പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യൻമഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം, കാലവർഷമെത്തുന്നത് വൈകാൻ കാരണമായി; കന്യാകുമാരി തീരത്ത് കാലവർഷം എത്തി; അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും

ഇത് ജൂൺ മാസം തന്നെയാണോ. പലരും പരസ്പരം ചോദിക്കുന്ന പ്രധാന ചോദ്യമാണിത്. കാരണം ജൂൺ മാസത്തിന്റെ തുടക്കം തന്നെ മഴയോട് കൂടെയാണ് തുടങ്ങാറുള്ളത്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ കേരളം വെന്തുരുകിയതിന്റെ തുടർച്ചയായി ഈ മാസവും ചൂടിൽ ഉരുകുകയാണ് നമ്മൾ. കാലവർഷം എപ്പോൾ എത്തുമെന്ന് നമ്മൾ പലരും ഉറ്റു നോക്കുകയാണ്. ഇപ്പോൾ ഇതാ ആശ്വാസകരമായി കാലാവർഷത്തെക്കുറിച്ച് ഒരു വിവരം പുറത്തുവരികയാണ്.
കാലവർഷം കേരളാ തീരത്തേക്ക് വരുന്നു.കന്യാകുമാരി തീരത്താണ് കാലവർഷം ഇപ്പോൾ ഉള്ളത്. അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തുമെന്നാണ് വിവരം. നമ്മൾ കരുതിയ ദിനങ്ങളെക്കാളും ഒരുപാട് വൈകുന്നുണ്ട് കാലവർഷം.
പക്ഷെ വരും ദിവസങ്ങളിൽ ശക്തമായ മഴ കിട്ടുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ തന്നെ, കാലവർഷത്തോട് അനുബന്ധിച്ച മഴ കേരളത്തിൽ കിട്ടിതുടങ്ങും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ, ഇന്ന് കാലവർഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു.
പക്ഷെ പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യൻമഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം, കാലവർഷമെത്തുന്നത് വൈകാൻ കാരണമായി. മെയ് 26ന് ശ്രീലങ്കൻ കരയിലെത്തേണ്ടിയിരുന്ന കാലവർഷം കര തൊട്ടത് ഏഴ് ദിവസം വൈകിയാണ്. അതായത് ജൂൺ 2ന്. ഇപ്പോൾ ലക്ഷദ്വീപ്, കോമോറിൻ തീരത്താണ് കാലവർഷമുള്ളത്. കേരളാതീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമാണ് ഇപ്പൊ ഉള്ളത് . ആദ്യം മഴ കിട്ടുന്നത് തെക്കൻ കേരളത്തിൽ ആണ് . നാളെയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുകയും ചെയ്യും .
ഇത് പിന്നീട് ന്യൂനമർദ്ദമായി മാറും. ന്യൂനമർദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങുമ്പോൾപതിഞ്ഞ് തുടങ്ങുന്ന കാലവർഷം മെച്ചപ്പെടാനുള്ള സാധ്യത കൂടുതലാണ് . ഇയാഴ്ച ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യതയുണ്ട്. ഇരട്ട ന്യൂനമർദ്ദം കാലവർഷം സജീവമാകാൻ സഹായിക്കുമെന്നാണ് കണക്കു കൂട്ടൽ .
കാലവർഷത്തിന്റെ ആദ്യപാതിയിൽ മികച്ച മഴ കിട്ടുമെന്ന് തന്നെയാണ് നിഗമനം . രണ്ടാം പാതിയെ പസഫിക്ക് സമുദ്രത്തിലെ എൽ നിനോ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ സംസ്ഥാനത്ത് കാലവർഷം വൈകുമെന്നും അറബിക്കടലില്‍ എതിര്‍ ചക്രവാതച്ചുഴി രൂപപെട്ടിരിക്കുന്നതിനാല്‍ കേരള തീരത്ത് കാറ്റ് ശക്തമാവാൻ ഇനിയും നാലോ അഞ്ചോ ദിവസങ്ങളെടുക്കുമെന്നാണ് കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha
























