Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!

31 AUGUST 2026 06:09 PM IST
മലയാളി വാര്‍ത്ത

"ഹായ് ഫ്രണ്ട്‌സ്, നമസ്കാരം...
ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി ആരംഭിക്കുന്ന മാലാഖ ശവപ്പെട്ടിക്ക് എൻ്റെ എല്ലാവിധ ആശംസകളും ഞാൻ നേരുകയാണ്... നിങ്ങൾക്ക് ഒരുപാടുപേർക്ക് ഉടനേ....(പൊട്ടിച്ചിരി)

 

ഇവിടെ എല്ലാം സെറ്റാണ്... പിന്നെ പെണ്ണൊക്കെ ഓക്കെയാണ്... പൊരുത്തങ്ങൾ എല്ലാ ഓക്കെയാണ് ഒരു പൊരുത്തം ഒഴിച്ച്... ഏതു പൊരുത്തം..? ഇതിൻ്റെ മറുപടി ഏറെ പൊട്ടിച്ചിരിപ്പിക്കാൻ പോന്നതാണ്. അതു ടീസറിലൂടെ കേൾക്കാം. പിന്നെ ചിത്രത്തിലുമുണ്ടല്ലേ? ശവപ്പെട്ടികടക്ക് ആശംസകൾ നേരുന്ന സ്വപ്നേഷും, പെണ്ണിൻ്റെ പൊരുത്തക്കേടിലെ വൈരുദ്ധ്യം കണ്ടുപിടിക്കുന്നവനേയുമൊക്കെ ഈ ടീസറിൽ കാണാം.

 

ആധുനിക ശാസ്‌ത്ര വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഐ.എസ്.ആർ.ഓപോലും പുതിയ റോക്കറ്റ് വിഷേപിക്കുന്നത് ഗണപതി ഹോമം കഴിഞ്ഞാണെന്ന കളിയാക്കലും, ഒരു ഓർമ്മപ്പെടുത്തൽ പോലെ കേൾക്കാം. ജി.മാർത്താണ്ഡൻ സംവിധാനം ഓട്ടം തുള്ളൽ എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്തമായ ഭാഗങ്ങളാണിത്.

 

പ്രശസ്‌ത നടൻ ടൊവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ഈ ടീസർ ഇതിനകം നവമാധ്യമങ്ങളിൽ ഏറെ വൈറലാകുന്നു. ചിരിയും ചിന്തയും സാമൂഹ്യ വിമർശനവുമൊക്കെ ചേർത്തു കൊണ്ടുള്ള ഒരു ക്‌ളീൻ എന്റെർറ്റൈനിങ്ങായിരിക്കും ഈ ചിത്രമെന്ന് ടീസർ ബോധ്യപ്പെടുത്തുന്നു.

 

തനി ഗ്രാമീണ ജീവിതത്തിൻ്റെ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ കോർത്തിണക്കിയ നാടൻ ഫാമിലി ഹ്യൂമർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സെപ്റ്റംബർ 18-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.

 

കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - ഹിരൺ മഹാജൻ, ജി മാർത്താണ്ടൻ, എന്നിവരാണ് കോ പ്രൊഡ്യൂസേർസ്. വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം,

 

ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

 

ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശിറാമിൻ്റേതാണ് തിരക്കഥ, പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു, കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ,

 

 

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻസ്റ്റിൽസ് - അജി മസ്ക്കറ്റ്, മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, ഗുഡ് വിൽ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (13 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (39 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (46 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (53 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (57 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

Malayali Vartha Recommends