കാലിയായ ഖജനാവ് കാട്ടി കേന്ദ്രം നല്കാനുള്ള 1316 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍മ്മലസീതാരാമന് നിവേദനം നല്കി. വിവിധ പദ്ധതികളുടെ മറവില്‍ കേരളത്തിന് ലഭിക്കാനുള്ള ഇരുപത്തി ആറായിരം കോടി രൂപ കേന്ദ്രം നല്‍കുന്നില്ലെന്നാണ് ബാലഗോപാലിന്റെ പരാതി

കേരളം കടക്കെണിയിലാണെന്നും സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക കൂ്പ്പുകുത്തി കൊണ്ടിരിക്കുന്നെന്നുമുളള വാദങ്ങളെ ശരിവെയ്ക്കുന്ന തരത്തിലാണ് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരളം ഓവര്‍ ഡ്രാഫ്റ്റിലൂടെയാണ് കടന്നു പോകുന്നതെന്ന വിവരമാണിപ്പോള്‍ പുറത്തു വന്നിരി്ക്കുന്നത്. ഖജനാവില്‍ കാല്‍കാശ് ഇല്ലാതെ വരുമ്പോഴാണ് രാജ്യം ഓവര്‍ ഡ്രാഫ്റ്റിലേയ്ക്ക് കടക്കുന്നത്. ഗുരുതര സാമ്പത്തിക കുറവുണ്ടാകുമ്പോള്‍ ഖജനാവ് പൂട്ടാതിരിക്കാന്‍ റിസര്‍വ്വ് ബാങ്ക് നേരിട്ടു നല്കുന്നതാണ് ഓവര്‍ ഡ്രാഫ്ട്. 14 ദിവസത്തിനകം ഓവര്‍ ഡ്രാഫ്ട് തിരച്ചടയ്‌ക്കേണ്ടതാണ് . എന്നാല്‍ ഒരാഴ്ചയായിട്ടും കേരള സര്‍ക്കാര്‍ സാമ്പത്തിക പ്രതസന്ധിയില്‍ നിന്നും കരകയറാനുള്ള നടപടികളൊന്നുമെടുത്തിട്ടില്ലെന്നത് ഖേദകരമാണ്.ഈ സാഹചര്യത്തിലാണ് കാലിയായ ജനാവിന് കാവലിനൊരു മുഖ്യനെ വേണമോയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം ,പിണറായി വിജന്‍ ഉള്‍പ്പെട്ടിട്ടുള്ള ലാവ്‌ലിന്‍ കേസിന്റെ വിചാരണ സുപ്രീംകോടതിയിലെ പുതിയ ബെഞ്ച് നാളെയാണ് പരിഗണിക്കുന്നത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായരുന്ന കാലത്ത് നടന്ന അഴിമതിയെ കുറിച്ചുള്ള വാദം സുപ്രീം കോടതി 33 തവണ മാറ്റി വെച്ചതും ഏറെ വിവാദമായിരുന്നു. ഇടതുപക്ഷം ഏക സിവില്‍ കോഡില്‍ രാജ്യവ്യാപക പ്രേക്ഷോഭത്തിന് തുടക്കം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് ലാവലിന്‍ കേസിന്റെ വിചാരണ തീയ്യതിയും പുറത്തു വന്നത്. എന്തായാലും പിണറായിയ്ക്കെതിരെ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി തന്നെ എസ് ന്‍സി ലാവലിന്‍ തുടരുകയാണ്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായ വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സിബി ഐയാണ് ഹര്‍ജി നല്കിയിരിക്കുന്നത്. കേരളക്കാരനായ ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയത്. . കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പലതവണയായി സിബിഐ ഉള്‍പ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്.
ലാവ്‌ലിന്‍ കേസില്‍ ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്നു പേരെ ഹൈക്കോടതി തിരഞ്ഞുപിടിച്ച് ഒഴിവാക്കിയതെന്ന് ആരോപിച്ചാണ് സിബി ഐ സുപ്രീം കോടതിയെ സമീപിച്ചരിക്കുന്നത്. കേസില്‍ കെ.മോഹനചന്ദ്രന്‍, പിണറായി വിജയന്‍, എ.ഫ്രാന്‍സിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ട്. പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കും തെളിവുണ്ട്. അതു വിചാരണഘട്ടത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളു. തെളിവുണ്ടെന്നു വിലയിരുത്തിയശേഷ വും ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മറ്റു മൂന്നു പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ലെന്നാണ് സിബി ഐ വാദിക്കുന്നത്.
അതേസമയം, കാലിയായ ഖജനാവ് കാട്ടി കേന്ദ്രം നല്കാനുള്ള 1316 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍മ്മലസീതാരാമന് നിവേദനം നല്കി. വിവിധ പദ്ധതികളുടെ മറവില്‍ കേരളത്തിന് ലഭിക്കാനുള്ള ഇരുപത്തി ആറായിരം കോടി രൂപ കേന്ദ്രം നല്‍കുന്നില്ലെന്നാണ് ബാലഗോപാലിന്റെ പരാതി. കേരളം കൃത്യസമയത്ത് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനാലാണ് കേന്ദ്രഫണ്ട് വൈകുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. സെക്രട്ടറിയേറ്റില്‍ അട്ടിയിട്ടിരുന്ന ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരെ നിയന്ത്രിക്കാന്‍ ഭരണത്തിന് കഴിയുന്നില്ലേയെന്ന ചോദ്യവുമുയരുന്നുണ്ട്. കേരളം വലിയ സമ്പത്തിക ബാധ്യതയിലേയ്ക് പോയി കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നിട്ടും കേസിനും കോടതിയ്ക്കും ചിലവഴിക്കുന്ന തുകകളില്‍ പോലും കുറവുവരുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha



























