രണ്ട് കേന്ദ്രമന്ത്രിമാരും ജോയിയുടെ വീട് സന്ദര്‍ശിക്കണം.... അപകടത്തിന്റെ ഉത്തരവാദി ആരായിരുന്നാലും അന്വേഷിച്ച് കണ്ടെത്തണം...സംഭവത്തില്‍ നിന്ന് റെയില്‍വേയും കോര്‍പറേഷനും പാഠം ഉള്‍കൊള്ളണെമെന്നും ജോയിയുടെ മരണത്തില്‍ ഇരുകൂട്ടര്‍ക്കും തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നും ഗവര്‍ണര്‍...
ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കംചെയ്യുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. അപകടത്തിന്റെ ഉത്തരവാദി ആരായിരുന്നാലും അന്വേഷിച്ച് കണ്ടെത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സംഭവത്തില്‍ നിന്ന് റെയില്‍വേയും കോര്‍പറേഷനും പാഠം ഉള്‍കൊള്ളണെമെന്നും ജോയിയുടെ മരണത്തില്‍ ഇരുകൂട്ടര്‍ക്കും തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.ഹൃദയം നുറുങ്ങുന്ന അനുഭവമാണിത്. പ്രായമായ അമ്മയ്ക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടപരിഹാരം എത്രയും പെട്ടന്ന് കുടുംബത്തിന് ഉറപ്പാക്കണമെന്നും രണ്ട് കേന്ദ്രമന്ത്രിമാരും ജോയിയുടെ വീട് സന്ദര്‍ശിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം
ജോയിയുടെ കുടുംബത്തിനുളള ധനസഹായം ഇന്ന് തീരുമാനിക്കും.
രാവിലെ 11 മണിക്ക് ഓൺലൈനായി ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിക്കുമെന്നാണ് ജനപ്രതിനിധികൾ ബന്ധുക്കളെ നേരത്തെ അറിയിച്ചത്. ജോയിയുടെ അമ്മക്ക് വീട് നിർമ്മിച്ച് നൽകാൻ നഗരസഭ സന്നദ്ധമാണ്.
സർക്കാർ അനുമതി ലഭിച്ചാൽ വീട് നിർമ്മിച്ച് നൽകാനും ആലോചനയുണ്ട്. ജോയിയുടെ കുടുംബത്തിന് റെയിൽവേയിൽ നിന്ന് ധനസഹായം ലഭ്യമാക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്താനും സർക്കാർ തീരുമാനിക്കും.
മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലില്‍ നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.കാണാതായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുന്നതിനിടെയാണ് ജീര്‍ണിച്ച മൃതദേഹം തകരപറമ്പിന് പുറകിലെ കനാലില്‍ നിന്നും ലഭിച്ചത്.
https://www.facebook.com/Malayalivartha