കണ്ണീര്‍ക്കാഴ്ചയായി... മീന്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... മീന്‍വണ്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പള്ളത്ത് വീട്ടില്‍ സുരേഷിന്റെയും ഉഷയുടെയും മകന്‍ പി.എസ്.വിഷ്ണുവാണ് (26) മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 6ന് കരുമാലൂര്‍ ആനച്ചാല്‍ വളവില്‍ വച്ചായിരുന്നു അപകടം നടന്നത്. ആലുവയിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് പറവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന യുവാവിന്റെ ബൈക്കില്‍ എതിരെ വന്ന മീന്‍വണ്ടി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പറവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍: സുചിത്ര, രേവതി. സംസ്‌കാരചടങ്ങുകള്‍ നടന്നു.
https://www.facebook.com/Malayalivartha