Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും 

16 MAY 2026 07:07 AM IST
മലയാളി വാര്‍ത്ത
കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് കേരള നിയമസഭയിൽ അംഗത്വം നേടാൻ  വ്യാജ സത്യവാങ് മൂലം നൽകിയതിന്  മന്ത്രി മുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജിയിൽ  ഇന്ന് (ശനിയാഴ്ച) മെയ് 16 ന് കോടതി ഉത്തരവ് പ്രഖ്യാപിക്കും.  ഇലക്ഷൻ കമ്മീഷനാണ് അധികാരമെന്ന് ഏപ്രിൽ 22 ന്  മ്യൂസിയം പോലീസ് റിപ്പോർട്ട്   സമർപ്പിച്ചിരുന്നു. അതേസമയം 6 മാസം തടവും  പിഴയും ശിക്ഷ വിധിക്കാവുന്ന ക്രിമിനൽ കുറ്റമെന്ന് നിയമത്തിൽ വിവക്ഷിക്കുന്നതിനാൽ കോടതിക്കാണ് കേസ് എടുക്കാനുള്ള അധികാരമെന്നും വാദി ഭാഗം ബോധിപ്പിച്ചു.   കൂടുതൽ രേഖകൾ പിടിച്ചെടുക്കാനുള്ളതിനാൽ പോലീസ് അന്വേഷണം അനിവാര്യമാണെന്നും വാദി ഭാഗം ബോധിപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ടാനിയ മറിയം ജോസിന്റെ  കോടതിയാണ് കേസിൽ ഉത്തരവ് പറയുന്നത്.   മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും  പൊതുമരാമത്ത് - ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനും ഭാര്യയും ഐ റ്റി കൺസൾട്ടൻസി സ്ഥാപനമായ എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയിലിനുമെതിരെയുളള പരാതിയിൽ   റിപ്പോർട്ട് ഹാജരാക്കാനാണ് കോടതി  ഏപ്രിൽ 7 ന് മ്യൂസിയം പോലീസിനോട്  ഉത്തരവിട്ടിരുന്നത്.   ജന പ്രാധിനിത്യ നിയമത്തിലെ വകുപ്പ് 125 എ ( കളവായ വിവരം കാണിച്ചും വിവരങ്ങൾ മറച്ചുവെച്ചും വ്യാജ സത്യവാങ്മൂലം നൽകൽ) , ക്രിമിനൽ ഗൂഢാലോചന, പൊതു ഉദേശ്യം , എന്നീ കുറ്റങ്ങൾക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട്  അഡ്വ. നെയ്യാറ്റിൻകര . പി. നാഗരാജ് ആണ്  കേസ് ഫയൽ ചെയ്തത്. റിയാസും വീണയും വാസസ്ഥലമായ മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിക്കകത്തുള്ള നന്തൻകോട് ക്ലിഫ് ഹൗസിൽ ക്രിമിനൽ ഗൂഡാലോചന നടത്തി വീണക്ക് കൊച്ചിൻ മിനറൽസ് ആന്റ് റീട്ടെയിൽ കമ്പനി എംഡിയായ   ശശിധരൻ കർത്തയെന്ന കരിമണൽ കർത്തയിൽ നിന്ന് ചെയ്യാത്ത സേവനത്തിന് അഴിമതി മാർഗ്ഗത്തിലൂടെ ലഭിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടി രൂപ മറച്ച് വെച്ചു. സത്യവാങ്മൂലത്തിൽ പത്താം പേജിൽ വീണ എക്സാ ലോജിക് കമ്പനി ഉടമയാണെന്ന വിവരം മറച്ചു വെച്ചു. പതിനൊന്നാം പേജിൽ   ജീവിത പങ്കാളി ഏർപ്പെട്ടിട്ടുളള കരാറുകളുടെ വിശദാംശ കോളത്തിൽ വീണയും കർത്തയുടെ സി എം ആർ എൽ കമ്പനിയുമായുളള കരാർ മറച്ച് വെച്ച്  "ഇല്ല" എന്ന കളവായ വിവരം നൽകി. നികുതി വെട്ടിപ്പടക്കമുളള നിയമ ലംഘനങ്ങൾ കണ്ടെത്തിയ ആദായ നികുതി വകുപ്പ്ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ 73 പേജടങ്ങുന്ന ഉത്തരവ് , വിവരങ്ങൾ മറച്ചുവെച്ചും കളവായ വിവരങ്ങൾ കാണിച്ചും മുഹമ്മദ് റിയാസ് 2021 ലും 2026 കാലയളവിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളും ഫയലിൽ സ്വീകരിച്ചാണ് കോടതി ഉത്തരവ്.    "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (9 minutes ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (12 minutes ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (19 minutes ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (37 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (49 minutes ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (57 minutes ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (1 hour ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (1 hour ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (9 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (10 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (12 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (12 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (12 hours ago)

Malayali Vartha Recommends