'ഞങ്ങളും കൃഷിയിലേക്ക്'.... കൃഷിവകുപ്പിന്റെ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് അങ്കണത്തിലെ ഉദ്യാനത്തില്‍ ഇന്ന് രാവിലെ നിര്‍വഹിക്കും
കൃഷിവകുപ്പിന്റെ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് അങ്കണത്തിലെ ഉദ്യാനത്തില്‍ ഇന്ന് രാവിലെ 11ന് നിര്‍വഹിക്കും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും.
സുരക്ഷിത പച്ചക്കറി ഉല്‍പാദനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയാണ് 'ഓണത്തിന് ഒരുമുറം പച്ചക്കറി' നടപ്പാക്കിയിട്ടുള്ളത്.
'ഞങ്ങളും കൃഷിയിലേക്ക്' പ്രചാരണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിളവെടുപ്പ് ഉദ്ഘാടനമാണ് സെക്രട്ടേറിയറ്റ് അങ്കണത്തില്‍ നടക്കുന്നത്. ഇതോടൊപ്പം, കേരള അഗ്രോ ഓര്‍ഗാനിക്, കേരള അഗ്രോ ഗ്രീന്‍ എന്നീ ലോഗോകളുടെ പ്രകാശനവും കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ വില്‍പനയും ഇന്ന് ഉച്ചയ്ക്ക് 12 ന് സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹരിത ക്ലബ് നേതൃത്വത്തില്‍ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പരിപാടിയുടെ ഭാഗമായി നിയമസഭാ കോംപ്ലക്‌സില്‍ വിളയിച്ച പച്ചക്കറിയുടെ വിളവെടുപ്പ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഇന്ന് രാവിലെ ് ഉദ്ഘാടനം ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha