വികസനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച നേതാവ്;സാധ്യമാകില്ലെന്ന് കരുതിയ വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിട്ട മുഖ്യമന്ത്രി,കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിച്ച പദ്ധതികള്‍,ഉമ്മന്‍ ചാണ്ടിയുടെ കൈയ്യൊപ്പ് പതിഞ്ഞ വികസന പദ്ധതികള്‍,അവസാനിച്ചത് ഒരു യുഗം

വികസനമാണ് മെയ്ന്‍, അസാധ്യമായതൊന്നുമില്ല എല്ലാം സാധ്യമെന്ന് തെളിയിച്ച നേതാവ് അതാണ് ഉമ്മന്‍ ചാണ്ടി. പല വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിട്ട മുഖ്യമന്ത്രി. ഏറെ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികള്‍. വികസനം വാക്കിലൂടെയല്ല പ്രവര്‍ത്തിയിലൂടെ നടപ്പാക്കിയ നേതാവ്. ജനക്ഷേമ പദ്ധതികള്‍ പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും വരുംതലമുറ ഉമ്മന്‍ ചാണ്ടിയെ വിലയിരുത്തുക, നടക്കില്ലെന്നു കരുതിയ വന്‍കിട പദ്ധതികള്‍ക്കു തുടക്കമിട്ട മുഖ്യമന്ത്രി എന്ന നിലയിലാകുമെന്നു മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, കെ. ജോസ് സിറിയക്, കെ.ജയകുമാര്‍, ജിജി തോംസണ്‍, കെ.എം. ഏബ്രഹാം എന്നിവര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാട് എന്തായിരുന്നുവെന്ന് കാണിച്ച് തന്ന ചില പദ്ധതികളിലൂടെയൊന്ന് കണ്ണോടിക്കാം.
1. വിഴിഞ്ഞം രാജ്യാന്തര തുറമുഖം
1995 ല്‍ തുടക്കമിട്ട പദ്ധതി വിവാദങ്ങളില്‍ കുരുങ്ങി 20 വര്‍ഷമാണു നീണ്ടുപോയത്. 2011 ല്‍ അധികാരമേറ്റശേഷം ഉമ്മന്‍ ചാണ്ടി മുന്‍കയ്യെടുത്താണ് കുരുക്കഴിച്ചു തുടങ്ങിയത്. കേന്ദ്രസര്‍ക്കാരില്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തി അനുമതികള്‍ നേടിയെടുത്ത് 2015 ഡിസംബറില്‍ തുറമുഖ നിര്‍മാണം തുടങ്ങി. പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ശക്തമായ എതിര്‍പ്പു നേരിടേണ്ടി വന്നു. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ 6500 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ പദ്ധതിക്കു പൂര്‍ണപിന്തുണ നല്‍കി. അടുത്തവര്‍ഷം തുറമുഖം പ്രവര്‍ത്തനം തുടങ്ങും.
2. കൊച്ചി മെട്രോ
പലവിധ വിവാദങ്ങളില്‍ കുരുങ്ങി നീണ്ടുപോയ കൊച്ചി മെട്രോ നിര്‍മാണത്തിനു തുടക്കമിട്ടത് 2012 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. വിവാദങ്ങള്‍ക്കൊടുവില്‍ ഡിഎംആര്‍സിക്കു കരാര്‍ നല്‍കി 2013 ല്‍ നിര്‍മാണം തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സര്‍വീസ് തുടങ്ങാന്‍ പക്ഷേ, 2017 വരെ കാത്തിരിക്കേണ്ടിവന്നു.
3. കണ്ണൂര്‍ വിമാനത്താവളം
1997 ല്‍ തുടക്കമിട്ട പദ്ധതിയാണെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിനു കേന്ദ്രാനുമതി ലഭിച്ചത് 2008 ലാണ്. പക്ഷേ, തുടര്‍പ്രവര്‍ത്തനങ്ങള്‍ നീങ്ങിയില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014 ലാണ് നിര്‍മാണം തുടങ്ങിയത്. 2016 ല്‍ എയര്‍ഫോഴ്‌സിന്റെ ആദ്യവിമാനം പരീക്ഷണാര്‍ഥം വിമാനത്താവളത്തിലിറക്കി. 2018 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഔദ്യോഗിക സര്‍വീസുകള്‍ തുടങ്ങി.
4. മെഡിക്കല്‍ കോളജുകള്‍
എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്ന പദ്ധതി മുന്നോട്ടുവച്ചത് ഉമ്മ!ന്‍ ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. 8 മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. ആദ്യത്തേത് മഞ്ചേരിയില്‍ 2013ല്‍ ഉദ്ഘാടനം ചെയ്തു. 31 വര്‍ഷത്തിനുശേഷം കേരളത്തില്‍ സ്ഥാപിക്കുന്ന ആദ്യ മെഡിക്കല്‍ കോളജ് ആയിരുന്നു അത്.
5. ബൈപാസ് വികസനം
40 വര്‍ഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയപാതാ ബൈപാസുകളുടെ നിര്‍മാണം പുനരാരംഭിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ്. ചെലവിന്റെ 50% സംസ്ഥാനം വഹിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ബൈപാസുകളുടെ നിര്‍മാണം പുനരാരംഭിച്ചത്.
വികസനകാര്യങ്ങളില്‍ ഏറെ ദീര്‍ഘവീക്ഷണം ഉണ്ടായിരുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിര്‍ത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു. ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവര്‍ത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്‌കരിച്ച ജനസമ്പര്‍ക്ക പരിപാടി. അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്‌കാരവുമെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മന്‍ ചാണ്ടിയുടെ കയ്യൊപ്പുണ്ട്.
https://www.facebook.com/Malayalivartha


























