യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക.
.എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. .ആദ്യ ബഡ്ജറ്റ് ജൂൺ അഞ്ചിന് അവതരിപ്പിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മേയ് 29 നാണ് . മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനവും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാവും കോൺഗ്രസിന്.
ഇന്ന് ഘടകകക്ഷികളുമായി പ്രത്യേകം ചർച്ച നടത്തി തീരുമാനത്തിലെത്തുകയും ചെയ്യും. ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിച്ചേക്കും. ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്), കെ.ഡി.പി കക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനം. ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകിയേക്കും.
രമേശ് ചെന്നിത്തല ചില ഉപാധികൾ വച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ആവശ്യപ്പെടാനാണ് സാധ്യത. ധനകാര്യം നൽകാനാണ് മുഖ്യമന്ത്രിക്ക് താത്പര്യം. ആഭ്യന്തരം കിട്ടാതെ ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമോയെന്ന് സംശയമാണ്. ദീപാദാസ് മുൻഷി ചെന്നിത്തലയെക്കണ്ട് ചർച്ച നടത്തിയിരുന്നു. കൊച്ചിയിലേക്ക് പോയ വി.ഡി.സതീശൻ ഇന്ന് രാവിലെ തിരിച്ചെത്തുന്നതോടെ ചർച്ച തുടരും.
അതേസമയം ചെന്നിത്തലയ്ക്കു പുറമേ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ,എൻ.ശക്തൻ, എം.വിൻസെന്റ്, പി.സി.വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, എം.ലിജു, ഷാനിമോൾ ഉസ്മാൻ, ചാണ്ടിഉമ്മൻ, ടി.ജെ.വിനോദ്, മാത്യുകുഴൽനാടൻ, എ.പി.അനിൽകുമാർ, സേനാപതി വേണു, സുമേഷ് അച്യുതൻ,ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, കെ.പ്രവീൺകുമാർ, കെ.ജയന്ത് തുടങ്ങിയവരാണ് കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയിൽ ഇടംപിടിക്കാൻ സാദ്ധ്യതയേറെയുള്ളത്.
"https://www.facebook.com/Malayalivartha


























