അതെല്ലാം മുതലക്കണ്ണീരാടോ... പാവം സാധാരണക്കാര്‍, സഹകരണത്തിനു വേണ്ടി നേതാക്കള്‍ രംഗത്തിറങ്ങുന്നത് പറ്റിക്കാന്‍, 80 കോടി അനധികൃത നിക്ഷേപം

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും സഹകരണബാങ്കില്‍ നിക്ഷേപമായുള്ളത് 12,67,051 രൂപ. കേരളത്തിലെ എണ്ണപ്പെട്ട എല്ലാ സിപിഎം- സിപിഐ നേതാക്കള്‍ക്കും സഹകരണബാങ്കുകളിലുള്ളത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ്. ചില്ലറയില്ലാതെ ജനം നെട്ടോട്ടമോടിയപ്പോള്‍ മിണ്ടാതിരുന്ന സര്‍ക്കാര്‍, സഹകരണബാങ്കുകള്‍ക്ക് പൂട്ടു വീഴുന്നപ്പോള്‍ കുറ്റിയും പൊളിച്ച് രംഗത്തെത്താനുള്ള കാരണവും ഇതു തന്നെയാണ്. സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ 80 കോടിയോളം രൂപയുടെ അവകാശികളില്ലാത്ത പണം നിക്ഷേപിത്തപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള കണക്ക്. മലബാറിലെ പല സഹകരണ ബാങ്കുകളും നേതാക്കളുടെ കള്ളപണം നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിക്ഷേപങ്ങള്‍ക്ക് ഒരു കേടും സംഭവിക്കുന്നില്ല
ആദായ നികുതി വകുപ്പ് സഹകരണ ബാങ്കുകള്‍ക്കു മേല്‍ പിടി മുറുക്കിയിട്ട് കാലങ്ങളായി. കണ്ണൂരിലാണ് സഹകരണ പ്രസ്ഥാനം പിച്ച വയ്ക്കുന്നത്. രൂപീകരണകാലത്ത്് സഹകരണ പ്രസ്ഥാനം സിപിഎമ്മിന്റേതുമാത്രമായിരുന്നു. കോണ്‍ഗ്രസുകാര്‍ സഹകരണ പ്രസ്ഥാനത്തിലേയ്കക് വരുന്നത് വളരെ വൈകിയാണ്. പാര്‍ട്ടി നിയന്ത്രിത സൊസൈറ്റികള്‍ കേരളത്തില്‍ ഇന്ന് വലിയൊരു തൊഴില്‍ ദാതാവാണ്. സഹകരണ രംഗത്ത് കണ്ണൂരില്‍ ആശുപത്രിയുമുണ്ട്. എകെജി സഹകരണആശുപത്രി. ഇതിനെ പ്രതിരേധിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ആദ്യ സഹകരണ ആശുപത്രി ആരംഭിക്കുന്നത്. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി. സിപിഎം പ്രവര്‍ത്തകനു മര്‍ദ്ദനമേറ്റാല്‍ എകെ ജി ആശുപത്രിയിലെത്താം. ഇവിടെ കോണ്‍ഗ്രസുകാരനോ ബിജെപിക്കാരനോ ചികിത്സ ലഭ്യമല്ല
സഹകരണ സ്ഥാപനങ്ങളിലുള്ള അവകാശികളില്ലാത്ത 81 കോടിയും കാലാവധി പൂര്‍ത്തിയായ തുകയാണ്. ഇങ്ങനെയുള്ള നിക്ഷേപങ്ങള്‍ തേടി ആരും എത്തിയിട്ടില്ല. കഴിഞ്ഞ ഒരു കൊല്ലമായി നരേന്ദ്രമോഡിയുടെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിനു ശേഷമാണ് സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കിയത്. 80 കോടി രൂപയാണ് വിവിധ സഹകരണ സംഘങ്ങളിലായാണുള്ളത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലുള്ളത് 50.59 കോടിയാണ്. അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ 3.79 കോടിയും അര്‍ബന്‍ സഹകരണ സംഘങ്ങളില്‍ 0.46 കോടിയും നിക്ഷേപമുണ്ട്. ജില്ലാ സഹകരണ ബാങ്കുകളില്‍ 23.93 കോടിയുടെ നിക്ഷേപമാണുള്ളത്.
സഹകരണബാങ്കുകളില്‍ നിലവിലിലുള്ള അവകാശികളില്ലാത്ത 80 കോടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാനാണ് സാധ്യത. അവകാശികളില്ലാത്ത പണം കള്ളപ്പണമാണ്. അതിന് സംസ്ഥാന സര്‍ക്കാരിനു അവകാശം ഉന്നയിക്കാന്‍ കഴിയുകയില്ല. സഹകരണ ബാങ്കുകള്‍ക്ക് പിന്നാലെ മുത്തൂറ്റ് ബാങ്ക് പോലുള്ള സ്വകാര്യ ബാങ്കുകളിലും പിടിമുറുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലും കോടി കണക്കിന് രൂപയുടെ നിക്ഷേപങ്ങളാണ് സിപിഎമ്മിനും സിപിഐയ്ക്കും കോണ്‍ഗ്രസിനുമുള്ളത്. സിപിഎമ്മിനും സിപിഐയ്ക്കും കോണ്‍ഗ്രസിനുമുള്ളത്. അതിനിടെ സഹകരണ സ്വകാര്യ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും നേതാക്കള്‍ ശ്രമം തുടരുന്നുണ്ട്. എന്നാല്‍ നിക്ഷേപങ്ങള്‍ തത്ക്കാലം പിന്‍വലിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് പാരയായിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ പ്രധാന ലക്ഷ്യം സഹകരണ ബാങ്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് താത്കാലികമായെങ്കിലും അയവുണ്ടാക്കണം എന്നതാണ്. അത്തരത്തില്‍ അയവുണ്ടായാലുടന്‍ സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാനാണ് നേതാക്കളുടെ നീക്കം. എല്ലാ സമരങ്ങളും സാധാരണക്കാരെ മുന്നില്‍ നിര്‍ത്തിയാണെന്ന് മാത്രം. സാധാരണക്കാര്‍ക്കു വേണ്ടിയാണ് തങ്ങള്‍ ഇത്രയധികം ത്യാഗങ്ങള്‍ സഹിക്കുന്നതെന്ന ത്യാഗം ദയവായി നിങ്ങളാരും വിശ്വസിക്കരുത്.
https://www.facebook.com/Malayalivartha



























