മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദേവസ്വം, പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അനുശോചിച്ചു. എംഎൽഎയും മന്ത്രിയുമായ 1996 മുതൽ ആരംഭിച്ച ബന്ധമാണ് ഉമ്മൻ ചാണ്ടിയുമായുള്ളത്. നിയമസഭയിലും പുറത്തും ഭരണപക്ഷത്തുള്ളപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും ആ ബന്ധം അണമുറിയാതെ ഞങ്ങൾ സൂക്ഷിച്ചിരുന്നു.
പരസ്പര സ്‌നേഹത്തോടെയും ആദരവോടെയുമായിരുന്നു എപ്പോഴും അദ്ദേഹം ഇടപെട്ടിരുന്നത്. ജനകീയ വിഷയങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകൾ സവിശേഷമായിരുന്നെന്നും മന്ത്രി കെ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























