ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശേഷിക്കുന്ന മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് മെച്ചപ്പെടുത്താന്‍ വിവിധ ഇടപെടലുകള്‍ നടത്തുന്നതായും കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 19, 26, മെയ് 7, 13 തീയതികളില്‍ നടന്ന ആദ്യ നാല് ഘട്ടങ്ങളില്‍ 66.95 ശതമാനം അഥവാ 45.1 കോടി ആളുകള്‍ വോട്ട് ചെയ്തു.
13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 164 ലോക്സഭാ മണ്ഡലങ്ങളിലാണ് അടുത്ത മൂന്ന് ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. മെയ് 20, 25, ജൂണ്‍ 1 തീയതികളിലാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ഇന്ത്യയിലുടനീളമുള്ള 379 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇതുവരെ പൂര്‍ത്തിയായി. ഇതോടെ 23 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നടപടികള്‍ അവസാനിച്ചു. വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുന്ന വിവിധ ഇടപെടലുകള്‍ നടത്തിയായി കമ്മീഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























