കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്

പയ്യന്നൂർ രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരന്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലെ ഉള്ളടക്കം. ഇന്നലെ രാത്രിയാണ് രണ്ടും ആറും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കലാധരനും അമ്മയും തൂങ്ങിമരിച്ചത്.
കൂട്ട ആത്മഹത്യയ്‌ക്കു പിന്നിൽ കലാധരന്റെ ഭാര്യയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കുട്ടികളെ വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടതും പൊലീസ് വിളിപ്പിക്കുന്നതും കുടുംബത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്‌ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു.
പിന്നാലെ കുട്ടികളെ അമ്മയ്‌ക്ക് കൈമാറിയെങ്കിലും അവിടെ നിൽക്കാൻ ഇഷ്ടമില്ലാത്തതിനാൽ കുട്ടികൾ തിരിച്ച് വന്നു. എന്നാൽ കുട്ടികളെ വിട്ടുകിട്ടുന്നതിനായി വീണ്ടും പൊലീസ് മുഖേനെ കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നു ബന്ധുവായ ബാലു ആരോപിച്ചു.
കലാധരന്റെ കുടുംബത്തിനെതിരെ നിരന്തരം കള്ളക്കേസ് കൊടുത്തും നയൻതാര മാനസികമായി പീഡിപ്പിച്ചിരുന്നു. കലാധാരന്റെ അച്ഛനെതിരെ പോക്സോ കേസുകൾ അടക്കം നിലവിലുണ്ട്. ഇത്തരം ഒരവസ്ഥയിൽ ജീവിക്കാൻ ബുദ്ധിമുട്ടിക്കാണെന്ന് കലാധരൻ ബന്ധുക്കളോട് പറഞ്ഞിരുന്നു.
പാചകക്കാരനായ കലാധരൻ കേറ്ററിങ് സർവീസും നടത്തിയിരുന്നു. കലാധരന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ ഓട്ടോ ഡ്രൈവറും അറിയപ്പെടുന്ന നാടക നടനുമാണ്. സാമ്പത്തികമായി ഇവർ നല്ലനിലയിലായിരുന്നു. മുൻപ് ഉണ്ണികൃഷ്ണനും ഉഷയ്‌ക്കുമെതിരെ കലാധരന്റെ ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. പിന്നീട് ഇത് ഒത്തുതീർപ്പാക്കുകയും യുവതി തിരികെ വരികയും ചെയ്തു. പിന്നാലെ പ്രശ്നമുണ്ടാക്കണ്ടെന്ന് കരുതി ഉണ്ണികൃഷ്ണനും ഉഷയും വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട് യുവതി വീണ്ടും സ്വന്തം വീട്ടിലേക്ക് പോയതോടെ ഉഷ കുഞ്ഞുങ്ങളെ നോക്കാൻ കലാധാരന്റെ വീട്ടിലെത്തി. ഉണ്ണികൃഷ്ണൻ ഇപ്പോഴും വാടക വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇതിനിടെയാണ് കൂട്ട മരണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി സെന്റർ വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രാത്രിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.
https://www.facebook.com/Malayalivartha


























