത്തിൽ ഇപ്പോൾ ഗണേഷ് കുമാറിനെതിരെ തുറന്നടിച്ചിരിക്കുകയാണ് മുഖ്യ മന്ത്രി, ഇടത് എംഎല്‍എ കെബി ഗണേഷ് കുമാറിനെതിരെ എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നത്,
വാര്‍ത്തവരുന്ന തരത്തിലല്ല പ്രശ്‌നങ്ങള്‍ അവതരിപ്പിക്കേണ്ടത് എന്നായിരുന്നു പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍. പത്തനാപുരത്തെ വികസനം സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.അതേസമയം, ഗണേഷ് കുമാര്‍ തിങ്കളാഴ്ച നടന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഗണേഷിന്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന എല്‍ഡിഎഫ് യോഗത്തില്‍ സര്‍ക്കാറിനും മന്ത്രിമാര്‍ക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിന്റെ വിമര്‍ശനം. മന്ത്രിമാര്‍ക്കെതിരെയും വകുപ്പുകള്‍ക്കെതിരെയും ഗണേഷ് രംഗത്തെത്തിയിരുന്നു. ഈ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ഗണേഷിന്റെ വിമര്‍ശനങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തിലാണ് ഇന്ന് മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയത്.മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്നും വിമർശനമുണ്ടായി. റോഡ് പ്രവൃത്തികളുടെ കാല താമസം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിനെയും വിമർശിച്ചു. മന്ത്രി നല്ല ആൾ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ചുള്ള പരാമർശം. മണ്ഡലങ്ങളിൽ അനുവദിക്കുന്ന പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല.
അടുത്ത ബജറ്റിലെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്നും ഗണേഷ് അന്ന് പറഞ്ഞിരുന്നു...വിമർശനം ജലവിഭവ വകുപ്പിലേക്ക് കൂടി കടന്നതോടെ സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ടി പി രാമകൃഷ്ണൻ ഇടപെട്ടു. ഇവിടെയല്ലാതെ എവിടെ പറയുമെന്ന് ചോദിച്ച ഗണേഷ് തനിക്കു പറയേണ്ട വേദിയിൽ തന്നെയാണ് കാര്യങ്ങൾ പറഞ്ഞതെന്ന് വ്യക്തമാക്കി ക്ഷുഭിതനായി. ഗണേഷ് കുമാറിന് പിന്തുണയുമായി പി വി ശ്രീനിജനും എഴുന്നേറ്റു. ചില സിപിഐ എംഎൽഎമാർ ഗണേഷ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ചാണ് സ്വീകരിച്ചത്. പിന്നീട് ചേർന്ന സിപിഎം എംഎൽഎമാരുടെ യോഗത്തിലും ഗണേഷിന്റെ പ്രസ്താവനയെ അനുകൂലിച്ച് ചിലർ രംഗത്തെത്തിയതും പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്..
https://www.facebook.com/Malayalivartha