പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക്കിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് ഇനി ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കാനാകില്ല. യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. അതേസമയം, പാക്കിസ്ഥാൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല.
ഇന്ത്യൻ വിമാനങ്ങൾക്കു നേരത്തെ പാക്കിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. പാക്കിസ്ഥാൻ തീരുമാനം വന്ന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി. പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്
https://www.facebook.com/Malayalivartha