ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ

കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമായ വിവരങ്ങൾ പുറത്ത്. മിൽപീറ്റസിലെ ഒരു അപ്പാർട്ട്‌മെൻറ് സമുച്ചയത്തിലാണ് കൊല്ലപ്പെട്ട രണ്ടുപേരും പ്രതിയായ അനിലയും താമസിച്ചിരുന്നത്. വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ ഒന്നിച്ചാണ് ഓണാഘോഷങ്ങളിൽ പങ്കെടുത്തതും സിനിമ കാണാൻ പോയിരുന്നതും.
ഓഗസ്റ്റ് 28 ന് യുഎസ് പ്രാദേശികസമയം 1.53നാണ് കൊലപാതകം നടന്നത് പ്രതിയായ അനില, ആൻ മേരിയെ അപ്പാർട്ട്‌മെന്റിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് താഴെയെത്തി അഞ്ജനയെ അപ്പാർട്ട്‌മെന്റിന് പുറത്തേക്ക് വിളിച്ചിറക്കി കാറിടിപ്പിച്ച് കൊലപ്പെടുത്തി .
അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിന്റെ ഭർത്താവ് കോട്ടയം ചിങ്ങവനം പള്ളത്ര വീട്ടിൽ ജേക്കബ് ഫ്ലാറ്റിലെത്തി നോക്കുമ്പോഴാണ് കുത്തേറ്റു ചോര വാർന്ന് ആൻ മരിച്ചുകിടക്കുന്നതു കാണുന്നത്. സംഭവത്തിൽ അടിമുടി ദുരൂഹത നിറഞ്ഞിരിക്കുകയാണ്.
അതിനിടെ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കൂടുതൽ വിശദാംശങ്ങൾ ഇനിയും കിട്ടിയിട്ടില്ല. ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.തൃശൂർ സ്വദേശിനി അഞ്ജനയുടെ ബന്ധുക്കളുമായി സുരേഷ് ഗോപി ആശയ വിനിമയം നടത്തി .
https://www.facebook.com/Malayalivartha
























