മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്

സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് ധനികനായ ആളാണ് ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അംഗം കൂടിയണിയ്യാൾ. ഇപ്പോൾ ജയിലിനുള്ളിലായ മുരാരി ബാബുവിനെ എല്ലാ അര്‍ത്ഥത്തിലും കൈവിട്ടിരിക്കുമാകയാണ് എന്‍ എസ് എസ്. മുരാരി ബാബുവിന്റെ ഭാര്യയോട് നിര്‍ബന്ധിത അവധി എടുക്കാൻ നിര്‍ദ്ദേശിച്ചു.
അവര്‍ ഇപ്പോള്‍ പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് ജോലിക്ക് എത്തുന്നില്ല. സ്ത്രീ പ്രവേശന വിവാദം ആളി തണുത്തപ്പോള്‍ മുരാരി ഭാര്യയ്ക്ക് എന്‍ എസ് എസ് ആസ്ഥാനത്ത് ജോലി സംഘടിപ്പിക്കുകയായിരുന്നു. ഇരട്ട വരുമാനം കിട്ടിയതോടെ തേക്ക് കൊട്ടാരമായി വീടും മാറി. ഇതിനൊപ്പം പെരുന്ന കരയോഗത്തിന്റെ വൈസ് പ്രസിഡന്റുമായി. എന്‍ എസ് എസ് പിന്തുണയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദത്തിലേക്ക് പോവുമ്പോഴാണ് സ്വര്‍ണ്ണ കൊള്ളയിലെ അറസ്റ്റ്.
https://www.facebook.com/Malayalivartha


























