വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് നല്‍കേണ്ടതെന്ന് എം വിന്‍സന്റ് എംഎല്‍എ; തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്നത് സഭയില്‍ ഉന്നയിക്കാനുള്ള സബ്മിഷന് അനുമതി നിഷേധിച്ചെന്ന് എംഎല്‍എ
വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് നല്‍കേണ്ടതെന്ന് എം വിന്‍സന്റ് എംഎല്‍എ. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണ്. ഉമ്മന്‍ ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് തുറമുഖം യാഥാര്‍ത്ഥ്യമായത്. അതിനാല്‍ തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്നത് സഭയില്‍ ഉന്നയിക്കാനുള്ള സബ്മിഷന് അനുമതി നിഷേധിച്ചതായും എംഎല്‍എ ആരോപിച്ചു. നാളെ നടക്കുന്ന തുറമുഖത്തിന്റെ നാമകരണചടങ്ങിലേയ്ക്ക് തനിക്ക് ക്ഷണമില്ല. നോട്ടീസില്‍ എംഎല്‍എ, എം പി എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല . ഉമ്മന്‍ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് തുറമുഖം. 2019 ഡിസംബറില്‍ പൂര്‍ത്തികരിക്കേണ്ടിയിരുന്ന പദ്ധതിയില്‍ കാലതാമസമുണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കാത്തിരിപ്പിനൊടുവില്‍ രാജ്യാന്തര തുറമുഖത്തെത്തുന്ന ആദ്യ കപ്പല്‍ വലിച്ച് ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ വിഴിഞ്ഞത്തെത്തിയ ടഗ്ഗിന്റെ ശേഷി പരിശോധന വിജയകരമായി പൂര്‍ത്തിയാക്കി. മുംബയില്‍ നിന്നുള്ള ഓഷ്യന്‍ സ്പിരിറ്റ് എന്ന ടഗ്ഗിനാണ് സെപ്റ്റംബര്‍ 15ന് രാവിലെ 11ഓടെ ശേഷിപരിശോധന നടത്തിയത്. രാജ്യാന്തര തുറമുഖ മൗത്തുവരെ എത്തുന്ന കപ്പലിനെ ബര്‍ത്തിലെത്തിക്കേണ്ട ചുമതലയാണ് ടഗ്ഗിനുള്ളത്.
https://www.facebook.com/Malayalivartha