തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻറണി രാജുവിൻെറ അപ്പീൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണനയിൽ

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻറണി രാജുവിൻെറ അപ്പീൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. ലഹരികേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസിൽ അന്നത്തെ കേസിലെ അഭിഭാഷകനായിരുന്ന ആൻറണി രാജുവിനെ മൂന്നു വർഷം തടവും 10,000 രൂപ പിഴയുമാണ് നെടമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലാണ് പരിഗണിക്കുന്നത്. കേസിൽ ശിക്ഷക്കപ്പെട്ടതോടെ അയോഗ്യനായ ആൻറണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സാധിച്ചിരുന്നില്ല. അയോഗ്യത നീക്കണമെന്നാവശ്യപ്പെട്ട് ആൻറിരാജു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല ഉത്തരവ് കിട്ടിയിരുന്നില്ല.
അതേസമയം കേസിനാസ്പദമായ സംഭവം നടക്കുന്നത് 1990 ഏപ്രിലിലാണ് . അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയതിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ആസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോർ സർവലി പിടിയിലാകുകയും ചെയ്തു. ഈ കേസിൽ പ്രതിഭാഗം അഭിഭാഷകനായ കല്ലൂർ സൻഫാറിന്റെ ജൂനിയറായിരുന്നു അന്ന് ആന്റണി രാജു വിചാരണക്കോടതി പ്രതിയായ ആൻഡ്രൂ സാൽവദോറിനെ 10 വർഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അപ്പീൽ നൽകിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് കോടതിയിൽ വാദിച്ചു. തുടർന്ന് ഹൈക്കോടതി പ്രതിയെ വിട്ടയയ്ക്കുകയായിരുന്നു. കോടതി സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചാണ് അഭിഭാഷകൻ പ്രതിയെ രക്ഷപ്പെടുത്തിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തൊണ്ടിമുതലിൽ മാറ്റം വരുത്തിയെന്നാരോപിച്ച് 1994-ൽ രജിസ്റ്റർ ചെയ്ത കേസിൽ 2006-ലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha
























