ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തി... തന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായത്....താന്‍ എല്ലാം തുറന്നുപറയുന്ന സുഹൃത്തായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി

ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തി... തന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായത്....താന്‍ എല്ലാം തുറന്നുപറയുന്ന സുഹൃത്തായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി.
'ഞങ്ങള്‍ തമ്മില്‍ രഹസ്യങ്ങളില്ല. ചില കാര്യങ്ങളില്‍ വ്യത്യസ്ത സമീപനങ്ങള്‍ ഉണ്ടാകും. എല്ലാം ഞങ്ങള്‍ തമ്മില്‍ പങ്കുവെക്കാറുണ്ട്. തന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായത്. ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധമില്ലായിരുന്നെങ്കില്‍ ഞാന്‍ കുടുംബ ജീവിതത്തില്‍ പ്രവേശിക്കില്ലായിരുന്നു. എന്റെ ഭാര്യയെ കണ്ടെത്തി തന്നത് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ്' -എ.കെ ആന്റണി അനുസ്മരിച്ചു.
ആന്റണിയുടെ വാക്കുകളിങ്ങനെ: 'ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യു.ഡി.എഫിനും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എന്റെ പൊതുജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം ഉമ്മന്‍ചാണ്ടിയുടെ വിയോഗമാണ്.
എന്റെ കുടുംബത്തിലും അങ്ങനെത്തന്നെ. ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധമില്ലായിരുന്നെങ്കില്‍ ഞാന്‍ കുടുംബ ജീവിതത്തില്‍ പ്രവേശിക്കില്ലായിരുന്നു. എന്റെ ഭാര്യയെ കണ്ടെത്തി തന്നത് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ്.
"
https://www.facebook.com/Malayalivartha



























