Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍

31 AUGUST 2026 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

നേപ്പാളിലെ മഹാപ്രളയത്തില്‍ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം സുരക്ഷിതര്‍. മുതിര്‍ന്ന മൂന്ന് ആനകളും രണ്ട് കുട്ടിയാനകളും ഉള്‍പ്പെടുന്ന ആനക്കൂട്ടം ഇപ്പോള്‍ കുത്തൊഴുക്കില്‍പ്പെട്ട കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുഖമായിരിക്കുന്നു. ഒഴുക്കില്‍പ്പെട്ട പാറകളിലും മരങ്ങളിലും തട്ടി നേരിയ മുറിവും ചതവുമുണ്ടായല്ലാതെ ആനക്കുട്ടം സുഖമായി കാട്ടില്‍ കഴിയുന്നു. അതിജീവന പോരാട്ടത്തില്‍ മഹാപ്രളയത്തിലെ കുത്തൊഴുക്കിനെ ധീരമായി നേരിട്ട ആനകള്‍ ഇപ്പോഴും വനപാലകരുടെ നീരീക്ഷണത്തിലാണ്. ഡ്രോണ്‍ ഉപയോഗിച്ച് ആനകളുടെ നീക്കം വനപാലകര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതേ സമയം കൂട്ടത്തില്‍ വേറെയും കുട്ടിയാനകള്‍ ഉണ്ടായിരുന്നുവെന്നു അവ രക്ഷപ്പെട്ടിട്ടില്ലെന്നും സംശയിക്കുന്നവരുണ്ട്.

നേപ്പാളിലെ പ്രളയത്തില്‍ ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട അഞ്ച് കാട്ടാനകളുടെ അതിജീവനത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തന്റെയും  ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അതിവേഗപ്രളയത്തിനും കുത്തൊഴുക്കിലും കുട്ടിയാനകളെ ഉപേക്ഷിക്കാതെ ആനക്കൂട്ടം മണിക്കൂറുകളോളം ഒഴുകി നീന്തി കര പറ്റുന്നതായിരുന്നു. നേപ്പാള്‍ പ്രളയത്തിലെ ഒഴുക്കില്‍പ്പെട്ട ആനകള്‍ ബഹ്‌റൈച്ചിലെ ഗിരിജാപുരി ബാരേജിന് സമീപമുള്ള കുത്തിയൊഴുകുന്ന ജലാശയത്തിലെത്തി.

തങ്ങളുടെ ജീവന്‍ പോലും അപകടത്തിലായിരുന്നിട്ടും മുതിര്‍ന്ന ആനകള്‍ തങ്ങളുടെ കുട്ടികള്‍ക്കൊപ്പം തന്നെ തുടരുകയായിരുന്നു. ആനകള്‍ ബാരേജിന് സമീപം കുടുങ്ങിയതോടെ വനംവകുപ്പും ജലസേചനവകുപ്പും സംയുക്തമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുത്തൊഴുക്കില്‍പ്പെട്ട ആനകള്‍ മുങ്ങിയും പൊങ്ങിയും നീന്തിയും മണിക്കൂറുകള്‍ ക്ലേശിച്ചുകൊണ്ടിരുന്നു. കുട്ടിയാനകളെ തുമ്പിക്കൈയില്‍ താങ്ങി കുത്തൊഴുക്കില്‍ നീന്താന്‍ ശ്രമം നടത്തി. മിനുറ്റുകളോളം വെള്ളത്തില്‍ മുങ്ങിപ്പോയ ആനകള്‍ അടിയൊഴുക്കില്‍പ്പെട്ടുവെന്നും രക്ഷപ്പെടുക അസാധ്യമാണെന്നും ഏറെപ്പേരും കരുതി. എന്നാല്‍ മിനിറ്റുകള്‍ക്കുശേഷം ആനകളുടെ തുമ്പിക്കൈകള്‍ അതിശയകരമായി വെള്ളത്തില്‍ പൊങ്ങിവന്നപ്പോഴൊക്കെ കാഴ്ചക്കാര്‍ക്ക് ആശ്വാസമായി.

അപകടകരമായ സാഹചര്യത്തില്‍ ആനകളെ സുരക്ഷിതമായി കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മണിക്കൂറുകളോളം വേണ്ടിവന്നു. മനുഷ്യര്‍ക്ക് പോലും മാതൃകയാകുന്ന ധൈര്യവും കൂട്ടായ്മയുമാണ് കാട്ടാനകള്‍ കാണിച്ചതെന്നായിരുന്നു പലരുടെയും പ്രതികരണം. ആയിരത്തോളം പേര്‍ക്ക് മരണം സംഭവിച്ച നേപ്പാളിലെ പ്രളയം വലിയ നാശനഷ്ടങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് ഈ ആനക്കൂട്ടത്തിന്റെ അതിശയകരമായ രക്ഷപ്പെടലുണ്ടായത്.

നേപ്പാളിലെ ഭോട്ടെ കോശി, കര്‍ണാലി നദികളിലുണ്ടായ കടുത്ത പ്രളയത്തിലാണ് അഞ്ച് ആനകള്‍ ഉള്‍പ്പെടുന്ന കുടുംബം ഒഴുക്കില്‍പ്പെട്ടുപോയത്.നദിയിലൂടെ കിലോമീറ്ററുകളോളം ഒഴുകി നീങ്ങിയ ആനക്കൂട്ടം ഒടുവില്‍ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലുള്ള ഗിരിജാപുരി ബാരേജിന് സമീപത്തെ അഗാധമായ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നു
വിവരം അറിഞ്ഞയുടന്‍ ഉത്തര്‍പ്രദേശ് വനംവകുപ്പും ജലസേചന വകുപ്പും അടിയന്തരമായി ഇടപെട്ടു.

നദിയിലെ ശക്തമായ ഒഴുക്ക് നിയന്ത്രിക്കാനായി ബാരേജിന്റെ ഗേറ്റുകള്‍ അടിയന്തരമായി അടച്ചു. ബാരേജ് അടച്ചതോടെ ഒഴുക്ക് കുറഞ്ഞപ്പോള്‍ നിയന്ത്രണം വീണ്ടെടുത്ത ആനകള്‍ കുട്ടികളെയും കൂട്ടി ബാരേജിനടുത്തുള്ള ആഴം കുറഞ്ഞ ഭാഗത്തേക്ക് നീങ്ങി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഞ്ച് ആനകളെയും വനപാലകര്‍ സുരക്ഷിതമായി കരയ്ക്ക് കയറ്റിവിട്ടു. പ്രളയ ഭീഷണി നിലനില്‍ക്കെയും ബാരേജ് അടച്ച് ജലവിതാനം കുറച്ചതിനാലാണ് ഒരു വിധം ആനകള്‍ക്ക് കരയില്‍ കയറാന്‍ പറ്റിയത്. ബാരേജ് അടച്ചിരുന്നില്ലെങ്കില്‍ ആനക്കുട്ടികള്‍ രക്ഷപ്പെടാനുള്ള സാധ്യതയൊന്നുമില്ലായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ ഗോപിയാ പ്രദേശത്താണ് ഈ ഗാരേജ് സ്ഥിതിചെയ്യുന്നത്.

ബെഹ്‌റെയ്ച്ച് ജില്ലയിലെ ഗിരിജാ നദിയിലാണ് ഈ ഗാരേജ് നിര്‍മിച്ചിരിക്കുന്നത്. വലിയ അപകടസാധ്യത നിലനിന്നിരുന്ന സാഹചര്യത്തില്‍, ആനകളെ പ്രകോപിപ്പിക്കാതെയും സുരക്ഷിതമായും കരയിലെത്തിക്കാനുള്ള ഉദ്യോഗസ്ഥരുടെ കഠിനശ്രമം മണിക്കൂറുകളോളം നീണ്ടുനിന്നു. ഒടുവില്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി അഞ്ച് ആനകളെയും സുരക്ഷിതമായി കരയ്ക്ക് കയറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. അസാധാരണ ധൈര്യശാലികള്‍ എന്നാണ് ഈ ആനക്കൂട്ടത്തെ സോഷ്യല്‍ മീഡിയയില്‍ പലരും വിശേഷിപ്പിച്ചത്. ആനകളെ രക്ഷപ്പെടുത്തുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലിനും സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിനും വന്‍ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (23 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (30 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (37 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (41 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (50 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (55 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (59 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends