ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുകാന്തിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നിർണായക നീക്കം നടത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥ മരിച്ചതിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോവുകയായിരുന്നു.
കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്തത് തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു. പ്രതി സുകാന്തിനൊപ്പം മാതാപിതാക്കൾ ഒളിവിലായിരുന്നു എന്നാണ് വിവരം.
ബലാത്സംഗ കുറ്റം അടക്കം ചുമത്തിയായിരുന്നു പൊലീസ് സുകാന്തിനെതിരെ കേസെടുത്തത്. മാര്‍ച്ച് 24നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്‍റെ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത് സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്കു തള്ളിവിട്ടതെന്നാണ്.
https://www.facebook.com/Malayalivartha