ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കയറി അക്രമിസംഘം കണ്ടക്ടറേയും ക്ലീനറേയും വെട്ടിപ്പരുക്കല്‍പ്പിച്ചു

മലപ്പുറത്ത് തിരൂര്‍ പറവണ്ണയില്‍ സ്വകാര്യബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറേയും ക്ലീനറേയും വെട്ടിപ്പരുക്കല്‍പ്പിച്ചു. സംഭവത്തില്‍ നാലു പ്രതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. തിരൂര്‍.കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് കെ.ജി പടിയില്‍ തടഞ്ഞു നിര്‍ത്തിയാണ് അക്രമിസംഘം അകത്തു കടന്നത്. ബസില്‍ കയറിയ ഉടന്‍ കണ്ടക്ടര്‍ പറവണ്ണ കുട്ടാത്ത് നൗഫലിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ക്ലീനല്‍ ആലിന്‍ചുവട് റംഷീദിനും പരുക്കേറ്റു.
യാത്രക്കാര്‍ ബഹളം വച്ചെങ്കിലും ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബസ് നിര്‍ത്താന്‍ അനുവദിച്ചില്ല. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും പിന്തുടര്‍ന്നാണ് ബസ് തടഞ്ഞു നിര്‍ത്തിയത്.
ഇരുവര്‍ക്കും തലക്കും കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. നൗഫലിന്റെ പരുക്ക് സാരമാണ്. പറവണ്ണ സ്വദേശികളായ സമീര്‍, അഫ്‌സല്‍, റിയാസ് എന്നിവരാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ക്ക് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റ നൗഫലും റംഷീദും തിരൂര്‍ ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്.
https://www.facebook.com/Malayalivartha






















