മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി

സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ മുഡലാഗി താലൂക്കിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി അരുണ്‍ കുമാര്‍ പിടിയിലായി. ഇരുവരും ഒരേ നാട്ടുകാരാണ്. മാത്രമല്ല ഇരുവരും മുഡലാഗിയിലെ പ്രിയ സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരായിരുന്നു.
ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഒരാള്‍ കൂടുതല്‍ ഇറച്ചിക്കഷ്ണങ്ങള്‍ കഴിച്ചതാണ് വാക്കുതര്‍ക്കത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്‍ക്കത്തിനിടെ സീതാറാമിന്റെ നെഞ്ചില്‍ അരുണ്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് അരുണ്‍തന്നെ സീതാറാമിനെ സമീപത്തെ ഗോകക് ആശുപത്രിയിലെത്തിച്ചു. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതെന്നാണ് അരുണ്‍ ഡോക്ടര്‍മാരെ അറിയിച്ചത്.
എന്നാല്‍ ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പിന്നാലെ സീതാറാം മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















