വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി ഇന്ത്യന്‍ റെയില്‍വേ. സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്തു. വര്‍ക്കല അകത്തുമുറിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് പണിത താത്കാലിക റോഡ് അടയ്ക്കാതിരുന്നത് വീഴ്ചയായെന്നാണ് വിലയിരുത്തല്‍. കല്ലമ്പലം സ്വദേശി ഓടിച്ച ഓട്ടോറിക്ഷ ഇതുവഴിയാണ് പ്ലാറ്റ്‌ഫോമിലേക്കെത്തി ട്രാക്കിലേക്ക് മറിഞ്ഞത്. ഓട്ടോ ഓടിച്ചയാള്‍ക്കെതിരെ ആര്‍പിഎഫ് കേസെടുത്തു. ഡ്രൈവറെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വഴി തെറ്റിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
ഇന്നലെ രാത്രിയാണ് പ്ലാറ്റ് ഫോമില്‍ നിന്ന് മറിഞ്ഞ് ട്രാക്കിലേക്ക് വീണ ഓട്ടോയില്‍ വന്ദേഭാരത് ഇടിച്ചത്. ട്രാക്കില്‍ കിടന്ന ഓട്ടോറിക്ഷയില്‍ വന്ദേഭാരത് ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. വന്‍ ദുരന്തം ഒഴിവായത്. റെയില്‍വേ തത്കാലത്തേക്കുണ്ടാക്കിയ റോഡിലൂടെയാണ് കല്ലമ്പലം സ്വദേശി സുധി ഓട്ടോറിക്ഷ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചുകയറ്റിയത്. പ്ലാറ്റ്‌ഫോം വീതികൂട്ടല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങളെത്തിക്കാനുണ്ടാക്കിയ വഴിയിലൂടെ കയറി. പിന്നാലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. പിന്നാലെയെത്തിയ വന്ദേഭാരത് ഓട്ടോയെ ഇടിച്ചു. അപകടത്തില്‍ ആളപായമില്ല. അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളമാണ് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ട്രാക്കിനും ട്രെയിനും തകരാറില്ല. ദക്ഷിണ റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha























