Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

തലയില്‍ കൈവച്ച് ജീവനക്കാര്‍... സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രയില്‍ പുതിയ സര്‍ക്കാര്‍ പെടാന്‍ സാധ്യത, കാസർകോട്ടും കോഴിക്കോടും മഹിളാമോർച്ചയുടെ പ്രതിഷേധം

16 MAY 2026 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..

15 മുതല്‍ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന് പറഞ്ഞത് കെസി വേണുഗോപാലും വിഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കളാണ്. ശമ്പളം കൊടുക്കാന്‍ പോലും കാശില്ലാത്ത കെഎസ്ആര്‍ടിസിയില്‍ പകുതിയില്‍ കൂടുതല്‍ വരുന്ന സ്ത്രീകളെ എങ്ങനെ സൗജന്യമായി യാത്ര ചെയ്യിക്കും. ജെന്‍ഡര്‍ കണക്കാക്കുന്ന ടിക്കറ്റ് എടുത്തപ്പോള്‍ ഉടന്‍ നടപ്പാക്കുമെന്ന് പലരും ചിന്തിച്ചു. പക്ഷെ കടമ്പകള്‍ ഏറെ. ഇന്ദിരാ ഗ്യാരന്‍റി നടപ്പാക്കാന്‍ പണം എവിടെ.സ്ത്രീകള്‍ക്ക് എവിടെ വേണോ പോകാമെന്നാണ് പറഞ്ഞത്. ഇത് നടപ്പിലാക്കിയില്ലെങ്കില്‍ പകുതി വരുന്ന സ്ത്രീ വോട്ടര്‍മാര്‍ തിരിയും.

അതേസമയം മഹിളാ മോര്‍ച്ചക്കാര്‍ പ്രതിഷേധം തുടങ്ങി. ഇതി ഇടത് പക്ഷം കൂടി ഏറ്റെടുക്കുന്നതോടെ കുശാല്‍. സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം നടന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്, കാസർകോട് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസിൽ കയറി പ്രതിഷേധിച്ചു. കാസർകോട് ടെർമിനൽ ഉപരോധിച്ച നേതാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രവർത്തകർ സമരം തുടര്‍ന്നു.

ജില്ലാ നേതാക്കളെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോട് ടൗൺ പോലീസ് സ്‌റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. മെയ് മാസം 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. ഇന്ന് മെയ് 15 ആണെന്നും അതിനാൽ തീരുമാനം നടപ്പിലാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലേറിയിട്ടില്ലാ എന്നിരിക്കെയാണ് മഹിളാമോർച്ച സമരം നടത്തുന്നത്. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനമെടുത്താൽ മാത്രമേ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വാഗ്ദാനം നടപ്പിലാക്കാനാകു എന്നാണ് മറുവാദം.

അതേസമയം കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീൺ കുമാർ, മാത്യു കുഴൽനാടൻ എന്നിവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ഹൈക്കമാൻഡ് തീരുമാനങ്ങൾ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെന്ന് കെസി പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകുക എന്നതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ആക്രമണങ്ങളിൽ ഒരുപാട് പിച്ചി ചീന്തിയില്ലേ എന്ന് വൈകാരിക പ്രതികരണവും നടത്തി. കഴിവുള്ള മന്ത്രിമാർ ഉണ്ടാകുമെന്നും കെസി പറഞ്ഞു. രമേശ് ചെന്നിത്തലയെ സന്ദ‍ശിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

അതേസമയം എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് കെ.സി വേണുഗോപാൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. വിജയം നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനം. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുകയെന്നായിരുന്നു കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഈ അഭിനന്ദന കുറിപ്പിന് താഴെ വന്ന കമന്റുകളാണ് രസകരം. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ ചാരിയാണ് കമന്റുകളേറയും. ‘’എഴുതിയിട്ടില്ലാത്ത അല്ലെങ്കിൽ എഴുതാൻ ആഗ്രഹിക്കാത്ത പരീക്ഷ ജയിക്കണം എന്ന് വാശിപിടിക്കരുത് കുട്ടികളേ'', SSLC പരീക്ഷ എഴുതാതെ +1 സീറ്റിനു ശ്രമിക്കുകയും ചെയ്യരുത്, തോറ്റവന്റെ വേദന തോറ്റവന് അല്ലേ അറിയൂ, പൊരുതി വീണവർക്ക് ഇന്ന് മോട്ടിവേറ്റ് ചെയ്യാൻ നിങ്ങളെകാൾ വലിയ നേതാവില്ല കേരളത്തിൽ'' തുടങ്ങിയവയാണ് കമന്റുകൾ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക.

മുറുകുന്ന സതീശൻ, അയയാതെ വേണുഗോപാൽ. തർക്കം പരിഹരിക്കാൻ രമേശ് ചെന്നിത്തല നയിക്കട്ടെ എന്നൊരു ഫോർമുല. അങ്ങനെ പ്രവചിച്ചവരും പ്രതീക്ഷിച്ചവരും പ്രാർഥിച്ചവരും ആയിരുന്നു രാവിലെ മുതൽ വഴുതക്കാട് ഈശ്വരവിലാസം റോഡിൽ ചെന്നിത്തലയുടെ ‘ദേവദത്തം’ എന്ന വീട്ടിൽ . പ്രാർഥനയും പ്രഭാത ഭക്ഷണവും കഴിഞ്ഞു രമേശ് ഓഫിസ് മുറിയിൽ വന്നു. ചാനൽ വാർത്തകളിലായിരുന്നു കണ്ണ്. എംഎൽഎമാരുടെ യോഗം ഉച്ചയ്ക്കു നിശ്ചയിച്ചിരുന്നത് നാലു മണിയിലേക്കു മാറ്റി, കേന്ദ്ര നേതാക്കൾ ചാർട്ടേഡ് വിമാനത്തിൽ എത്തും, കെ.സി.വേണുഗോപാൽ വരുമോ ഇല്ലയോ...വാർത്തകളുടെ പ്രളയം.

പുറത്തു മാധ്യമപ്രവർത്തകർക്ക് ചെന്നിത്തലയുടെ പ്രതികരണം വേണം. എല്ലാവരെയും കൈവീശിക്കാണിച്ചിട്ടു രമേശ് പറഞ്ഞു, ‘തീരുമാനം വരട്ടെ. നമുക്കു കാണാം.’ അദ്ദേഹം അകത്തേക്കു പോയി. പിന്നാലെ ജ്യോതികുമാർ ചാമക്കാല എംഎൽഎ എത്തി. അൽപനേരം കഴിഞ്ഞ‍് എംഎൽഎമാരായ ടി.ജെ.വിനോദും അൻവർ സാദത്തും കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും വന്നു. സാധ്യതകൾ അറിഞ്ഞിട്ടു വന്നതാകുമോ നേതാക്കൾ എന്നായി മറ്റുള്ളവർക്ക് സംശയം. എഐസിസി 12 മണിക്ക് ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ചാനൽ ഫ്ലാഷ്. നിമിഷങ്ങൾക്കകം ചെന്നിത്തലയ്ക്ക് രാഹുൽ ഗാന്ധിയുടെ ഫോൺ . രമേശ് ഹാളിന്റെ മൂലയിലേക്കു മാറി. ദീർഘമായ സംസാരം. തന്റെ സീനിയോറിറ്റി മുതൽ കേരളത്തിലെ സാധ്യതകൾ വരെ ചെന്നിത്തല വിശദീകരിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം കന്റോൺമെന്റ് ഹൗസിൽ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ആഹ്ലാദം പങ്കിടുന്ന വി.ഡി.സതീശൻ. നിയുക്ത എംഎൽഎമാരായ മുഹമ്മദ് ഷിയാസ്, ഷാനിമോൾ ഉസ്മാൻ, സിറിയക് തോമസ്, വി.ടി.ബൽറാം തുടങ്ങിയവർ സമീപം. ചിത്രം: ജെ.സുരേഷ് / മനോരമ

എല്ലാം കേട്ട രാഹുൽ ഒടുവിൽ പറഞ്ഞു.‘ സതീശനെ മുഖ്യമന്ത്രിയാക്കാനാണു തീരുമാനം. രമേശും മന്ത്രിസഭയിൽ ഉണ്ടാകണം ’. താൻ മന്ത്രിയാകുന്ന കാര്യത്തിൽ പിന്നീടു പ്രതികരിക്കാമെന്നു ചെന്നിത്തല പറഞ്ഞതോടെ സംഭാഷണം അവസാനിച്ചു. മടങ്ങി മുറിയിലേക്കു വന്ന ചെന്നിത്തല ‘സതീശനാണു മുഖ്യമന്ത്രി ’യെന്ന് എല്ലാവരോടും പറഞ്ഞു. നിമിഷങ്ങൾക്കകം ഡൽഹിയിൽ പ്രഖ്യാപനം വന്നു. 10 മിനിറ്റിന് ശേഷം രമേശ് ഡ്രൈവറെ അന്വേഷിച്ചു. വീടിനു പിന്നിലെ റോഡിലായിരുന്നു കാർ. മുന്നിലൂടെ ഇറങ്ങിയാൽ മാധ്യമപ്രവർത്തകർ കാത്തു നിൽക്കുന്ന കാര്യം സഹായി ഓർമിപ്പിച്ചു. ആ സാഹചര്യം ഒഴിവാക്കി എംഎൽഎമാരോടും നേതാക്കളോടും യാത്ര പറഞ്ഞ് രമേശ് വീടു വിട്ടു. വിവരം 20 മിനിറ്റ് കഴിഞ്ഞാണു മാധ്യമപ്രവർത്തകർ അറിയുന്നത്. അവർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (18 minutes ago)

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു; കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (26 minutes ago)

ശക്തമായ നീരൊഴുക്ക്; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും; പേപ്പാറ, അരുവിക്കര ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം ; ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്  (34 minutes ago)

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (53 minutes ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (1 hour ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (2 hours ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

ഉറക്കമില്ലാതെ ISRO  (2 hours ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (2 hours ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (3 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (3 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (3 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (3 hours ago)

Malayali Vartha Recommends