ഒരു വനിത മുഖ്യമന്ത്രി സിപിഎമ്മില്‍ നിന്ന് എന്ന് ഉണ്ടാകും;സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് ആദ്യം സമത്വം ഉണ്ടാക്കി കൊട്,ചുമ്മാ മതില് കെട്ടാനും മലകയറാനും സഖാത്തികള്‍,സിപിഎമ്മിലെ വനിത നേതാക്കള്‍ക്കും വായില്‍ നാവില്ല,സിപിഎമ്മിനെ എടുത്തുടുക്കുന്നു

കാരണ ഭൂതനെ വാഴ്ത്തി കുമ്മിയടിക്കാന്‍ മതി പെണ്ണുങ്ങള്‍. സ്വന്തം പാര്‍ട്ടിയിലെ സഖാത്തികളുടെ കാര്യം അറിയാമോ?.
വനിത ആഭ്യന്തരമന്ത്രിയും
വനിത മുഖ്യമന്ത്രിയും
CPIM ല്‍ നിന്ന് എന്ന് ഉണ്ടാകും ????
സിപിഎം കോഴിക്കോട് നടത്തിയ പ്രഹസന സെമിനാറിനെ വാരിയലക്കുകയാണ് എല്ലാവരും. ഇപ്പോള്‍ മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ സിപിഎമ്മിന്റെ മുഖത്തടിക്കുന്നതുപോലൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇത് വായിച്ച സഖാക്കള്‍ക്ക് നല്ല ക്ഷീണമുണ്ട് ഓരോ ബോഞ്ച് വെള്ളം കൊടുക്ക്. കിട്ടുന്ന അവസരത്തിലൊക്കെ സിപിഎമ്മിന്റെ കപട മുഖം വലിച്ച് കീറാറുണ്ട് ആശാ ലോറന്‍സ്. സിപിഎമ്മിന്റെ പുറം പൊളിച്ച ആ പോസ്റ്റ് നമുക്കൊന്ന് നോക്കാം.
വനിത ആഭ്യന്തരമന്ത്രിയും
ഒരു വനിത മുഖ്യമന്ത്രിയും
സിപിഎമ്മില്‍ നിന്ന് എന്ന് ഉണ്ടാകും ????
ചുമ്മാ മതില് കെട്ടാനും
മലകയറാനും
Fancy dress ല്‍ ശബരിമല കയറാനും
റോഡ്‌സൈഡില്‍ കഞ്ഞിവെപ്പ് സമരം നടത്താനും
തിരുവാതിര നൃത്തം നടത്താനും
കാരണഭൂതനെ വാഴ്ത്തി പാടാനും
വാഴക്കുല കളവ് നടത്താനും
മാര്‍ക്ക് ലിസ്റ്റ് തിരുത്താനും
കള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കാനും മാത്രമല്ലേ
സ്വന്തം പാര്‍ട്ടിയിലെ സഖാത്തികള്‍????
സഖാക്കളാല്‍ പീഡിപ്പിക്കപ്പെട്ട സഖാത്തികള്‍ക്ക് നീതി എങ്കിലും ??
സമത്വം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തുടങ്ങ് തമ്പ്രാക്കളെ ആദ്യം
സഖാക്കളുടെ വീട്ടിലെ സ്ത്രീകളുടെ സ്ഥിതിയും അന്വേഷിക്കുക
എന്നിട്ടാവാം
രാജ്യത്തെ മൊത്തം സ്ത്രീകളെ
മതില് കെട്ടി സുരക്ഷിതരാക്കുന്നത്
സ്ത്രീകളെ Social Media ല്‍ കൂടി അപമാനിക്കുന്ന
CPIM Cyber Gunda കളെ ആദ്യം തിരുത്തുക ???? ഇതായിരുന്നു പോസ്റ്റ്. ഇത് വായിച്ച നേതാക്കളുടെ അണ്ണാക്കിലെ പിരിവെട്ടിക്കാണും. കാരണം ഒരുവഴിക്കൂടെ സ്ത്രീ സുരക്ഷ പറയുകയും മറ്റൊരു വഴിക്കൂടെ മുസ്ലിം മതപണ്ഡിതരെ പേടിച്ച് ഇരട്ടത്താപ്പ് കാണിക്കുകയും ചെയ്യുന്ന സഖാക്കള്‍ക്ക് ഇത് ഒന്നാന്തരം അടിയല്ലെ. സ്ത്രീപുരുഷ അസമത്വം അതാത് സമുദായത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് യെച്ചൂരി. വ്യക്തി നിയമത്തില്‍ പരിഷ്‌കരണം അനിവാര്യമാണെന്ന് എംവി ഗോവിന്ദന്‍. സ്ത്രീയ്ക്ക് തുല്യതയല്ല നീതിയാണ് ഉറപ്പുവരുത്തുന്നതെന്ന് മുസ്ലിം പണ്ഡിതരും. യെച്ചൂരി സഖാവിന്റെയൊക്കെ ഫോട്ടോ സഹിതം വെച്ചായിരുന്നു പോസ്റ്റ്. എന്തൊക്കെ കോമഡിയാടേ ഇത്. അസമത്വം ഉണ്ടെങ്കില്‍ അത് ചോദ്യം ചെയ്യണം യെച്ചൂരി സഖാവെ ഭരണം നിങ്ങളുടെ കൈയ്യില്‍ അല്ലെ തുല്യത പറയുന്ന നിങ്ങള്‍ അത് നടപ്പിലാക്കണം. ആരെയാണ് അതിന് ഭയക്കുന്നത്. ഒരു സമുദായത്തില്‍ അല്ലെങ്കില്‍ മതത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ അനാചാരങ്ങളെ തുടച്ചുനീക്കാന്‍ ആര്‍ജ്ജവം കാണിക്കണം. അല്ലാതെ അത് അതാത് സമുദയാത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് പറയുന്നതിലെ നീതി നമുക്കങ്ങോട്ട് ദഹിക്കുന്നില്ല. പിന്നെ മുസ്ലിം മതപണ്ഡിതന്മാര്‍ ഡയലോഗ് അടിച്ചതുപോലെ സ്ത്രീയ്ക്ക് തുല്യതയല്ല നീതിയാണ് വേണ്ടതെന്ന ഊളത്തരത്തിന് എന്ത് മറുപടി പറയണം. തുല്യത ഉറപ്പാക്കുമ്പോഴല്ലേ അത് നീതിയാകൂ. മതം തലയില്‍കയറ്റി വെച്ച് ജീവിക്കുന്ന കൂപമണ്ഡൂകങ്ങളോട് അതൊന്ന് പറഞ്ഞ് മനസ്സിലാക്കി കൊടടേ. സ്ത്രീയുംപുരുഷനും എന്ന വേര്‍തിരിവല്ല വ്യക്തിയായ് പരിഗണിക്കുകയാണ് പരമ പ്രധാനം. അല്ലാതെ ഇപ്പോഴും അടുക്കള പുറത്ത് പന്തലിട്ട് അവിടെ സ്ത്രീയ്ക്ക് ആഹാരം കൊടുക്കുന്ന നിങ്ങളുടെ കാലഹരണപ്പെട്ട മത നിയമത്തോട് അങ്ങേയറ്റത്തെ പുച്ഛം മാത്രമേ ഉള്ളു. ഇത്രയൊക്കെ അനീതി കണ്‍മുന്നില്‍ നടക്കുമ്പോഴും വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ സിപിഎം കളിയ്ക്കുന്ന ഈ നാറിയ കളിയുണ്ടല്ലോ ഈ പ്രസ്ഥാനത്തോട് പുച്ഛം മാത്രമേ തോന്നിപ്പിക്കുന്നുള്ളു.
പിന്നെ സ്വ്പന്തം പാര്‍ട്ടിയിലുള്ള പെണ്ണുങ്ങള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാത്ത സിപിഎം എവിടുന്ന് മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍. മുന്‍പ് പറഞ്ഞതുപോലെ കാരണ ഭൂതന് കുമ്മിടയിക്കാന്‍ വേണ്ടി കുറേ സഖാത്തികള്‍. അല്ലാതെ ഭാരിച്ച കാര്യങ്ങളിലോട്ടൊന്നും സഖാത്തികള്‍ തലയിടണ്ട. പക്ഷെ നമുക്ക് നവോത്ഥാനവും സ്ത്രീപക്ഷവും വാഴ്ത്തിപ്പാടി കൈകൊട്ടി കളിയ്ക്കാം. എന്ത് പ്രഹസനമാണെടോ ഈ പാര്‍ട്ടി. ഇതിനുള്ളിലുള്ള സ്ത്രീകള്‍ക്ക് പോലും ലേശം ഉളുപ്പ് തോന്നുന്നില്ലേ. അനീതിയും അടിച്ചമര്‍ത്തലും നേരിടുമ്പോള്‍ പ്രതികരിക്കാനുള്ള ആര്‍ജ്ജവം ഇല്ലേ. കോഴിക്കോട് സെമിനാറില്‍ മുസ്ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാത്ത നടപടിയെ സിപിഎമ്മിലെ വനിത നേതാക്കള്‍ക്ക് ചോദ്യം ചെയ്യാമായിരുന്നല്ലോ. എന്തുകൊമ്ട് അതിനുള്ള ആര്‍ജ്ജവം കാണിച്ചില്ല. കൈ കെട്ടിയിട്ടിരിയ്ക്കുകയാണല്ലേ. ഇവരാണ് സ്ത്രീകല്‍ക്ക് വേണ്ടി പൊതുമധ്യത്തില്‍ വന്ന് നിന്ന് വീമ്പിളക്കുന്നത്. നെറികേടിന് അങ്ങേയറ്റമായ് മാറിക്കൊണ്ടിരിയ്ക്കുകയാണ് ഈ പ്രസ്ഥാനം. ഇനിയും ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. കാരണം ഇവര്‍ക്ക് വലുത് ആരുടെ കാല് നക്കിയിട്ടായാലും വോട്ട് ബാങ്ക് സേഫാക്കണം.
https://www.facebook.com/Malayalivartha


























