ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ചു മന്ത്രി ജി.ആർ. അനിൽ

എല്ലാ രാഷട്രീയധാരകളിലുംപെട്ട പൊതുപ്രവർത്തകർക്ക് ഒരു പഠനപുസ്തകമായിരുന്നു ഉമ്മൻചാണ്ടിയുടെ ജീവിതമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അനുസ്മരിച്ചു. ആധുനീക കേരളത്തിന്റെ നിയമനിർമാണസഭയിലും ഭരണനിർവഹണരംഗത്തും അദ്ദേഹത്തിന്റെ വിലയേറിയ സേവനങ്ങൾ വരും തലമുറകൾ ഓർമിക്കും.
അദ്ദേഹത്തിന്റെ പാർട്ടിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
https://www.facebook.com/Malayalivartha


























