തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി
തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച. വിളപ്പില്‍ശാല കാവിന്‍പുറം സ്വദേശി ജിസ്മി ജേക്കബിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടിലെ 42 പവന് സ്വര്‍ണാഭരണമാണ് മോഷണം പോയത്. വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മുന്‍ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ശേഷം കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന കമ്മല്‍, മാല, വളകള്‍ കുട്ടികളുടെ ബ്രേസ്ലെറ്റ് ഉള്‍പ്പെടെ 42 പവനോളം സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.
സ്കൂള്‍ അവധിയായതിനാല്‍ തിരുമലയില്‍ പിതാവിനൊപ്പമാണ് ജിസ്മിയുടെ താമസം. എല്ലാ ദിവസവും വീട്ടിലെത്തി പിതാവും ജിസ്മിയും ചെടി നനയ്ക്കാനെത്തും. പതിവുപോലെ ഇന്ന് രാവിലെ ആറുമണിയോടെ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തുറന്ന് കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്. ശേഷം വിളപ്പില്‍ശാല പൊലീസിനെ അറിയിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി ഒന്‍പതിനും തിങ്കളാഴ്ച ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha