വളഞ്ഞിട്ട് ആക്രമിച്ചിട്ട് ഇപ്പോള്‍ ആരെ കാണിക്കാനാ ഈ പൂങ്കണ്ണീര്;ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ സിപിഎം മതിയാക്ക് പ്രഹസനം,സഖാക്കളെ എടുത്ത് കുടഞ്ഞ് ആശാ ലോറന്‍സ്,കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല,സിപിഎമ്മിന് നേരെ മൂര്‍ച്ചയേറിയ വാക്കുകള്‍

ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി പല സിപിഎം നേതാക്കളും പോസ്റ്റിടുന്നു. എതിരാളി ആയിരുന്നാലും മരണത്തില്‍ അനുശോചിക്കുക അത് രാഷ്ട്രീയ മര്യാദയാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവിനെ വേട്ടയാടിയ സിപിഎമ്മുകാരോടുള്ള വിദ്വേഷമാണ് പല പോസ്റ്റുകളിലും പ്രതികരണങ്ങളിലും നിറയുന്നത്. വളഞ്ഞ് നിന്ന് ആക്രമിച്ചിട്ട് ഇപ്പോള്‍ റീത്ത് വെക്കുന്നോ എന്ന ചോദ്യം സിപിഎമ്മിന് നേരെ ഉയരുന്നു. ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ട കാലം. കേരള രാഷ്ട്രീയ കറുത്ത ഏടാണത്. ഒരു രാഷ്ട്രീയ മര്യാദ പോലും കാണിക്കാതെ ഉമ്മന്‍ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിച്ചു. കുടുംബത്തെ പോലും ആക്രമിച്ചു സൈബര്‍ വെട്ടുകിളി കൂട്ടം കുത്തി നോവിച്ചു ന്നെിട്ടും അദ്ദേഹം പിടിച്ച് നിന്നു. അത് ജനങ്ങളില്‍ അദ്ദേഹത്തിനുള്ള വിശ്വാസമായിരുന്നു. പിന്നീട് സിപിഎമ്മിന്റെ തലയ്ക്ക് മുകളില്‍ സ്വപ്‌ന വാളായപ്പോള്‍ പലരും പറഞ്ഞു അതേ കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല.
ആശാ ലോറന്‍ശിന്റെ ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അവര്‍ പങ്കുവെച്ച ഒരു പോസ്റ്റാണ്. അത് കണ്ടപ്പോള്‍ തോന്നി ജനനായകന്‍ ഉമ്മന്‍ ചാണ്ടി വേട്ടയടാപ്പെട്ട കാലം അതേക്കുറിച്ചും പറയണമെന്ന്. ആശാ ലോറന്‍സിന്റെ പോസ്റ്റ് നമുക്കൊന്ന് നോക്കാം....
CPIM ന്റെ ക്രൂരത ആയിരുന്നു
ഒരു സ്ത്രീയെ മുന്നില്‍ നിര്‍ത്തി ഇദ്ദേഹത്തെ അപമാനിച്ചത്
ഇനി യാതൊരു മനസാക്ഷിയും ഇല്ലാത്ത
ആദാരാഞ്ജലികളും റീത്ത് സമര്‍പ്പിക്കലും നടത്താനുള്ള സമയമായി
കേരള ചരിത്രത്തിലെ ആദ്യ തുടര്‍ ഭരണം ഉമ്മന്‍ ചാണ്ടി സാറിന് കിട്ടുമെന്ന് ഉറപ്പായപ്പോഴാണ്
CPIM ന്റെ ക്രൂരത അരങ്ങേറിയത്
കഥ അറിയാതെ അദ്ദേഹത്തെ അപമാനിച്ചത് നിരവധി പേരാണ്
മൗനം കൊണ്ടും ചിലര്‍ അപമാനിച്ചു
അദ്ദേഹം പതിവ് പോലെ ശാന്തനായിരുന്നു.
ഞാന്‍ വിളിച്ചു വിഷമിക്കണ്ട എന്ന് പറയാന്‍
അദ്ദേഹം എന്റെ വിഷമം മാറ്റി തരുക ആണ് ചെയ്തത്
ശാന്തനായി പറഞ്ഞു
'ഞാന്‍ ദൈവ വിശ്വാസി ആണ്
സത്യം തെളിയും
വിഷമിക്കണ്ട കേട്ടോ'
എന്ന് എന്നോട് പറഞ്ഞു.
സഖാവ് വി.എസ്സ് നിയമസഭയില്‍
അദേഹത്തിന്റെ മകളെ
അങ്ങേയറ്റം മോശമാക്കി പറഞ്ഞു
അത് പിന്നെ സഖാവ് വി എസ്സിന്റെയും
CPIM ന്റെയും രീതി ആണ്
അന്ന് നിയമസഭയില്‍ ഉണ്ടായിരുന്നവര്‍ ഞെട്ടി തരിച്ചിരുന്നു പോയി.
നേരിട്ട കേട്ട ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞ് അന്നത്തെ കാര്യങ്ങള്‍ അറിയാം.
അന്നും സാറ് ശാന്തനായിരുന്നു
ഒരക്ഷരം പറഞ്ഞില്ല
അന്ന് രാത്രിയും ഞാന്‍ സാറിനെ വിളിച്ചു
എന്തേ മറുപടി പറയാത്തത് എന്ന് വഴക്കിട്ടാണ് ഞാന്‍ ചോദിച്ചത്
ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എങ്കിലും പറയമായിരുന്നില്ലേ എന്ന് ചോദിച്ചു
സാറിന് ഈ പറയുന്നവരുടെ കാര്യങ്ങള്‍ അറിയില്ലേ
എന്താ പറയാത്തത് എന്ന് വീണ്ടും വീണ്ടും ചോദിച്ചു.
ശാന്തനായി പറഞ്ഞു
' പിന്നെ അവരും ഞാനും തമ്മില്‍ എന്ത് വ്യത്യാസം'
വിഷമിക്കണ്ട കേട്ടോ
എന്ന് എന്നോട് പറഞ്ഞു
അപമാനിച്ചവര്‍ ഇന്ന്
അഭിനയത്തോടെ
പൂക്കള്‍ അര്‍പ്പിക്കുമ്പോഴും
അദ്ദേഹം പുഞ്ചിരിയോടെ ശാന്തനായി സ്വീകരിക്കും
പക്ഷേ കാലം മാപ്പ് കൊടുക്കില്ല
അപമാനിച്ച ഒരാള്‍ക്കും
' ഈ മനുഷ്യന്‍ നീതിമാനായിരുന്നു'
' ഈ മനുഷ്യന്‍ കാരുണ്യവാനായിരുന്നു'
കേരളത്തിന്റെ കാരുണ്യം തന്നെ ആയിരുന്നു
കാരുണ്യം= ഉമ്മന്‍ ചാണ്ടി
ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍
എന്റെ കണ്‍മുന്‍പിലൂടെ പോയ്മറയരുതെന്ന് ഞാന്‍
ആഗ്രഹിച്ചവരില്‍ രണ്ട് പേര് യാത്ര പറയാതെ പോയി
ആദ്യം പോയത് എന്റെ അമ്മ
രണ്ടാമത് ഉമ്മന്‍ ചാണ്ടി സാറ്
ക്രൂരതകളില്‍ ചതികളില്‍ പെട്ട് ഞാന്‍
പതറി നിന്നപ്പോള്‍ എന്നെ കാരുണ്യത്തോടെ ചേര്‍ത്ത് പിടിച്ച 4 കൈകള്‍
ഞാന്‍ കരഞ്ഞപ്പോള്‍ കരയണ്ട എന്ന് കാരുണ്യത്തോടെ പറഞ്ഞവര്‍
സാരമില്ല എന്ന് പറഞ്ഞവര്‍
പലതും നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ അതൊക്കെ മറന്നു നഷ്ടപ്പെടണ്ടതായിരുന്നു അതെല്ലാം എന്ന് തന്നെ ഉറപ്പിച്ചു
പക്ഷേ ഈ സ്‌നേഹം കാരുണ്യം അതെന്നും നികത്താനാവാത്ത നഷ്ടമായിരിക്കും
എന്റെ അവസാനം വരെ.....ഇതായിരുന്നു പോസ്റ്റ്.
https://www.facebook.com/Malayalivartha


























