സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്....

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്. ഗ്രാമിന് 135രൂപ കുറഞ്ഞ് 14,370 ആണ് വിപണിവില. പവന് 10,80രൂപ ഇടിഞ്ഞ് 1,14,960 രൂപയുമായി. സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ക്ക് തുടക്കമിട്ടായിരുന്നു കഴിഞ്ഞയാഴ്ച കടന്നുപോയത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ പരാമര്‍ശങ്ങളാണ് വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പണനയത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടി വന്നേക്കാമെന്ന സൂചനയാണ് വാര്‍ഷ് നല്‍കിയത്. ഇതോടെ വരും മാസങ്ങളില്‍ സ്വര്‍ണവിലയുടെ മുന്നേറ്റത്തിന് വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന വിലയിരുത്തലുകള്‍ ശക്തമായി.
ഫെഡറല്‍ റിസര്‍വ് വാര്‍ഷിക സാമ്പത്തിക സിംപോസിയമായ ജാക്‌സണ്‍ ഹോള്‍ സമ്മേളനത്തിലാണ് പലിശനിരക്കും പണപ്പെരുപ്പവും സംബന്ധിച്ച് വാര്‍ഷ് നിലപാട് വ്യക്തമാക്കിയത്.
വാര്‍ഷിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ഇടിവും ഇതിന്റെ സൂചനയായാണ് വിപണി വിലയിരുത്തുന്നത്.
"
https://www.facebook.com/Malayalivartha
























