വിവാഹമോചന നോട്ടീസ് അയച്ചതിന് ഭാര്യയെ വെടിവെച്ച് കൊന്ന് യുവാവ്.... സംഭവശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

വിവാഹമോചന നോട്ടീസ് അയച്ചതിന് പിന്നാലെ ഭാര്യയെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജരായ ഭുവനേശ്വരി (39) ആണ് കൊല്ലപ്പെട്ടത്.
ബംഗളൂരുവിലാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവായ ബാലമുരുകൻ (40) കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന ഭുവനേശ്വരിക്ക് നേരെ അഞ്ച് റൗണ്ടാണ് ബാലമുരുകൻ വെടിവച്ചതെന്ന് പൊലീസ് പറയുന്നു. സോഫ്റ്റ്‌വെയർ എൻജീനിയറായിരുന്ന ബാലമുരുകൻ നാല് വർഷം മുൻപാണ് ജോലി ഉപേക്ഷിച്ചത്.
2011ലാണ് രണ്ടു പേരും വിവാഹിതരായത്. 2018 ദമ്പതികൾ ബംഗളൂരുവിലേക്ക് താമസം മാറി. ഇരുവരും തമിഴ്നാട് സേലം സ്വദേശികളാണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. പ്രതിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നാണ് പൊലീസ്. ഇതിനെ തുടർന്ന് ഒരു വർഷത്തിലേറെയായി രണ്ടുപേരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. യുവതി കുട്ടികളോടൊപ്പം രാജാജിനഗറിലായിരുന്നു താമസിച്ചിരുന്നത്. ഒരാഴ്ച മുൻപ് ഭുവനേശ്വരി ഭർത്താവിന് വിവാഹമോചന നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
"https://www.facebook.com/Malayalivartha

























