Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

തലസ്ഥാനം ഭരിക്കാൻ ബി ജെ പി ഇതരപുതുമുഖം ? വമ്പൻ ട്വിസ്റ്റ് നാളെയറിയാം...

23 DECEMBER 2025 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

തിരുവനന്തപുരം  മേയറായി അപ്രതീക്ഷിത സ്ഥാനാർത്ഥി വരുമോ? വി.വി. രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പരിചിത മുഖങ്ങളെ കുറിച്ചുള്ള ചർച്ചകൾ മുറുകുന്നതിനിടയിലാണ് അപ്രതീക്ഷത സ്ഥാനാർത്ഥിയുടെ പേര് ചിത്രത്തിലെത്തുന്നത്.  അത് പാറ്റൂർ വാർഡിൽ നിന്നും ജയിച്ച കെ. രാധാക്യഷ്ണനാണ്. തിരുവനന്തപുരം കോർപ്പറേഷൻ ഏറ്റവും വലിയ ഒറ്റ കക്ഷിയായി  വിജയിച്ചെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുണ്ട്.  രാധാകൃഷ്ണനെ പാർട്ടിയുടെ ഒപ്പം കൂട്ടാനുള്ള നീക്കം ബിജെപി നടത്തിയിരുന്നു. എന്നാൽ രാധാകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേ സമയം മന്ത്രി വീ ശിവൻകുട്ടിയും കടകംപള്ളിയെയും  രാധാകൃഷ്ണൻ വീട്ടിലെത്തി കണ്ടിരുന്നു. പലരും വിളിച്ചു എന്നാണ് രാധാകൃഷ്ണൻ പറയുന്നത്. പ്രദേശത്ത് ജനങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും . ജനങ്ങളെ വിളിച്ചുചേർത്ത് യോഗം ചേരും.. ജനങ്ങളുടെ ആവശ്യങ്ങൾ മുന്നിൽ വയ്ക്കും. വ്യക്തിപരമായി ഒരു ഡിമാൻഡും ഇല്ല.   ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും  രാധാകൃഷ്ണൻ പറഞ്ഞു രാധാകൃഷ്ണന്  പുറമേ പൗണ്ട് കടവ് വാർഡിൽ സ്വതന്ത്രനായി മത്സരിച്ച സുധീഷ് കുമാറും  വിജയിച്ചിരുന്നു. ബിജെപിക്ക്   അധികാരത്തിൽ എത്തണമെങ്കിൽ ഇവരുടെ നീക്കം നിർണായകമാണ്.  101 ഡിവിഷനുകൾ ഉള്ള തിരുവനന്തപുരം കോർപ്പറേഷനിൽ  ഇത്തവണ 100 ഡിവിഷനു കളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.  വിഴിഞ്ഞത്ത്  സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ  തുടർന്ന് ഒരു വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചു .  ഏത് പ്രതിസന്ധിയിലും എൽഡിഎഫിനൊപ്പം ഉറച്ചു നിന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ.  എൽഡിഎഫിന്റെ സീറ്റ് നില 51 ൽ നിന്നും  29 ആയി.  കഴിഞ്ഞതവണ രണ്ടാം സ്ഥാനക്കാരായ എൻഡിഎ ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. നില  മെച്ചപ്പെടുത്താൻ കോൺഗ്രസിനും കഴിഞ്ഞു. കഴിഞ്ഞതവണ 10 സീറ്റ് നേടിയ  കോൺഗ്രസ് ഇത്തവണ 9 സീറ്റ് അധികം നേടി. ഏകദേശം അര നൂറ്റാണ്ടോളം  തുടർച്ചയായി കോർപ്പറേഷൻ ഭരണം കയ്യാളിയ എൽഡിഎഫിന് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.     സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് അപ്രതീക്ഷിത വെല്ലുവിളിയാണുള്ളത് . മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഇപ്പോള്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. 101 വാര്‍ഡുകളില്‍ വെറും 29 ഇടങ്ങളില്‍ മാത്രമാണ് വിജയിച്ചതെങ്കിലും ഒറ്റയ്ക്ക് മേയറെ വിജയിപ്പിക്കാന്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് ആര്‍.പി ശിവജിയെ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായി.
പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ നിന്ന് വിജയിച്ചാണ് മുന്‍ വിളപ്പില്‍ ഏര്യ സെക്രട്ടറി ആര്‍.പി ശിവജി നഗരസഭാ കൗണ്‍സിലറായത്. മത്സരിക്കാതിരുന്നാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 100 വാര്‍ഡുകളിലാണ് തിരുവനന്തപുരം നഗരസഭയില്‍ തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. 50 സീറ്റുകളുള്ള ബിജെപിയാണ് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
സിപിഎമ്മിന് 29 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് വിജയിച്ചത്. ഇവരെല്ലാം കൂടി ചേരുമ്പോള്‍ അത് 50 വോട്ടായി മാറും. എന്നാല്‍ സ്വതന്ത്രരുടെ നിലപാട് എന്തെന്നത് നിര്‍ണായകമാകും. അതുപോലെ തന്നെ വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പും പ്രധാനമായി മാറും മുന്നണികള്‍ക്ക്.

അതേസമയം, ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് കീട്ടിയ തലസ്ഥാന കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ ഡിസംബര്‍ 26ന് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതുവരെ കുറച്ച് സസ്‌പെന്‍സ് ഇരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ആര്‍ ശ്രീലേഖ, വിവി രാജേഷ്, കരമന അജിത് എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സിമി ജ്യോതിഷിന്റെ പേരിനാണ് ബിജെപിയില്‍ മുന്‍തൂക്കം, ആശാനാഥിന്റെ പേരും പരിഗണനയിലുണ്ട്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി അധികാരത്തിലെത്തിയത് ചരിത്രനിമിഷാണ്. നഗരത്തിന്റെ വികസനത്തിനായി ബി.ജെ.പി വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. അധികാരമേറ്റ് 45 ദിവസത്തിനകം തിരുവനന്തപുരത്തിന്റെ വികസന ബ്ലൂ പ്രിന്റ് പുറത്തിറക്കും. ഈ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.   എന്നാൽ ശിവൻകുട്ടിയെ ഉൾപ്പെടെ കണ്ട രാധാകൃഷ്ണൻ ബി ജെ പിയെ പ്രതിസന്ധിയിലാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരു സ്വതന്ത്രനായ സുധീഷിനെ പിടിക്കാനും ബി ജെ പി ശ്രമിക്കുന്നുണ്ട്. എന്നാൽ സുധീഷും വഴങ്ങുന്നില്ല.ഇനി ബി ജെ പിക്ക് ആശ്രയം രാധാക്യഷ്ണൻ തന്നെയാണ്. പിന്തുണ നൽകാമെന്ന് രാധാകൃഷ്ണൻ പറയുമ്പോഴും മനസിലിരുപ്പ് പുറത്തുവിടുന്നില്ല. അത്  മേയർ സ്ഥാനം തന്നെയാണ്.പഴയ എസ് എഫ് ഐ പ്രവർത്തകനാണ് രാധാകൃഷ്ണൻ.മന്ത്രി ശിവൻകുട്ടിയുമായി അടുത്ത ബന്ധമുണ്ട്. ബി ജെ പിയുടെ നഗരസഭാ മോഹത്തെ തല്ലിക്കടുത്താൽ സിപിഎം ചുമതലപ്പെടുത്തിയിരിക്കുന്ന നേതാവാണ് മന്ത്രി ശിവൻകുട്ടി. അദ്ദേഹം എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കാലത്താണ് രാധാകൃഷ്ണൻ തിരുവനന്തപുരത്ത്  എസ്എഫ്ഐ പ്രവർത്തകനായി സജീവമായിരുന്നത്.  ജില്ലയിലെ വിവിധ സിപിഎം നേതാക്കളുമായി അടുത്ത ബന്ധം രാധാകൃഷ്ണന്  ഉണ്ട്.  തിരുവനന്തപുരം പ്രസ് ക്ലബ്  പ്രസിഡന്റായി രാധാകൃഷ്ണൻ ജയിച്ചത് സിപിഎമ്മിന്റെ കൂടെ സഹായത്തോടെയാണ്.  ഇതെല്ലാം ചൂണ്ടിക്കാണിച്ചു ബിജെപിയിൽ നിന്നും ഭരണം ഇല്ലാതാക്കാനാണ്   സിപിഎം ശ്രമിക്കുന്നത്. തിരുവനന്തപുരം  നഗരസഭയിലെ ബി ജെ പി ഭരണം അട്ടിമറിക്കാൻ  കൊണ്ടു പിടിച്ച ശ്ര മങ്ങളാണ് സി പി എം നടത്തുന്നത്. ഭരണ സിരാകേന്ദ്രത്തിൽ നിന്ന് ബി ജെ പി യെ അകറ്റി നിർത്തണമെന്ന ചിന്ത മാത്രമാണ് സി പി എമ്മിനുള്ളത്. ഇതിനായി കോൺഗ്രസിന്റെ സഹായവും തേടിയെന്നിരിക്കും.എന്നാൽ നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതിനാൽ സി പി എമ്മിനെ പിന്തുണക്കാൻ കോൺഗ്രസ് തയ്യാറല്ല. അതേ സമയം ബി ജെ പിയെ അകറ്റി നിർത്താൻ ഇത്തരം ഒരു സഖ്യത്തിന് തയ്യാറായെന്നിരിക്കും.      തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ തോല്‍വിയില്‍ സിപി എം ജില്ലാ കമ്മറ്റിയിൽ രൂക്ഷ വിമര്‍ശനമുണ്ടായി.    മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് കനത്ത അഹങ്കാരവും കെടുകാര്യസ്ഥതയും ഉണ്ടായിയെന്നാണ് പ്രധാന വിമര്‍ശനം. മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി കെ പ്രശാന്ത് മേയര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചതെന്നാണ് വിവരം. മേയര്‍ക്കെതിരെ ഭൂരിഭാഗം നേതാക്കളും വിമര്‍ശനം ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ പൊതു സാഹചര്യങ്ങളും തോല്‍വിയില്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ നടന്ന ആഗോള അയ്യപ്പ സങ്കമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശന് ഒപ്പം കാറില്‍ യാത്ര ചെയ്തത്, ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ കൊള്ള തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
നഗരസഭ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നിലെത്താന്‍ കഴിഞ്ഞെങ്കിലും വിജയത്തിന് 2020ലെ തിളക്കമില്ലെന്ന അഭിപ്രായവും ചര്‍ച്ചയായി. അതുപോലെ തന്നെ തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും തിരിച്ചടിയായി. പാര്‍ട്ടിക്ക് മൂന്ന് ജില്ലാ സെക്രട്ടറിമാരുണ്ടെന്ന പ്രതീതിയാണ് പലപ്പോഴും ഉണ്ടായത്. അതുപോലെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസും ബിജെപിയും മികച്ച സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയപ്പോള്‍ സിപിഎം പ്രഖ്യാപനം വൈകി. പലയിടത്തും നേതാക്കള്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി മാറി. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. ഭരണം ബി ജെ പിക്ക് കൊടുത്തത് ആര്യയാണെന്ന വിമർശനമാണ് ഉയർന്നു കേൾക്കുന്നത്.നഗരസഭയിൽ ബി ജെ പി ജയിച്ചത്  മുഖ്യമന്ത്രിയുടെ  സഹായം കൊണ്ടാണെന്നും അഭിപ്രായം ഉയർന്നിരുന്നു.     തിരുവന്തപുരത്ത് എന്‍ഡിഎ ഭരണം പിടിക്കുമെന്ന വിധത്തില്‍ മുന്നേറ്റം നടക്കുമ്പോഴാണ്   ശ്രദ്ധ നേടി കണ്ണമ്മൂലയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വിജയം. മൂന്നു മുന്നണികളെയും അപരന്മാരെയും തറപറ്റിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ അട്ടിമറി വിജയം നേടുകയായിരുന്നു. 373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം  . പാറ്റൂര്‍ രാധാകൃഷ്ണന്‍ 1215 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 842 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 702 വോട്ടും ലഭിച്ചപ്പോള്‍ ബിജെപിക്ക് 514 വോട്ടുകള്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും പാറ്റൂര്‍ രാധാകൃഷ്ണന്റെ നാല് അപരന്മാര്‍ക്ക് 65 വോട്ടുകള്‍ മാത്രമാണ് നേടാനായത്. തിരുവനന്തപുരം പ്രസ് ക്ലബിലെ മുന്‍ ഭാരവാഹി കൂടിയാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍. പ്രസ്ക്ലബ് പ്രസിഡന്റായി പ്രവർത്തിക്കുന്ന കാലത്ത് രാധാകൃഷ്ണനെതീരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.എന്നാൽ മാധ്യമപ്രവർത്തകർക്ക് പിൻബലം നൽകുന്ന പ്രവർത്തനങ്ങളാണ് രാധാകൃഷ്ണൻ നടത്തിയത്.     പ്രധാനമന്ത്രി തിരുവനന്തപുരത്ത് വരുമെന്ന് രാജീവ് ചന്ദ്രശേഖർ ആവർത്തിക്കുന്നുണ്ട്. അതിനാൽ എന്തു വില നൽകിയും ഭരണം പിടിക്കണം. മേയർ സ്ഥാനം വരെ ബലിനൽകാമെന്ന് ബി ജെ പി ആലോചിക്കുന്നത്  അതുകൊണ്ടാണ്. ഭരണം എന്തുവില  നൽകിയും പിടിക്കണം എന്ന വ്യക്തമായ സന്ദേശം പ്രധാനമന്ത്രി നൽകി കഴിഞ്ഞു.തിരുവനന്തപുരത്തെ മോഡൽ നഗരസഭയാക്കാനാണ് നീക്കം. അതോടെ ജില്ലയിലെ സീറ്റുകൾ തങ്ങൾക്ക്  കിട്ടുമെന്ന് ബി ജെ പി കരുതുന്നു.    തിരുവനന്തപുര മേയറാകാൻ വി വി രാജേഷും  ശ്രീലേഖയും  തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.  ശ്രീലേഖയെ  മേയറാക്കാൻ രാജീവ് ചന്ദ്രശേഖറിന്  താല്പര്യമുണ്ടെങ്കിലും ആർഎസ്എസിന്റെ ഇടപെടൽ രാജേഷിന് അനുകൂലമാണ്.  നിയമസഭയിൽ കൗൺസിലർ എന്ന നിലയിൽ മുൻ പരിചയമുള്ള ആളാണ് രാജേഷ്. രാഷ്ട്രീയത്തിൽ നവാഗതയായ ശ്രീലേഖക്ക്  നഗരസഭാ ഭരണം മുന്നോട്ടു കൊണ്ടു പോകാൻ തക്കവണ്ണം ഉള്ള ആർജ്ജവം ഉണ്ടാകുമോ എന്ന കാര്യത്തിൽ ബിജെപിക്ക് സംശയമുണ്ട്. അതാണ് പരിചയ സമ്പത്തിന് പാർട്ടി മുൻതൂക്കം നൽകുന്നത്. സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി ആയിട്ട് പോലും തൃശൂരിൽ  ശ്രദ്ധിക്കപ്പെടാൻ കഴിയാതെ പോയതിന്റെ കാരണമായി പാർട്ടി ചൂണ്ടി കാണിക്കുന്നത് രാഷ്ട്രീയ ബോധമില്ലായ്മയാണ് . പ്രധാന സ്ഥാനങ്ങളിൽ രാഷ്ട്രീയക്കാർ മതിയെന്നാണ് തീരുമാനം.  എന്നാൽ രാധാകൃഷ്ണൻ കനിയാതെ ഭരണം കിട്ടില്ലെന്ന സാഹചര്യത്തിലാണ് ബി ജെ പി വിട്ടുവീഴ്ചയെ കുറിച്ച് ആലോചിക്കുന്നത്. രാജീവ് രാധാകൃഷ്ണനുമായി നിരന്തരം കൂടിയാലോചനകൾ നടത്തുന്നുണ്ട്. നാളെ ഹൈക്കമാന്റിൽ നിന്നും അനുമതി വാങ്ങി കോൺഗ്രസ് സി പി എമ്മിനെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.  അതാണ് ബി ജെ പിയെ ഭയപ്പെടുത്തുന്നത്.                               
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 minute ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (28 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends