Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

പൂമാലയിട്ട് സ്വീകരിക്കുന്നത് രാജ്യത്തിനു വേണ്ടിയോ നാടിനു വേണ്ടിയോ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് വന്നതിനല്ല! ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ ഇരുന്ന് പരസ്യമായി തന്റെ ലൈംഗിക അവയവം പുറത്തെടുത്തു സ്വയംഭോഗം ചെയ്ത ഒരുവനെ ആണെന്നറിയുമ്പോൾ ലജ്ജിക്കണം പ്രബുദ്ധ സമൂഹം; എവിടെയും നിന്ന് ഉദ്ധരിച്ച ലിംഗം തുറന്നു കാട്ടി സ്വയം ഭോഗം ചെയ്യാം പറ്റും എന്നോ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

04 JUNE 2023 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

പൂമാലയിട്ട് സ്വീകരിക്കുന്നത് രാജ്യത്തിനു വേണ്ടിയോ നാടിനു വേണ്ടിയോ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് വന്നതിനല്ല!! ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ ഇരുന്ന് പരസ്യമായി തന്റെ ലൈംഗിക അവയവം പുറത്തെടുത്തു സ്വയംഭോഗം ചെയ്ത ഒരുവനെ ആണെന്നറിയുമ്പോൾ ലജ്ജിക്കണം പ്രബുദ്ധ സമൂഹം.. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ് .ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പൂമാലയിട്ട് സ്വീകരിക്കുന്നത് രാജ്യത്തിനു വേണ്ടിയോ നാടിനു വേണ്ടിയോ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് വന്നതിനല്ല!! അപകട ഘട്ടത്തിൽ സ്വന്തം ജീവൻ പണയം വച്ചിട്ട് അടുത്തൊരാളുടെ ജീവൻ രക്ഷിച്ചതിനുള്ള ആദരവ് അല്ല!! കണ്മുന്നിൽ കാണുന്ന അനീതികൾക്കെതിരെ പ്രതികരിച്ചതിനോ, രാഷ്ട്രീയ തോന്നിവാസങ്ങളെ തുറന്നു കാട്ടി, ചങ്കൂറ്റത്തോടെ സ്വന്തം നിലപാട് തുറന്നു പറഞ്ഞതിന് ജയിലിൽ പോകേണ്ടി വന്ന് പുറത്തിറങ്ങിയതിനും അല്ല!!പിന്നെ???

ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ ഇരുന്ന് പരസ്യമായി തന്റെ ലൈംഗിക അവയവം പുറത്തെടുത്തു സ്വയംഭോഗം ചെയ്ത ഒരുവനെ ആണെന്നറിയുമ്പോൾ ലജ്ജിക്കണം പ്രബുദ്ധ സമൂഹം.. എക്സിബിഷനിസം എന്ന മനോരോഗം ബാധിച്ച ഒരു പെർവേർട്ടിനെ ചികിൽസിക്കാൻ കൂടെ നിൽക്കുന്നതാണ് മെൻസ് അസോസിയേഷൻ ചെയ്ത തീരുമാനം എങ്കിൽ പിന്നെയും അംഗീകരിക്കാൻ കഴിയുമായയിരുന്നു.

ഇത് അതല്ല. ഒരു പെർവേർട്ടിനെ മാലയിട്ട് സ്വീകരിച്ച്, അവൻ ചെയ്ത കൃത്യത്തെ വീര സാഹസികത ആക്കി മാറ്റി, അവനെ ഹീറോ ആക്കി അവരോധിച്ച് അവന്റെ മനോരോഗത്തെ പർവ്വതീകരിക്കുന്നു. ഇത് വഴി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? നാളെ മുതൽ ഏതു മനോരോഗിയായ പെർവേർട്ടിനും എവിടെയും നിന്ന് ആരെയും നോക്കി ഉദ്ധരിച്ച ലിംഗം തുറന്നു കാട്ടി സ്വയം ഭോഗം ചെയ്യാം പറ്റും എന്നോ?

അതോ കണ്മുന്നിൽ ഒരു മനോരോഗി നിങ്ങളെ തോണ്ടി വിളിച്ചു ഇതാ എന്റെ സാധനം, കണ്ടോളു എന്ന് പറഞ്ഞാലും,മിണ്ടാതെ അത് കണ്ടിട്ട് പോകണം എന്നാണോ? അതോ ബസ്സിലോ ട്രെയിനിലോ റോഡിലോ എവിടെ വച്ചും സെക്ഷ്വൽ ഡ്രൈവ് ഉണ്ടായാൽ ഉടനടി അവിടെ വച്ച് അത് തീർത്തോളൂ എന്ന പരസ്യ പ്രഖ്യാപനം ആണോ?

ഇംഗ്ലീഷ് സംസാരിക്കുന്ന ,തല ഉയർത്തി വച്ച് സ്വന്തം അഭിപ്രായങ്ങൾ ഉറക്കെ പറയുന്ന, തന്റെ ഇഷ്ടത്തിനനുസരിച്ചു ഇറക്കം കുറഞ്ഞ വസ്ത്രം ധരിയ്ക്കുന്ന പെണ്ണാണെങ്കിൽ അവൾ "പിഴച്ചവൾ "എന്ന് ജഡ്ജ് ചെയ്യുന്ന ഒരു സമൂഹം മുന്നോട്ട് വളരുകയല്ല താഴേയ്ക്ക് വളയുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റയിൽ തുണി ഉരിയുന്നതും ഉടുക്കുന്നതും അവരവരുടേത് ആയിട്ടുള്ള ഇഷ്ടം, ഒരു പക്ഷേ കരിയർ പ്രൊമോഷനോ ബോഡി പൊളിറ്റിക്സോ ഒക്കെ ആവാം, ആവാതിരിക്കാം.

എന്നാൽ അത് കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നമുക്ക് സ്വാതന്ത്ര്യം ഉള്ളിടത്തോളം അതിന്റെ പേരിൽ ഒരുവളെയോ ഒരുവനെയോ വിചാരണ ചെയ്യാൻ എന്ത്‌ അധികാരം? ശരി, ഒരുപക്ഷേ നിങ്ങൾ ഫോളോ ചെയ്യുന്ന വ്യക്തി ഇടുന്ന ഫോട്ടോ ഇഷ്ടമായില്ലെങ്കിൽ അതിനെ വിമർശിച്ചു കമന്റ് ഇടുക. അത് വരെയുള്ള സ്വാതന്ത്രം നിങ്ങൾക്ക് ഉണ്ട്. എന്നാൽ ആ ഐഡിയിലെ ചിത്രങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കിൽ അൺഫോളോ ചെയ്യുക.

അവിടെ കഴിഞ്ഞു സംഗതി.! അല്ലാതെ സോഷ്യൽ മീഡിയയിൽ അല്പവസ്ത്രം ധരിച്ചു എന്ന കാരണത്താൽ ഒരുവൾ പുറത്ത് ഇറങ്ങുമ്പോൾ അവളെ ആ കണ്ണ് കൊണ്ട് നോക്കി എന്തും കാട്ടിക്കൂട്ടാം എന്ന് കരുതുന്നത് ക്രിമിനലിസം. ആ ക്രിമിനലിസം മനസ്സിൽ പേറുന്നവരാണ് സവാദ് കാണിച്ച തെണ്ടിത്തരത്തെ അത് ഉറക്കെ വിളിച്ചു പറഞ്ഞവളുടെ തുണിയുടെ അളവ് വച്ച് മറയ്ക്കാൻ നോക്കുന്നത്.

സവാദ് എന്ന യുവാവ്, ബിനു നിരപ്പേൽ എന്ന മധ്യവയസ്കൻ, പിന്നെ അടുത്തിടെയായി പിടിക്കപ്പെട്ട റോക്കറ്റ് തൊഴിലാളികൾ ഒക്കെ മനോരോഗികളാണ്. ഭയക്കേണ്ട തരം മനോരോഗത്തിന് അടിമകൾ ആണവർ. സവാദ് പരസ്യമായി ഓടുന്ന ബസ്സിൽ ഇരുന്ന് അത് ചെയ്തെങ്കിൽ ബിനു നിറുത്തിയിട്ട ബസ്സിൽ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി പെൺകുട്ടിയെ വിളിച്ചു വെപ്രാളത്തോടെ അത് ചെയ്യുന്നു. നല്ല അസ്സൽ പെർവേർട്ടുകൾ. സമൂഹത്തിനു മുന്നിൽ മാന്യന്മാരായി ഒളിഞ്ഞിരുന്ന രണ്ട് പൊട്ടൻഷ്യൽ rapistukal. എന്നിട്ടും ഇവിടെ ചർച്ച ആവുന്നത് ഇവന്മാരുടെ മനോരോഗമോ ഇവന്മാരുടെ വൃത്തികെട്ട ചേഷ്ടകളോ അല്ല, മറിച്ച് രാഷ്ട്രീയം മാത്രം. ഇവിടെ എല്ലാം അതാണല്ലോ!

ഈ ചിത്രം വിളിച്ചുപ്പറയുന്നുണ്ട് ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സംസ്കാരം. ഈ പൂമാല അടയാളപ്പെടുത്തുന്നുണ്ട് ഒരാളുടെ വസ്ത്ര സ്വാതന്ത്ര്യവും സ്വയം ഭോഗ സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവാത്ത ആൾക്കൂട്ട പെർവേർട്ടുകളുടെ ദുരവസ്ഥ.! ലൈംഗികത, മോഡസ് വിവന്റി ഇവ രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത ആൾ കേരള മെൻസ് അസോസിയേഷൻ പേര് മാറ്റി ആൾ കേരള മാസ്റ്റർബേഷൻ അസോസിയേഷൻ എന്നാക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (8 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (17 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (23 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (41 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (44 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends