മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...

ഒരുമാസം നീണ്ട തെരച്ചിലുകൾക്കിടെ തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായ സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ് പോലീസ്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസ് നീക്കം. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നീക്കം. കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്.
പ്രതി സുകാന്തിനൊപ്പം മാതാപിതാക്കൾ ഒളിവിലായിരുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ, എന്നാൽ പിന്നീട് ഒരുഘട്ടത്തിലെ അന്വേഷണത്തിൽ മാതാപിതാക്കളും സുകാന്തും ഒരുമിച്ചല്ല ഒളിവിൽ പോയതെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. ഇത്രയും നാൾ സുകാന്തിന്റെ മാതാപിതാക്കൾ എവിടെയായിരുന്നു..?
ഇവർ എന്തിനു ഒളിവിൽ പോയി..? മകനെ സംരക്ഷിക്കാൻ ഇവർ എന്തെങ്കിലും നീക്കം നടത്തിയോ..? ഐബി ഉദ്യോഗസ്ഥയുമായുള്ള ബന്ധം ഇവർക്ക് അറിവുണ്ടായിരുന്നോ..? സുകാന്ത് ന്യാതീകരിച്ചത് പോലെ വിവാഹാലോചനയുമായി ഈ പെൺകുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നോ എന്നതടക്കം പല ചോദ്യങ്ങൾക്കും സുകാന്തിന്റെ മാതാപിതാക്കൾ ഉത്തരം പറയേണ്ടിവരും.
https://www.facebook.com/Malayalivartha