Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

സംഗീത സംവിധായകൻ രമേശ് നാരായണനിൽ നിന്ന് അപമാനമേറ്റ... നടൻ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ....

16 JULY 2024 04:18 PM IST
മലയാളി വാര്‍ത്ത

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. എം ടിയുടെ ജന്മദിനമായ ജൂലൈ 15ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ട്രെയ്ലർ ലോഞ്ച് നടന്നത്. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാ​ഗമാവുന്ന ആന്തോളജി സീരീസ് ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. ആഗസ്റ്റ് 15ന് ഈ അന്തോളജി ചിത്രം റിലീസ് ചെയ്യും. അതേ സമയം കൊച്ചിയിലെ ട്രെയിലര്‍ ലോഞ്ചിനിടയിലെ ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു.

 

അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു താല്‍പ്പര്യവും ഇല്ലാതെ ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങിയ രമേഷ് ആസിഫിന് ഹസ്തദാനവും നല്‍കുന്നില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണ്‍ തന്നെ വിളിച്ച് ആ പുരസ്കാരം ജയരാജിന്‍റെ കൈയ്യില്‍ നല്‍കി വാങ്ങുന്നത് കാണാം. സദസിന് നേരെ തിരിച്ച് വച്ച് ഔദ്യോഗികമായ രീതിയിലാണ് അത് വാങ്ങിയത്.ഇതിലൂടെ ആസിഫിനെ അപമാനിക്കുകയാണ് സംഗീതജ്ഞന്‍ ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഇതിനകം വീഡിയോ വൈറലായി കഴിഞ്ഞു. വളരെ മോശമായ ഒരു നിലപാടാണ് ഇതെന്നാണ് പലരും പറയുന്നത്. എന്തായാലും ഈ വീഡിയോ വലിയ ചര്‍ച്ചയ്ക്കാണ് വഴിവയ്ക്കുന്നത്.

ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രമേഷ് നാരായണ്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നാണ് രമേഷ് നാരായണ്‍ പറയുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ജയരാജിന്‍റെ ചിത്രത്തിന്‍റെ ക്രൂവിനെ ആദരിച്ചപ്പോൾ എന്നെ വിളിക്കാത്തത്തിൽ തനിക്കു വിഷമം തോന്നിയിരുന്നുയ. എന്ത് കൊണ്ട് ഒഴിവാക്കി എന്ന് ആലോചിച്ചു. പോകാൻ നേരം എം ടിയുടെ മകൾ അശ്വതിയോട് യാത്ര പറഞ്ഞപ്പോള്‍ ഈ കാര്യം സൂചിപ്പിച്ചു.

 

അപ്പോഴാണ് അശ്വതി ആങ്കറേ കൊണ്ട് അനൗണ്‍സ് ചെയ്യിപ്പിച്ചത്. അപ്പോഴും എന്റെ പേര് രാജേഷ് നാരായണൻ എന്നാണ് അനൗണ്‍സ് ചെയ്തതെന്നും രമേഷ് നാരായണ്‍ പറഞ്ഞു. രമേശ് നാരായണനിൽ നിന്ന് അപമാനമേറ്റ നടൻ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ.സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ എന്നാണ് രാഹുൽ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (48 minutes ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (1 hour ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (2 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (3 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (3 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (4 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (4 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (6 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (6 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (6 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (6 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (7 hours ago)

Malayali Vartha Recommends