Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നിലാവ് പോലെ ചിരിച്ചു നിൽക്കുന്ന ഈ പൊന്നുമോൾ ഇന്ന് നമുക്ക് ഒപ്പമില്ല; ഒരു നിമിഷത്തെ പൊട്ടബുദ്ധിക്ക്, വികാരം വിചാരത്തേക്കാൾ മുന്നിൽ നിന്ന നേരത്തിനു, ഒരു കുഞ്ഞു തെറ്റിനെ ഭീകരമായി പാർവ്വതീകരിച്ച ശിക്ഷണത്തോട് തോന്നിയ അമർഷവും നോവും കലർന്ന പ്രതികരണമായി അവൾ സ്വയം തന്റെ ജീവനെടുത്തു; നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

07 JUNE 2023 04:32 PM IST
മലയാളി വാര്‍ത്ത

നിലാവ് പോലെ ചിരിച്ചു നിൽക്കുന്ന ഈ പൊന്നുമോൾ ഇന്ന് നമുക്ക് ഒപ്പമില്ല. ഒരു നിമിഷത്തെ പൊട്ടബുദ്ധിക്ക്, വികാരം വിചാരത്തേക്കാൾ മുന്നിൽ നിന്ന നേരത്തിനു, ഒരു കുഞ്ഞു തെറ്റിനെ ഭീകരമായി പാർവ്വതീകരിച്ച ശിക്ഷണത്തോട് തോന്നിയ അമർഷവും നോവും കലർന്ന പ്രതികരണമായി അവൾ സ്വയം തന്റെ ജീവനെടുത്തു. നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

നിലാവ് പോലെ ചിരിച്ചു നിൽക്കുന്ന ഈ പൊന്നുമോൾ ഇന്ന് നമുക്ക് ഒപ്പമില്ല. ഒരു നിമിഷത്തെ പൊട്ടബുദ്ധിക്ക്, വികാരം വിചാരത്തേക്കാൾ മുന്നിൽ നിന്ന നേരത്തിനു, ഒരു കുഞ്ഞു തെറ്റിനെ ഭീകരമായി പാർവ്വതീകരിച്ച ശിക്ഷണത്തോട് തോന്നിയ അമർഷവും നോവും കലർന്ന പ്രതികരണമായി അവൾ സ്വയം തന്റെ ജീവനെടുത്തു. ഉറ്റവർക്കും ഉടയോർക്കും ഒരായുഷ്കാലം മായ്ച്ചാലും മായാത്ത നോവിന്റെ മുറിവ് നൽകി അവൾ പോയി!

പതിവ് പോലെ ഈ കുഞ്ഞിന്റെ പേരിലും പ്രബുദ്ധ കേരളം രണ്ട് തട്ടിലായി. നശിച്ച മത -രാഷ്ട്രീയ ധ്രുവീകരണത്തിന്റെ നേർക്കാഴ്ചയായി മാറുന്നുണ്ട് ഈ കുഞ്ഞിന്റെ ആത്മഹത്യയും.! പ്രതി സ്ഥാനത്തു സഭ ഉള്ളത് കൊണ്ട് മാത്രം പ്രതിഷേധം പടർത്തുന്ന ഇസ്ലാമിസ്റ്റുകൾ ഒരു വശത്ത്! സഭയുടെ വോട്ട് കിട്ടാൻ നിലവിൽ ഇത്തിരി പാടാണ് എന്ന തിരിച്ചറിവിൽ അവർക്കെതിരെ വാളോങ്ങുന്ന വിദ്യാർത്ഥി സംഘടന കൂടെയുണ്ട്.

മേൽ പറഞ്ഞ രണ്ട് ടീമുകളും ബാലരാമപുരത്തെ മത പഠന ശാലയിൽ തൂങ്ങി നിന്ന അസ്മിയ മോളെ കണ്ടിട്ടേ ഇല്ലായിരുന്നു എന്നോർക്കണം. ഇനി മറുവശത്തു വെള്ളപ്പൂശാനും മനഃപൂർവ്വമായ മൗനം പാലിക്കുന്നവരെയും കാണാം.കാസ ടീമുകൾ ബാലരാമപുരം വിഷയം എടുത്തിട്ട് ഇതിനെ പ്രതിരോധിക്കാൻ പണി പതിനെട്ടും ചെയ്യുന്നുണ്ട്. അസ്മിയയ്ക്ക് നീതി നേടി കൊടുക്കുവാൻ ഇറങ്ങിയ പല പ്രൊഫൈലുകളും ഇത് കണ്ടിട്ടേയില്ല. മരണപ്പെട്ട പെൺകുട്ടി ശ്രദ്ധ സതീഷ് ആയിട്ടും റബ്ബർ പാൽ കരാറുകരെ പിണക്കണ്ട എന്ന് കരുതി മാറി നിൽക്കുന്നവർ ഏറെ. ഇവറ്റകളോട് ഒക്കെ സഹതാപം മാത്രം.

നെഹ്‌റു കോളേജിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല അമൽ ജ്യോതിയും! ഇടിമുറി ഉണ്ടായിട്ടില്ലെന്ന വ്യത്യാസം ഒഴിച്ചാൽ മാനസിക പീഡനം എവിടെയും ഒരുപോലെ തന്നെയാണ്. അമൽ ജ്യോതിയിൽ എന്ത്‌ സംഭവിച്ചുവെന്ന് പുറം ലോകം അറിയണം. സമഗ്രമായ അന്വേഷണം വേണം. മാനേജ്‌മെന്റ് സ്ഥാപനങ്ങൾ സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ആവുന്നുണ്ടോ ഇല്ലയോ എന്ന് സമൂഹം തിരിച്ചറിയണം.

അനുവദനീയം അല്ലാത്ത, അക്കാദമിക് റൂൾ തെറ്റിച്ചു കോളേജ് ലാബിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ ആണ് കുട്ടി അദ്ധ്യാപകനിൽ നിന്നും ശകാരം ഏറ്റുവാങ്ങിയത് എന്ന് സഹപാഠികൾ പറയുന്നു. ആ ശകാരത്തിന്റെ അളവുകോൽ ആണ് നമ്മൾ നിർവ്വചിക്കേണ്ടത്. ഞാൻ എന്ന അദ്ധ്യാപികയുടെ മുന്നിലാണ് ഇങ്ങനൊന്നു നടന്നതെങ്കിൽ തീർച്ചയായും ഞാനും ശകാരിക്കും. പക്ഷേ ഒരിക്കലും അത് പരസ്യമായി, ഉച്ചത്തിൽ ആവില്ല. ലാബ് ക്‌ളാസ്സ് കഴിയും വരെ ഫോൺ വാങ്ങിയും വച്ചേക്കാം.

പക്ഷേ ഒരിക്കലും അവൾ ആരെയാണ് വിളിച്ചതെന്നോ ആ ഫോണിനുള്ളിൽ എന്തൊക്കെ ഉണ്ടെന്നോ നോക്കാൻ ശ്രമിക്കില്ല. കാരണം പതിനെട്ടു വയസ്സുള്ള ഒരു കുട്ടിയുടെ പേഴ്സണൽ സ്പെസിൽ കയറി spy വർക്ക്‌ ചെയ്യേണ്ടത് ശിക്ഷണത്തിന്റെ ഭാഗമല്ല എന്ന കോമൺ സെൻസ് ഉള്ള ഒരു അധ്യാപകരും അതിന് മുതിരില്ല. ഒരു ശകാരം കേട്ടാലോ ഫോൺ മാറ്റി വച്ചാലോ ആത്മഹത്യ ചെയ്യുമോ എന്ന് കൗതുകം കൂറുന്ന പലരെയും ഈ വാർത്തയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് കീഴെ കണ്ടിരുന്നു. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ -ഇത്തരം ഒന്ന് നിങ്ങളുടെ വീടുകളിൽ സംഭവിക്കാതെ ഇരിക്കുവോളം നിങ്ങളുടെ മെന്റൽ stability വച്ച് മറ്റുള്ളവരെ അളക്കാം. അത്രമാത്രം. മെന്റൽ ഹെൽത്ത് എന്നത് ഫിസിക്കൽ ഹെൽത്ത്‌ എന്നത് പോലെ എല്ലാവർക്കും ഒരുപോലെ ആയിരുന്നുവെങ്കിൽ എത്ര സമത്വസുന്ദരം ആയേനെ ഈ ഭൂമി അല്ലേ.

പിന്നെ മാനേജ്‌മെന്റ് ന്യായീകരണത്തിന് വേണ്ടി കുട്ടിയുടെ അക്കാദമിക് പ്രൊഫൈൽ വലിച്ചിടുന്നവരെയും കണ്ടു. Well reputed ആയിട്ടുള്ള, അക്കാദമിക് മികവ് മാത്രം നോക്കി എഞ്ചിനീയറിംഗ് അഡ്മിഷൻ കൊടുക്കുന്ന അമൽ ജ്യോതിയിൽ ഈ കുട്ടി പഠനത്തിൽ പിന്നോക്കം ആണെന്ന് വാദിക്കുന്നവരെ കണ്ടിരുന്നു. അതെങ്ങനെ ശരിയാകും? ഏറ്റവും മികച്ച എൻജിനീയറിങ് കോളേജിൽ പഠിക്കാൻ പഠിക്കാൻ മോശമായ കുട്ടിക്ക് എങ്ങനെയാണ് അഡ്മിഷൻ കിട്ടുന്നത്? പണം വാങ്ങാതെ മികവ് മാത്രം നോക്കി അഡ്മിഷൻ കൊടുക്കുന്ന സ്ഥാപനമാണെങ്കിൽ പഠനത്തിൽ മിടുക്കിയായ ശ്രദ്ധയ്ക്ക് മൂന്നാം വർഷം എങ്ങനെ എട്ടോളം സപ്ലി വന്നു? അങ്ങനെയെങ്കിൽ കുട്ടിയുടെ പഠന നിലവാരം താഴേക്ക് പോയതിൽ സ്ഥാപനത്തിനും faculty കൾക്കും പങ്കില്ലേ??

എനിക്ക് പ്രബുദ്ധരോട് ഒന്നേ പറയാനുള്ളൂ - ദയവ് ചെയ്ത് ഈ മരണത്തിലും രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന മാതിരിയുള്ള പ്രതികരണങ്ങൾ അരുത്. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി മരണപ്പെട്ട കുട്ടിയെ വീണ്ടും തേജോവധം ചെയ്യരുത്. ഇതൊക്കെ നമ്മുടെ വീട്ടിലും സംഭവിക്കാവുന്ന കാര്യങ്ങൾ തന്നെയാണ്. ഇവിടെ ചർച്ച വേണ്ടത് ഇനി ഒരു മാനേജ്മെന്റ് സ്ഥാപനത്തിലും മത പഠനശാലകളിലും ഒരു കുട്ടിയും ആത്മഹത്യ ചെയ്യാതിരിക്കാൻ നമുക്ക് എന്തൊക്കെ ( society as a whole ) ചെയ്യാൻ പറ്റും എന്നതിനെ കുറിച്ചാണ്. ഇനിയുമൊരു Institutional murder ഉണ്ടാവാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നോക്കേണ്ടത്.

നല്ലൊരു മാനേജ്മെന്റ് സ്കൂൾ -കോളേജ് ജീവിതം കിട്ടിയ വിദ്യാർത്ഥിനി എന്ന രീതിയിലും ഒരുപാട് വർഷം കുട്ടികളുടെ ഒപ്പം അവരുടെ മനസ്സ് അറിഞ്ഞു നിന്ന mentor എന്ന രീതിയിലും Institutional guidelines എന്ന രീതിയിൽ ഉണ്ടാക്കി വച്ച അക്കാദമിക് അച്ചടക്ക മാനദണ്ഡങ്ങൾ കാരണം ജീവൻ അവസാനിപ്പിച്ച, പീഡനമനുഭവിക്കേണ്ടി വരുന്ന വിദ്യാർഥികളെ കണ്ടില്ലെന്നു നടിക്കുന്ന കൂട്ടത്തിൽ ഞാനുണ്ടാവില്ല. അച്ചടക്കങ്ങൾ ചിലപ്പോഴെങ്കിലും ജീവനെടുക്കാൻ വേണ്ടി മാത്രം കഠിനമാണെങ്കിൽ അത് പുനപരിശോധന നടത്തി ലേശം സ്റ്റുഡന്റ് ഫ്രണ്ട്‌ലി ആക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. ജീവനേക്കാൾ വലുതല്ല പ്രിന്റ് ചെയ്ത് വയ്ക്കുന്ന ഗൈഡ്ലൈനുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends