ഇത്തവണത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും... സംസ്ഥാനത്ത് നിന്നുള്ള ആദ്യ വിമാനം 145 യാത്രക്കാരുമായി കണ്ണൂരില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.45ന് പുറപ്പെടും

ഇത്തവണത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും...
സംസ്ഥാനത്ത് നിന്നുള്ള ആദ്യ വിമാനം 145 യാത്രക്കാരുമായി കണ്ണൂരില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.45ന് പുറപ്പെടും.
മന്ത്രി വി.അബ്ദുറഹിമാന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. 4290 പുരുഷന്മാരും 6831 വനിതകളും ഉള്‍പ്പടെ 11121 തീര്‍ത്ഥാടകരാണ് ഇത്തവണ കേരളത്തില്‍ നിന്നുള്ളത്.
ആസം, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ലക്ഷദ്വീപ്, തമിഴ്‌നാട്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇവിടെ നിന്നുള്ള യാത്രയിലുണ്ട്.ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദ്യമായാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളാണ് മറ്റ് കേന്ദ്രങ്ങള്‍.
കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ഹജ്ജ് ഹൗസില്‍ നടക്കും. ഞായറാഴ്ച പുലര്‍ച്ചെ 4.25നാണ് കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം പുറപ്പെടുന്നത്.
നെടുമ്പാശ്ശേരിയില്‍ നിന്നും ഏഴിന് രാവിലെ 11.30ന് ആദ്യ വിമാനം പുറപ്പെടും. കരിപ്പൂര്‍ ഹജ്ജ് ഹൗസ് വനിതാ ബ്ലോക്ക് നാളെ വൈകിട്ട് നാലിന് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.
"
https://www.facebook.com/Malayalivartha