Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

സുപ്രീംകോര്‍ട്ടില്‍ പിണറായിക്കിട്ട് പൊട്ടിച്ച് KK രമ ! ഹൈക്കോര്‍ട്ടും മുഖ്യനെ കടിച്ച് കുടഞ്ഞെറിഞ്ഞു ഇറക്കിയ വക്കീലന്മാര്‍ ചിതറിയോടി

17 NOVEMBER 2025 06:39 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് അടുത്ത് വരുന്തോറും പിണറായിക്കും കൂട്ടര്‍ക്കും ശനിദശ. കിട്ടുന്ന അടിക്ക് കൈയ്യും കണക്കുമില്ല. ഇന്ന് സുപ്രീംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും ഒരേ നേരത്ത് അടികിട്ടി. സുപ്രീംകോടതിയില്‍ ടിപി കേസില്‍ ആയിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനത്തിലെ അഴിമതിയില്‍. എല്ലാ കൊള്ളയും കൊള്ളരുതായ്മകളും അടപടലം പുറത്തേക്ക് വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ നിന്ന് ഉരുകുന്നു. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുവല്ലെ തല്ലുന്നത് മൈക്കിലൂടെ വിളിച്ച് പറഞ്ഞ് നാട്ടുകാരെ അറിയിക്കാതിരിക്കാന്‍ പറ്റുമോന്ന് കോടതികളോട് മോങ്ങിക്കരഞ്ഞ് പിണറായി കൂട്ടര്‍.



സുപ്രീംകോടതിയില്‍ പിണറായിയെ അടിച്ചിട്ട് കെ കെ രമ. കൊടി കെട്ടിയ വക്കീലന്മാരെ ഇറക്കിയിട്ടും ഗതിപിടിച്ചില്ല. ടിപി കേസ് പ്രതിക്ക് ജാമ്യം കൊടുക്കാന്‍ മുട്ടി നിന്ന സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി വന്ന വഴിക്ക് അടിച്ച് ഓടിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ രമയ്‌ക്കെതിരെ അതിരുവിട്ട പരാമര്‍ശം നടത്തി കത്തിക്കയറി വന്നതും സുപ്രീംകോടതി വടിയെടുത്തു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.കെ. രമയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തോന്നുന്നത് പോലെ പരോള്‍ കൊടുക്കാന്‍ ആരാണ് അനുമതി തന്നതെന്നും ആരുടെ താളത്തിനാണ് ഇതൊക്കെ അനുവദിച്ചതെന്നും സുപ്രീംകോടതിയുടെ ചോദ്യത്തില്‍ പതറി സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ്. ഇക്കാലയളവില്‍ ടിപി കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി കൊടുത്ത പരോളിന്റെ സകലമാന തെളിവും രമ കോടതിയില്‍ സമര്‍പ്പിച്ചു. രേഖ പരിശോധിച്ച സുപ്രീംകോടതി ഫയല്‍ മടക്കി വെച്ചിട്ട് അഭിഭാഷകനെ മുള്ളുമ്മേല്‍ നിര്‍ത്തി.



രമ അനാവശ്യമായി സര്‍ക്കാരിന്റെ വിശ്വാസ്യത ചോദ്യംചെയ്യുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപിച്ചു. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകനും  കെ.കെ. രമയുടെ സീനിയര്‍ അഭിഭാഷകനും തമ്മില്‍  രൂക്ഷമായ തര്‍ക്കം ഉണ്ടായി.
ടി.പി. കേസില്‍ ശിക്ഷിക്കപെട്ട ജ്യോതി ബാബുവിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകനും കെ.കെ. രമയുടെ സീനിയര്‍ അഭിഭാഷകനും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായത്. കേസില്‍ സര്‍ക്കാരും കുറ്റവാളികളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് രമയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ആരോപിച്ചു. ഇതില്‍ പ്രകോപിതായാണ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ് ശക്തമായ എതിര്‍പ്പ് കോടതിയെ അറിയിച്ചത്.



കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ താന്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. താന്‍ നിലപാട് പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് സര്‍ക്കാര്‍ കുറ്റവാളികളുമായി ഒത്തുകളിക്കുന്നു എന്ന് പറയാന്‍ കഴിയുകയെന്ന് ദിനേശ് ചോദിച്ചു. രമയുടെ അഭിഭാഷകന്‍ ഗാലറിക്കുവേണ്ടിയാണ് ആരോപണം ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ ആരോപിച്ചു. പരാതിക്കാരിയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ് കോടതിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയില്‍ ഹാജരായിരുന്നു. കെ.കെ. രമയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത്, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവരാണ് ഹാജരായത്.

ഒത്തുകളിക്കുന്നു എന്ന വാദത്തെ ജ്യോതി ബാബുവിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു എതിര്‍ത്തു. ജാമ്യ ഹര്‍ജിയില്‍ ഇന്ന് തീരുമാനം എടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് കൊലപാതകക്കേസ് ആണെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സജ്ജീവ് കരോളും എസ് സി ശര്‍മ്മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. വിചാരണക്കോടതിയില്‍ ഉള്ള കേസിന്റെ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അത് ഇതുവരെയും ഹാജരാക്കിയിട്ടില്ല. ജ്യോതി ബാബുവിനും ഈ രേഖകള്‍ ഹാജരാക്കാവുന്നതെയുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഇവ എത്തിയശേഷം മാത്രമേ കേസ് ഇനി പരിഗണിക്കൂ. ഹൈക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരേ വാഴപടിച്ചി റഫീഖ് നല്‍കിയ അപ്പീലിനൊപ്പമാകും ഇനി ജാമ്യഹര്‍ജി പരിഗണിക്കുക. രണ്ട് ജാമ്യ ഹര്‍ജികളാണ് കോടതിക്കുമുന്നിലുണ്ടായിരുന്നത്. ഇതൊരു ജാമ്യഹര്‍ജിയാണെങ്കിലും കൊലപാതക്കേസായതിനാല്‍ കേസ് സംബന്ധിച്ച രേഖകള്‍ പരിശോധിക്കാതെ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി കട്ടായം പറഞ്ഞു. കേസില്‍ ഉടന്‍ രേഖകള്‍ ഹാജരാക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ടി.പി. വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ഇടയ്ക്കിടെ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് കെ കെ രമ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ അനുവദിച്ചു. ആറ് പേര്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രന്‍ 1081 ദിവസം പരോളില്‍ കഴിഞ്ഞെന്നും രമ ചൂണ്ടിക്കാട്ടി. ആറാം പ്രതി സിജിത്ത് 1078 ദിവസവും രണ്ടാം പ്രതി മനോജ് 1068 ദിവസവും നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും പരോളില്‍ കഴിഞ്ഞു. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോള്‍ ലഭിച്ചെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു.



പിണറായി സര്‍ക്കാരിന്റെ കാലത്ത് ടിപി കേസ് പ്രതികള്‍ക്ക് ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ പരോള്‍ കൊടുത്തു. മാത്രമല്ല ഈ സര്‍ക്കാരിന്റെ കാലത്ത് അതായത് 9 കൊല്ലമായിട്ട് ജയിലില്‍ പൂണ്ട് വിളയാടുകയാണ് കൊടിസുനി സംഘം. പരോള്‍ കൊടുത്ത് പ്രതികളെ പുറത്ത് വിലസാന്‍ വിടുന്നതിനെതിരെ വലിയ നിയമപോരാട്ടണമാണ് കെ കെ രമ നടത്തുന്നത്. നടു വേദനയാണ് കാലുവേദനയാണ് കല്യാണം കൂടണം എന്നൊകക്െ പറഞ്ഞ് കൊടുംക്രിമിനലുകള്‍ പരോള്‍ ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ഒത്താശയില്‍ ജയില്‍ അധികൃതര്‍ അനുവദിച്ച് കൊടുക്കുന്നു. പിണറായി മാത്രമല്ല സിപിഎമ്മും പെട്ടിരിക്കുകയാണ് പ്രതികള്‍ ചോദിക്കുമ്പോള്‍ പരോള്‍ കൊടുത്തില്ലെങ്കില്‍ അവന്മാര്‍ വല്ലതുംമൊക്കെ വിളിച്ച് പറയും. ഇരട്ടച്ചങ്കന്‍ പേടിച്ച് പരോള്‍ അനുവദിക്കുന്നതാണ്. പരോളില്‍ ഇറങ്ങി ഇവന്മാര്‍ ചെയ്യുന്നത് അക്രമവും സ്വര്‍ണക്കടത്തും ക്വട്ടേഷനുമൊക്കെയാണ്. അതിന് വേണ്ടിയാണ് പരോള്‍ ചോദിച്ച് മേടിക്കുന്നത്. കെ കെ രമയുടെ പോരാട്ടം വെറുതെ ആില്ല. ക്രിമിനലുകള്‍ അഖത്ത് തന്നെ കിട്ടക്കട്ടെയെന്ന് കോടതി ഉത്തരവ്.

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഴിമതിക്കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്.
അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എം.ഡി. കെ.എ. രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിരന്തരം വിസമ്മതിക്കുന്നതാണ് ഹൈക്കോടതി ചോദ്യംചെയ്തത്. സാധാരണ ഇടതുപക്ഷ സര്‍ക്കാരുകള്‍ അഴിമതിക്കാരെ സംരക്ഷിക്കില്ല എന്ന പൊതുധാരണയ്ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു. ഈ വിഷയത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഒരാഴ്ചയത്തെ സമയവും അനുവദിച്ചു. സാധാരണനിലയില്‍ ഇടതുസര്‍ക്കാരുകള്‍ വരുമ്പോള്‍ അവര്‍ അഴിമതിക്കാരെ സംരക്ഷിക്കില്ല എന്നതാണ് ഒരു പൊതുധാരണയെന്നും പക്ഷേ, ഇപ്പോള്‍ ആ ധാരണയ്ക്ക് വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടായിരിക്കുന്നെന്നുമാണ് കോടതി പറഞ്ഞത്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഈ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടായത്.


രാഷ്ട്രീയമായി ഇടതുപക്ഷത്തെ ഒരുതരത്തിലും ബാധിക്കാത്ത രണ്ടുപേരാണ് ഈ കേസിലെ പ്രതികള്‍. ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരനും കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുന്‍ എംഡി കെ.എ. രതീഷുമാണ് പ്രതിപ്പട്ടികയുള്ളത്. ഇവര്‍ക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. പക്ഷേ, സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. നേരത്തെ അനുമതി നിഷേധിക്കുകയുംചെയ്തു. ഇതിനെതിരെ ഈ കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയില്‍ എത്തി. ഹൈക്കോടതി ഇത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധനയിലേക്ക് പോയി. പിന്നീട് സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ പോയി. സുപ്രീംകോടതിയില്‍നിന്ന് സര്‍ക്കാരിന് തിരിച്ചടി കിട്ടി. വീണ്ടും വിഷയം ഹൈക്കോടതിയിലെത്തി. ഹൈക്കോടതിയില്‍ വന്നപ്പോഴും ഇത് പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. എന്നാല്‍, അതിനുശേഷം സര്‍ക്കാര്‍ ചെയ്തത് കോടതിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും ഒരു ഉത്തരവിറക്കി. ആ ഉത്തരവിലും ഈ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കഴിയില്ല എന്നതായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (41 minutes ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (1 hour ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (1 hour ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (1 hour ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (1 hour ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (1 hour ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (1 hour ago)

കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരി, വൈഷ്ണ മത്സരിച്ചിരിക്കും നേരിട്ടിറങ്ങി ഹൈക്കോടതി !  (1 hour ago)

ശബരിമലയില്‍ ഇരച്ചുകയറി SIT വെള്ളിടിയേറ്റ് ദേവസ്വംബോര്‍ഡ് ! വൃശ്ചികം 1ന് നട തുറന്നപ്പോള്‍ ട്വിസ്റ്റ്; ത്രിമൂര്‍ത്തികള്‍ അകത്ത്  (1 hour ago)

സുപ്രീംകോര്‍ട്ടില്‍ പിണറായിക്കിട്ട് പൊട്ടിച്ച് KK രമ ! ഹൈക്കോര്‍ട്ടും മുഖ്യനെ കടിച്ച് കുടഞ്ഞെറിഞ്ഞു ഇറക്കിയ വക്കീലന്മാര്‍ ചിതറിയോടി  (1 hour ago)

നാടോടിക്കലകള്‍ ആധുനികതയെ സ്വാംശീകരിച്ച് ഉപഭോക്തൃ സംസ്ക്കാരത്തെ അതിജീവിക്കുന്നു- ബിനാലെ ഫൗണ്ടേഷന്‍ സെമിനാര്‍...  (2 hours ago)

നവംബർ 30-നകം കെവൈസി പുതുക്കൽ പൂർത്തിയാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്...  (2 hours ago)

പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ സോഴ്സ് സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള സെഷന്‍ ടെക്നോപാര്‍ക്കില്‍ നവംബര്‍ 22 ന്  (2 hours ago)

റിവോൾവർ റിങ്കോ ടൈറ്റിൽ പ്രകാശനം ചെയ്തു!!  (2 hours ago)

ദേശീയ ക്ഷീരദിനം: മില്‍മ തിരുവനന്തപുരം ഡെയറി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം  (3 hours ago)

Malayali Vartha Recommends