മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം..വൈഷ്ണക്ക് വോട്ടവകാശം നൽകാതിരിക്കാൻ സി പി എം ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തുന്നതായി വിവരം..
തിരുവനന്തപുരം കോർപറേഷനിലെ വോട്ട് വെട്ടലിന്റെ ഇരയായ മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയെങ്കിലും വൈഷ്ണക്ക് വോട്ടവകാശം നൽകാതിരിക്കാൻ സി പി എം ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തുന്നതായി വിവരം. ജില്ലാ വരണാധികാരി ഹൈക്കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും നേരത്തെയുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്നുമാണ് സി പിഎം നൽകിയ നിർദ്ദേശം. ഇത് കളക്ടർ അംഗീകരിക്കാതിരുന്നാൽ അവരുടെ പണി തെറിക്കും. കളക്ടർ സി പി എമ്മിന് വഴങ്ങുമോ എന്നാണറിയേണ്ടത്.ജില്ലാ കളക്ടർമാരെ നിയമിക്കുന്നത്റവന്യു വകുപ്പാണെങ്കിലും സി പി എമ്മാണ് ഇടതു സർക്കാരിൽ കളക്ടറുടെ കസ്റ്റോഡിയൻ. മന്ത്രി കെ രാജനെ മറികടന്നാണ് പലപ്പോഴും മുഖ്യമന്ത്രി കളക്ടർമാരെ നിയമിക്കുന്നത്.തിരുവനന്തപുരം ആയതിനാൽ മന്ത്രിവി. ശിവൻ കുട്ടിക്കും കളക്ടർ നിയമനത്തിൽ ഒരു റോൾ ഉണ്ട്. എന്നാൽ തിരുവനന്ത പുരത്തുകാരനായ സി പി ഐമന്ത്രി അതിലിനോട് കളക്ടറുടെ കാര്യം ആരും ചോദിക്കാറില്ല. എന്നാൽ വരുന്ന 19 ന് വൈഷ്ണക്ക് അനുകൂലമായി തീരുമാനമെടുക്കാതിരുന്നാൽ കളക്ടറെ കോടതി തൂക്കും.വോട്ടർ പട്ടികയിൽ നിന്ന് സ്ഥാനാർഥിയുടെ പേര് വെട്ടിപോയ മുട്ടട വാർഡിലെ തുടർ നീക്കങ്ങളിൽ സിപിഎമ്മും കോൺഗ്രസും കരുതലോടെയാണ് നീങ്ങുന്നത്. വൈഷ്ണ സുരേഷിനെ സ്ഥാനാർഥിയാക്കി കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ആദ്യം പകച്ച സിപിഎം പ്രാദേശിക ഘടകത്തിനു കിട്ടിയ പിടിവള്ളി ആയിരുന്നു വോട്ടർ പട്ടികയിലെ മേൽവിലാസവുമായി ബന്ധപ്പെട്ട പ്രശ്നം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ബ്രാഞ്ച് കമ്മിറ്റി അംഗം വഴി വൈഷ്ണയുടെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎം നീങ്ങിയത്. ശബരീനാഥൻ കഴിഞ്ഞാൽ സ്ഥാനാർഥി പട്ടികയിലെ രണ്ടാം പേരുകാരി എന്ന നിലയിലാണ് വൈഷ്ണയെ കോൺഗ്രസ് മുട്ടടയിൽ അവതരിപ്പിച്ചത്. ശബരിനാഥിനെക്കാൾ ഗ്ലാമറിലാണ് വൈഷ്ണ തലസ്ഥാനത്ത് നിറഞ്ഞത്. പൊതുവേ യുവാക്കളെ പരിഗണിക്കുന്ന പാരമ്പര്യമില്ലാത്ത കോൺഗ്രസ് വൈഷ്ണയെ രംഗത്തിറക്കിയപ്പോൾ നേതൃത്വം ഒന്നടങ്കം അത്ഭുതപ്പെട്ടു. സംവരണ വാർഡ് അല്ലാത്തതിനാൽ പുരുഷന്മാർ തമ്മിലുള്ള മത്സരമായിരിക്കുമെന്നും വാർഡ് തങ്ങളുടെ കയ്യിൽ തന്നെ നിലനിർത്താം എന്നുമായിരുന്നു സിപിഎം കരുതിയത്. എന്നാൽ സിപിഎം കണക്കുക്കൂട്ടലുകൾ തെറ്റിച്ചായിരുന്നു വൈഷ്ണയെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. പ്രചാരണത്തിൽ ആദ്യ റൗണ്ടിൽ വൈഷ്ണ മേൽക്കൈയും നേടി. ഇതിനിടെയായിരുന്നു കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയേറ്റതും പ്രചാരണം നിർത്തിവയ്ക്കേണ്ടി വന്നതും. വൈഷ്ണ സുരേഷിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച ഉണ്ടായേക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇലക്ട്രൽ റജിസ്ട്രാർ ഓഫിസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് വൈഷ്ണ നൽകിയ അപ്പീലിലാണ് കോൺഗ്രസ് പ്രതീക്ഷ പുലർത്തിയെങ്കിലും ഫലമുണ്ടായില്ല. ജോലി രാജിവച്ച് പ്രചാരണത്തിനിറങ്ങിയ തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് എതിരെ സിപിഎം നടത്തിയ നീക്കത്തിനെതിരെ കോർപറേഷനിലെ എല്ലാ വാർഡുകളിലും പ്രചാരണം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈഷ്ണയ്ക്ക് അനുകൂലമായി വരുന്ന പോസ്റ്റുകൾ യുവാക്കൾക്ക് ഇടയിലും അനുകൂല വികാരം ഉണ്ടാക്കുമെന്നാണ് നേതാക്കളുടെ പക്ഷം.വൈഷ്ണയുടെ സ്ഥാനാർഥിത്വം തള്ളിപോയാൽ പകരം ആര് എന്ന ചോദ്യവും കോൺഗ്രസിനെ അലട്ടുന്നുണ്ട്. എൻജിഒ അസോസിയേഷന്റെ സംസ്ഥാന നേതാവായിരുന്ന കോട്ടാത്തല മോഹനും 2023ൽ മുട്ടടയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ലാലനുമാണ് പരിഗണനയിലുള്ളത്. 2020–25 കാലയളവിൽ സംവരണ വാർഡ് ആയിരുന്നപ്പോഴാണ് ലാലൻ സിപിഎമ്മിനെ ഞെട്ടിപ്പിച്ച് മുട്ടടയിൽ രണ്ടാം സ്ഥാനം നേടിയത്. ജനറൽ വാർഡ് ആയതോടെ ലാലനെ സ്ഥാനാർഥിയാക്കാനുള്ള സാമൂഹിക സാചര്യമല്ല വാർഡിൽ ഉള്ളതെന്നാണ് വിലയിരുത്തൽ. ഇതു മനസിലാക്കിയാണ് നിലവിലെ കൗൺസിലറിന് സിപിഎം രണ്ടാമതൊരു അവസരം നൽകാത്തത്.വാർഡ് കമ്മിറ്റി സമർപ്പിച്ച സ്ഥാനാർഥികളുടെ പരിഗണന പട്ടികയിൽ കോട്ടാത്തല മോഹനന്റെ പേര് ഉണ്ടായിരുന്നു. എന്നാൽ യുവ പ്രാതിനിധ്യമാണ് വൈഷ്ണയക്ക് വഴിയൊരുക്കിയത്. സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള കോട്ടാത്തല മോഹനൻ തൊട്ടടുത്ത വാർഡായ കേശവദാസപുരത്താണ് താമസം. ചൊവാഴ്ചയോടെ ഒരു തീരുമാനമുണ്ടാകുമെന്നും വൈഷ്ണയ്ക്ക് മത്സരിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷയെന്നും കോട്ടാത്തല മോഹനൻ പറഞ്ഞു. അതേസമയം, വൈഷ്ണയെ മാറ്റേണ്ട സാഹചര്യമുണ്ടായാൽ യുവാക്കൾക്ക് തന്നെ പ്രാതിനിധ്യം കൊടുക്കണമെന്ന അഭിപ്രായവുമുണ്ട്. അന്തിമ തീരുമാനം വന്ന ശേഷം മതി ഇതുസംബന്ധിച്ച ചർച്ചയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.കൗൺസിലറുടെ നിര്യാണത്തെ തുടർന്ന് 2023ൽ ഉപതിരഞ്ഞെടുപ്പ് നടന്ന മുട്ടട വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അജിത് രവീന്ദ്രൻ 203 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 1228 വോട്ടുകളാണ് അജിത്തിനു ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആർ.ലാലന് 1025 വോട്ടും. 2020ൽ രണ്ടാം സ്ഥാനത്തെത്തിയ എൻഡിഎ, ഉപതിരഞ്ഞെടുപ്പിൽ 765 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മുട്ടട വാർഡിൽ എൽഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയും ഇതുവരെ ജയിച്ചിട്ടില്ല. 2023ൽ വാർഡ് നിലനിറുത്താനായെങ്കിലും എൽഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു 2020ലേതിനെക്കാൾ പകുതിയിലും താഴെയായി ഭൂരിപക്ഷം. 2020ൽ എല്ലാ ബൂത്തുകളിലും വ്യക്തമായ ഭൂരിപക്ഷം നേടാൻ എൽഡിഎഫിനു കഴിഞ്ഞിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ നാലാം നമ്പർ ബൂത്തായ കുറവൻകോണം സ്‌കൂളിൽ 67 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി ലീഡ് ചെയ്തു. ആകെ പോൾ ചെയ്ത 3018 വോട്ടുകളിൽ 40.69 ശതമാനം എൽഡിഎഫും 33.96 ശതമാനം യുഡിഎഫും 25.35 ശതമാനം വോട്ടുകൾ എൻഡിഎയും നേടി. മുൻ മേയർ ചന്ദ്രിക ഉൾപ്പെടെ ജയിച്ച വാർഡായ മുട്ടടയിൽ ജയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് സിപിഎമ്മിനുള്ളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ പേരൂർക്കട ഏരിയ കമ്മിറ്റിയിൽ നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടിയുമുണ്ടായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ജയപാൽ, സുനിൽ എന്നിവർക്ക് എതിരെയാണ് നടപടിയുണ്ടായത്. വാർഡ് പിടിവിട്ടു പോകരുതെന്ന വാശിയിലാണ് കേശവദാസപുരത്തെ സിറ്റിങ് കൗൺസിലറായ അംശു വാമദേവനെ സിപിഎം മുട്ടടയിൽ ഇത്തവണ കളത്തിലിറക്കിയത്.24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.വോട്ട് വെട്ടലിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ ഇടപെട്ടുകൊണ്ട് ഹൈക്കോടതിയുടെ കർശന നിർദേശം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും, രാഷ്ട്രീയകാരണങ്ങളാൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണം. ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണ്, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടത് -കോടതി വ്യക്തമാക്കി.മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണവയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അടിയന്തര സ്വഭാവം മാനിച്ചാണ് ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിച്ചത്. തീരെ പ്രതീക്ഷിക്കാത്ത വിധിയാണ് ഹൈക്കോടതിയിൽ നിന്നും സി പി എമ്മിന് കിട്ടിയത്. ചൊവ്വാഴ്ച വീണ്ടും ഹിയറിങ് നടത്തി 19 ന് മുമ്പ് ഉത്തരവ് ഇറക്കണമെന്നും ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കണം. പരാതിക്കാരനായ ധനേഷ് കുമാറിനോട് ഹിയറിങ്ങിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശമുണ്ട്.സാങ്കേതിക കാരണങ്ങളായി പറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും, തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും വൈഷ്ണ കോടതിയിൽ പറഞ്ഞു.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫ് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് 24കാരിയായ വൈഷ്ണ സുരേഷ്. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരുണ്ടായിരുന്നുവെന്നും, സി.പി.എം പരാതി നല്‍കിയപ്പോള്‍ സ്ഥിരതാമസക്കാരിയെന്നതിന്‍റെ രേഖകളെല്ലാം ഹാജരാക്കിയതാവും ഇവർ പറഞ്ഞു.വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന് എതിരെ കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് അപ്പീല്‍ നല്‍കിയിരുന്നു. വൈഷ്ണയും അഭിഭാഷകനും വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ചുമതലയുമുള്ള ജെ.എസ്.അഖിലും രാവിലെ പത്തു മണിയോടെ കലക്ടറേറ്റില്‍ എത്തി ഒന്നര മണിക്കൂര്‍ കാത്തിരുന്നിട്ടും കലക്ടറെ കാണാന്‍ കഴിഞ്ഞില്ല. മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ തിരക്കായതിനാല്‍ കാണാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ പതിനൊന്നരയോടെ എഡിഎം ഇവരുടെ പക്കല്‍നിന്ന് അപ്പീല്‍ വാങ്ങി രസീത് നല്‍കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി കലക്ടര്‍ മനഃപൂര്‍വം കാണാതിരുന്നതാണെന്ന് ജെ.എസ്.അഖില്‍ ആരോപിച്ചു. 2025 സെപ്റ്റംബര്‍ 29ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ കരട് വോട്ടർ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നുവെന്നു വൈഷ്ണയുടെ അപ്പീലില്‍ പറയുന്നു. മുന്‍പ് മൂന്നാം വാര്‍ഡിലായിരുന്നു ‘സുധാ ഭവന്‍’ എന്ന വീട്. ഇപ്പോള്‍ വാര്‍ഡ് 27 ആയി മാറിയെങ്കിലും അതേ വിലാസത്തില്‍ തന്നെയാണ് താമസിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ ഈ വിലാസത്തിലല്ല താമസിക്കുന്നതെന്നു കാട്ടി നവംബര്‍ 4ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കു പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയതു നിയമവിരുദ്ധമായാണ്. 2025 ഓഗസ്റ്റില്‍ ലഭിച്ച പാസ്‌പോര്‍ട്ടിലും ഒരേ വിലാസമാണ്. എന്നാല്‍ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കിയത് സെപ്റ്റംബര്‍ 29നാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ വേണ്ടിയാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയത്. ഈ സാഹചര്യത്തില്‍ അപ്പീല്‍ പരിഗണിച്ച് പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വൈഷ്ണ ആവശ്യപ്പെട്ടുന്നു.സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍നിന്നു പേര് നീക്കം ചെയ്തതിലുള്ള പരാതികളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെന്ന നിലയില്‍ കലക്ടറാണ് തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോര്‍പറേഷന്‍ പരിധിയിലെ വോട്ടറായിരിക്കണമെന്നു നിബന്ധനയുള്ളതിനാല്‍, പേര് ഒഴിവാക്കപ്പെട്ടതോടെ വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. കോര്‍പറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായാണ് ജനറല്‍ സീറ്റില്‍ വൈഷ്ണയെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. വോട്ടര്‍പട്ടിക അപേക്ഷയില്‍ കെട്ടിടത്തിന്റെ ടിസി നമ്പര്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഇലക്ടറല്‍ റജിസ്റ്റര്‍ ഓഫിസര്‍ കൂടിയായ കോര്‍പറേഷന്‍ അഡിഷനല്‍ സെക്രട്ടറി സപ്ലിമെന്ററി പട്ടികയില്‍നിന്ന് വൈഷ്ണയുടെ പേരു നീക്കിയതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ഇതിനെതിരെയാണ് വൈഷ്ണ അപ്പീല്‍ നല്‍കിയത്.തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുട്ടട വാർഡിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തത് കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നല്‍കിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ഡില്‍ സജീവമായിരുന്ന സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ മാനസികമായി തന്നെ തളര്‍ത്തിയെന്ന് വൈഷ്ണ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു.'നിലവില്‍ പ്രചാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മത്സരിക്കാന്‍ വേണ്ടി ഞാന്‍ ജോലി രാജിവെച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് നേതൃത്വം പറയുന്നത്. രാഷ്ട്രീയപരമായ പ്രശ്‌നം തന്നെയാണിത്. മാനസികമായി തളര്‍ന്നതിന്റ ബുദ്ധിമുട്ടുണ്ട്. പ്രചരണവുമായി ഒരുപാട് മുന്നോട്ട് പോകുമ്പോള്‍ ഉണ്ടായ ഈ വിഷയം വ്യക്തിപരമായി ഒരുപാട് ബാധിച്ചു. പാര്‍ട്ടിയാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്', വൈഷ്ണ പറഞ്ഞു.സിപിഎം നല്‍കിയ പരാതി ശരിവെച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈഷ്ണയുടെ പേര് ഒഴിവാക്കിയത്. വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേര് ഇല്ലെന്ന് ആരോപിച്ചു സിപിഎം പരാതിപ്പെട്ടിരുന്നു. സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ വൈഷ്ണയ്ക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുമായില്ല. പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിങിനുശേഷമാണ് തീരുമാനമെടുത്തത്. വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.എന്നാൽ, താൻ താമസിക്കുന്ന വീടിന്റെ നമ്പർ ടിസി 18/ 2365 ആണെന്നും വോട്ടർപട്ടികയിൽ പേരിനൊപ്പം ചേർന്നിരിക്കുന്ന നമ്പരിലാണ് അപേക്ഷ സമർപ്പിച്ചതെന്നും വൈഷ്ണ പറഞ്ഞു. ഇതുസംബന്ധിച്ച് കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെൽ ആവശ്യപ്പെട്ട രേഖകൾ കൈമാറി. അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണയുടെ പിതാവിന്റെ കുടുംബവീട് മുട്ടട വാർഡിലാണ്. ഈ മേൽവിലാസമാണ് എല്ലാ രേഖകളിലുമുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ നമ്പറും ഇതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ വിലാസത്തിലെ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തിരുന്നു.വീട്ടുനമ്പർ മാറി രേഖപ്പെടുത്തിയതിനാൽ യഥാർഥ നമ്പർ 18/2365 ആണെന്നുള്ള സത്യവാങ്മൂലം കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥർ കൈപ്പറ്റിയില്ലെന്നും സ്പീഡ് പോസ്റ്റ് വഴി അപേക്ഷ സെല്ലിലേക്ക് അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പരാതിയുന്നയിച്ചു. നിലവിൽ കേശവദാസപുരം കൗൺസിലറായ അംശു വാമദേവൻ ആണ് മുട്ടടയിലെ എൽഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസ് സ്ഥാനാർഥിയാണ് എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത്. വൈഷ്ണയുടെ പേര് പട്ടികയിൽനിന്ന് മനഃപൂർവം ഒഴിവാക്കിയതാണോ എന്ന് സംശയിക്കണമെന്നാണ് കോൺഗ്രസ് ആരോപണം.വോട്ടർ പട്ടികയിലെ ടിസി നമ്പർ മാറിയതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടടയിൽ സ്ഥാനാർഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കിയിരുന്നു. വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവച്ചായിരുന്നു കമ്മിഷന്റെ നടപടി. സിപിഎം പരാതി അംഗീകരിച്ചുകൊണ്ട് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെ വൈഷ്ണയ്ക്ക് മത്സരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. സി പി എം 24 വയസുള്ള ഒരാളെയും മത്സരിപ്പിക്കുന്നില്ല. ഇതിന്റെ ഈർഷ്യ സി പി എമ്മിനുണ്ട്. യുവത്വത്തിന്റെ പ്രതീയമായ വൈഷ്ണ സ്ഥാനാർഥിതത്വം പ്രഖ്യാപിപ്പതോടെ യുവാക്കളെ രംഗത്തിറങ്ങി മുട്ടടയിലെ ജനങ്ങളെ കോൺഗ്രസ്കൈയിലെടുത്തു. ഇടതു സ്ഥാനാർത്ഥി അംശുവാമദേവനും മോശമല്ലാത്ത ഇമേജുണ്ട് . എന്നാൽ വൈഷണക്ക് മുന്നിൽ അത് ഒന്നുമല്ല, ഹൈക്കോടതി വിധി സിപി എമ്മിന് സംബന്ധിച്ചടത്തോളം വലിയ തിരിച്ചടിയായി മാറി. മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും എന്നതാണ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥ.