ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയിലേക്ക് സഹായം നൽകാം

ക്ഷയരോഗ നിർമ്മാർജ്ജനത്തിന് രോഗികളുടെ ചികിത്സാഫലം മെച്ചപ്പെടുത്തി അധിക പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ ടിബി മുക്ത് ഭാരത് അഭിയാൻ പദ്ധതിയിലേലേക്ക് താത്പര്യമുള്ളവർക്ക് സഹായം നൽകാം. ക്ഷയരോഗ നിർമ്മാർജനത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പരിപാടി ആരംഭിച്ചിട്ടുള്ളത്.
ചികിത്സയിലുള്ള രോഗികൾക്ക് സഹകരണ സംഘങ്ങൾ, കോർപ്പറേറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, സ്ഥാപനങ്ങൾ, എൻ.ജി.ഒ, രാഷ്ട്രീയ സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് പദ്ധതിയിലേക്ക് സഹായം നൽകാം. പോഷകാഹാരം കിറ്റ്, ലാബ് ചെലവ്, ചികിത്സാസഹായം, തൊഴിൽപരമായ പുനരധിവാസം, പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള അധിക ഭക്ഷണ വിതരണം എന്നിവയാണ് സഹായമായി നൽകേണ്ടതെന്ന് ജില്ലാ ടി.ബി ഓഫീസർ അറിയിച്ചു. നി- ക്ഷയ് മിത്രയാകാൻ താത്പര്യമുള്ളവർക്ക് https://communitysupport.nikshay.in/ ൽ രജിസ്റ്റർ ചെയ്യാം. ഫോൺ- 7593843506.
https://www.facebook.com/Malayalivartha