Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

സുരേഷ് ഗോപിയുടെ പോണ്ടിച്ചേരി നമ്പര്‍ നികുതി വെട്ടിപ്പിനോ? ബിജെപിയെ വെട്ടിലാക്കുന്ന ചോദ്യവുമായി നവമാധ്യമങ്ങള്‍

19 NOVEMBER 2016 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

  ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവം... അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും

സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും

കോ​ട്ട​യം മ​ണി​മ​ല​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു... ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല

സുരേഷ് ഗോപിക്കെന്താ പോണ്ടിച്ചേരിയില്‍ക്കാര്യം ചോദിക്കുന്നത് സോഷ്യല്‍ മീഡിയയാണ്.കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണവേട്ട തകൃതിയായി നടക്കുമ്പോള്‍ നടനും എംപിയുമായ സുരേഷ് ഗോപി നികുതി വെട്ടിച്ചോ എന്ന ചോദ്യമാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്. അതിന് കാരണം സുരേഷ് ഗോപി യാത്ര ചെയ്യുന്ന ഓഡി കാറിന്റെ പോണ്ടിച്ചേരി നമ്പറും. വാഹന നികുതി ഒഴിവാക്കാന്‍, ധനികര്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പോയി വാഹന രജിസ്റ്റര്‍ ചെയ്യുന്ന അതേ സൂത്രം സുരേഷ് ഗോപിയും പിന്തുടര്‍ന്നോ എന്നാണ് നവമാധ്യമ യൂസര്‍മാരുടെ ചോദ്യം.
പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപയാണ് ഫഌറ്റ് ടാക്‌സ്. 75 ലക്ഷത്തോളം വിലയാണ് സുരേഷ് ഗോപിയുടെ ഓഡി ക്യൂ 7ന്റെ ഏകദേശ വില. ഈ വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സംസ്ഥാന നികുതിയില്‍ നിന്നും ഒഴിവായി കിട്ടും. രജിസ്‌ട്രേഷന് വേണ്ടത് പ്രദേശത്തെ താമസക്കാരനാണെന്നതിന്റെ തെളിവ് മാത്രവും. ഇതേ തന്ത്രം സുരേഷ് ഗോപിയും സ്വീകരിച്ചോ എന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്.
കേരളത്തില്‍ ഇരുപത് ലക്ഷം രൂപയുടെ മുകളിലുള്ള വാഹനങ്ങള്‍ക്ക് വിലയുടെ ഇരുപത് ശതമാനമാണ് നികുതി. 75 ലക്ഷം വിലയുള്ള ഓഡിയ്ക്ക് സംസ്ഥാനത്ത് ഏകദേശം 1415 ലക്ഷം നികുതി നല്‍കേണ്ടി വരും.
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യ്തുള്ള നികുതി തട്ടിപ്പിന് അറുതി വരുത്താന്‍ വണ്ടി വാങ്ങുന്ന ആളുടെ അഡ്രസ് ഏത് ഞഠ ഓഫീസിന് കീഴിലാണോ ആ ഞഠ ഓഫീസില്‍ തന്നെ വണ്ടി റജിസ്റ്റര്‍ ചെയ്യണം എന്ന നിബന്ധന വന്നിരുന്നു. അപ്പോള്‍ തിരുവനന്തപുരം ജില്ലക്കാരനായ സുരേഷ് ഗോപിക്ക് എങ്ങനെ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കിട്ടിയെന്ന് ചിലര്‍ ചോദിക്കുന്നു.
നവമാധ്യമങ്ങളില്‍ സജീവമായ ദീപക് ശങ്കരനായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണൂ
കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ എവിടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?
അതെന്ത് ചോദ്യം എന്നല്ലേ? നമ്മുടെ വീടിന്റെ അഡ്രസ് കൊടുത്താല്‍ അടുത്ത ആര്‍ ടി ഓ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.
പിന്നെ ചില വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്തിനാണ്?
ചില വാഹനങ്ങള്‍ എന്നല്ല ചില ആളുകള്‍ എന്നാണ് പറയേണ്ടത്. എന്നുവച്ചാല്‍ സംഗതി ചില തരത്തിലുള്ള വന്‍കിട പണക്കാരുടെ ഒരു ഫാഷനാണ്. (പണക്കാരുടെ എന്ന് ജനറലൈസ് ചെയുതുകൂടാ, പണമുണ്ടാക്കല്‍ ഇന്ത്യയില്‍ ഒരു കുറ്റമല്ല. മര്യാദക്ക് ബിസിനസ് ചെയ്യുന്ന അനേകം പേര്‍ ഈ നാട്ടിലുണ്ട്). നികുതി വെട്ടിപ്പ് എന്ന് മലയാളത്തിലും ടാക്‌സ് ഇവേഷന്‍ എന്ന് ഇംഗ്ലീഷിലും പറയും.
അതായത് പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്‌ലാറ്റ് ടാക്‌സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്‌സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള അൗറശ ഝ7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്‌സ് മുക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തല്‍ക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലര്‍മാര്‍ തന്നെ കൊടുത്തോളും.
( എഡിറ്റ്: അൗറശ ഝ7 ന് ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കില്‍ ഇതിലും വളരെ വലുതായിരിക്കും ടാക്‌സ് വെട്ടിപ്പ്)
നിയപ്രകാരം വാഹനം ഒരു മാസത്തില്‍ കൂടുതല്‍ മറ്റൊരു സംസ്ഥാനത്ത് ഓടിക്കാന്‍ പാടില്ല. ഒരു മാസത്തിനുള്ളില്‍ ആര്‍ ടി ഓ ഓഫീസില്‍ അറിയിക്കണം, ആറുമാസത്തിനുള്ളിലോ മറ്റോ മാറിയ സ്‌റ്റേയ്റ്റിലേക്ക് രെജിസ്‌ട്രേഷന്‍ മാറ്റണം. പഴയ സ്‌റ്റേയ്റ്റില്‍ നിന്നും ടാക്‌സ് പിന്നീട് റീഫണ്ട് കിട്ടും. പക്ഷേ മാറുന്നത് ഏത് സ്‌റ്റേയ്റ്റിലേക്കാണോ ആ സ്‌റ്റേയ്റ്റിലെ ടാക്‌സ് വാഹനത്തിന്റെ പഴക്കത്തിനനുസരിച്ച് മുഴുവനായും അടക്കണം.
നിയമപരമായും ധാര്‍മ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോള്‍ ആളുകള്‍ സ്വകാര്യവാഹങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനമാണ് എടുക്കാറുള്ളത്. കര്‍ണ്ണാടകയിലെയോ തമിഴ്‌നാട്ടിലെയോ പോലെ റോഡില്‍ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങള്‍ക്കു നേരെ കേരളാ പോലീസ് ചാടി വീഴാറില്ല. അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇന്‍ക്ലൂസിവിറ്റിയുടെ നഷ്ടങ്ങള്‍ക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരില്‍ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല.
എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂര്‍വ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങള്‍ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറിന് പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യര്‍ക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവര്‍ ചെയ്യാറുണ്ടുതാനും.
ഇനി ഈ വീഡിയോ കാണുക.രാവിലെ യാദൃശ്ചികമായി മീഡിയാവണ്‍ ചാനല്‍ കണ്ടപ്പോള്‍ ശ്രദ്ധിച്ചതാണ്. അതിലൊരു ഔഡി q7 കാര്‍ കാണും. സുരേഷ് ഗോപിയുടെ കാറാണ്. ബി ജെ പി യുടെ രാജ്യസഭാ എം പി, അതും രാജ്യസഭാ തെരഞ്ഞെടുപ്പിനൊന്നും നിന്ന് എം പി ആയതല്ല, ബി ജെ പി നോമിനേറ്റ് ചെയ്ത് പ്രസിഡന്‍ഡ് ഓഫ് ഇന്ത്യാ നേരിട്ട് അവരോധിച്ച എം പി. അതിന്റെ നമ്പറ് ശ്രദ്ധിക്കുക. py 01 ba 999. എം പി എന്ന് ബോര്‍ഡുമുണ്ട്.
അതിപ്പോ സുരേഷ് ഗോപി തല്‍ക്കാലത്തേക്ക് വല്ല സുഹൃത്തിന്റെയും വാഹനം കടം വാങ്ങിയതാണെങ്കിലോ? നമ്പറൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിരക്കുള്ള മനുഷ്യനല്ലേ?
ശരിയാണ്. അങ്ങനെ ഒരു സാദ്ധ്യതയുണ്ട്. ആ നമ്പറെടുത്ത് വാഹന്‍ എന്ന രജിസ്‌ട്രേഷന്‍ നമ്പറുകള്‍ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സര്‍ക്കാര്‍ സംവിധാനത്തിലേക്ക് ഒരു എസ് എം എസ് അയക്കുക.
സുരേഷ് ഗോപിയുടെ പേരാണ് ഓണര്‍ അഡ്രസില്‍ ലഭിക്കുക.
ഒന്നുമില്ല. സംഭവം സിംപിളും പവര്‍ഫുള്ളുമാണ്. നികുതിവെട്ടിപ്പിനെതിരെ പൊരുതി മരിക്കുന്ന കേരളത്തിലെ ബി ജെ പിയുടേ ആകപ്പാടെയുള്ള ഒരു എം പി യാണ്. എനിക്കതില്‍ അത്ഭുതമൊന്നുമില്ല, നിങ്ങള്‍ക്കുണ്ടെങ്കില്‍ തലക്കകത്ത് ഒന്നുകില്‍ അജ്ജാതി നിഷ്‌കളങ്കന്‍ വേണം, അല്ലെങ്കില്‍ മറ്റേ കുറുവടി ടീമായിരിക്കണം.
ഇനിയിപ്പോ സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയില്‍ വീടുണ്ടോ, സ്ഥിരതാമസക്കാരനാണോ, വണ്ടി വല്ലപ്പോഴും കേരളത്തില്‍ കൊണ്ടുവന്നതാണോ, ഇനി വണ്ടി ഡെല്‍ഹിയിലാണോ ഓടുന്നത്, എന്നൊന്നും എനിക്കറിയില്ല. സുരേഷ് ഗോപി നികുതി വെട്ടിച്ചു എന്ന് ഞാനൊട്ട് പറഞ്ഞിട്ടുമില്ല. വേറൊരിടത്ത് ഓടുന്ന വണ്ടി പോണ്ടിച്ചേരിയിലെ റോഡല്ല ഉപയോഗിക്കുന്നത് എന്നും റോഡ് ടാക്‌സ് റോഡ് ഉപയോഗിക്കുന്നതിനാണെന്നും പക്ഷേ എനിക്കറിയാം. അല്ല പറയാന്‍ പറ്റില്ലല്ലോ. ഏതാ നിന്റെ രാജ്യം എന്നത് മൂപ്പരുടെത്തന്നെ ഡയലാഗാണല്ല്?!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (7 minutes ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (27 minutes ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (52 minutes ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (1 hour ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (1 hour ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (1 hour ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (1 hour ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (1 hour ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (2 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (2 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (2 hours ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (2 hours ago)

ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...  (3 hours ago)

നൈറ്റ് ഡ്യൂ‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയില്ല....  (3 hours ago)

അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ  (3 hours ago)

Malayali Vartha Recommends