സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍... ഓണച്ചെലവും വെട്ടേണ്ടിവരുമോ എന്നനിലയിലാണ് കാര്യങ്ങള്‍

സംസ്ഥാനം കഴിഞ്ഞ അഞ്ചു വഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ട്രഷറികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ഓണച്ചെലവും വെട്ടേണ്ടിവരുമോ എന്നനിലയിലാണ് കാര്യങ്ങള്‍. ഒരാഴ്ചയിലേറെയായി ഓവര്‍ ഡ്രാഫ്റ്റിലാണ്. ഈ മാസം മൂന്ന് തവണയായി 4500കോടി രൂപ വായ്പയെടുത്തു.
കഴിഞ്ഞ വര്‍ഷം ഓണത്തിന് ശേഷമാണ് ഓവര്‍ഡ്രാഫ്റ്റ് കൂടിയത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. വളരെ പ്രയാസപ്പെട്ടാണ് അന്ന് ട്രഷറി പൂട്ടാതെ മറികടന്നത്. ശമ്പള, പെന്‍ഷന്‍ വിതരണത്തിന് പുറമേ ക്ഷേമ പെന്‍ഷന്റെ ഒരുമാസ കുടിശികയും ഇന്ന് മുതല്‍ വിതരണം ചെയ്യുകയാണ്. ഇതിന് 890 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഖജനാവ് കാലിയാകുമ്പോള്‍, റിസര്‍വ്വ് ബാങ്ക് താത്കാലിക ഫണ്ട് (വെയ്‌സ് ആന്‍ഡ് മീന്‍സ്) അനുവദിക്കാറുണ്ട്. പരമാവധി 1670കോടി രൂപ. ഇത് തിരിച്ചടയ്ക്കാനാവാതെ വരുമ്പോഴാണ് ഓവര്‍ഡ്രാഫ്റ്റ് എടുക്കേണ്ടിരുന്നത്.14 ദിവസമാണ് ഓവര്‍ഡ്രാഫ്റ്റിന്റെ പരിധി. ഇതിനുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള വരുമാനം വരുന്നില്ല.അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കലാണ് ഈ ഘട്ടത്തില്‍ പ്രധാന പോംവഴി. ഓരോവകുപ്പും ചെലവിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പലതവണ കര്‍ശന നിര്‍ദ്ദേശം നല്‍കി.
പക്ഷേ, മന്ത്രി മന്ദിരങ്ങളും ഓഫീസുകളും മോടിയാക്കല്‍ ഉള്‍പ്പെടെ മാറ്റിവയ്ക്കാവുന്ന ചെലവുകള്‍ക്ക് വന്‍ തുക അനുവദിച്ചുകൊണ്ടിരിക്കുന്നു. വകുപ്പുകള്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും ചെലവ് ഉയര്‍ത്തുന്നു. അറ്റകൈക്ക് വായ്പയെടുക്കാമെന്നു വച്ചാല്‍, കേന്ദ്രം കടുത്ത നിയന്ത്രണം തടസ്സമായുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതും ധനഘടനാ കമ്മി പരിഹരിക്കാനുള്ള വിഹിതവും കേന്ദ്ര നികുതി വിഹിതവും വെട്ടിക്കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ഓണത്തിനും സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തിലുമാണ് ഏറ്റവും കൂടുതല്‍ ചെലവുണ്ടാകുക.
https://www.facebook.com/Malayalivartha


























